Malayalam
ആസിഫ് അലി അനുഭവിച്ചിട്ടുണ്ടാകില്ല, ആ വേദന എനിക്കും ബൈജുവിനും അറിയാം.. – ബിജു മേനോൻ പറയുന്നു
ആസിഫ് അലി അനുഭവിച്ചിട്ടുണ്ടാകില്ല, ആ വേദന എനിക്കും ബൈജുവിനും അറിയാം.. – ബിജു മേനോൻ പറയുന്നു
ആസിഫ് അലി ,ബിജു മേനോൻ , ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി നാദിർഷ ഒരുക്കുന്ന ചിത്രമാണ് ‘മേരാ നാം ഷാജി ‘.ഷാജി എന്ന് ഒരേ പേരുള്ള മൂന്നു പേരുടെ കഥ പറയുന്ന ചിത്രമാണ് ഇത് .
ഷാജി എന്ന പേരിനെ പറ്റിയും അത് സിനിമയുമാണ് ജീവിതവും ആയും ഉള്ള ബന്ധത്തെ പറ്റി പറയുകയാണ് ബിജു മേനോൻ .ബിജു മേനോന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും വൃത്തികെട്ട പേരുകളിലൊന്നാണ് ബിജു, ബൈജു, സജി ,ഷാജി എന്നിവയൊക്കെ (ബിജു മേനോന്റെ സ്വന്തം അഭിപ്രായമാണ്).അതുകൊണ്ടു തന്നെ ആസിഫ് അലി അധികം അനുഭവിച്ചിട്ടില്ല എന്നും താനും ബൈജുവും ആണ് ഈ പേരുകൾ കൊണ്ട് ഏറെ അനുഭവിച്ചത് എന്നും പറയുകയാണ് ബിജു മേനോൻ .റിലീസിനൊരുങ്ങുന്ന നാദിർഷ ചിത്രം മേരാ നാം ഷാജിയുടെ വിശേഷങ്ങൾ പങ്കുവച്ച് സംസാരിക്കുകയായിരുന്നു ബിജു മേനോന്‍.
ഈ പേരുവച്ചൊരു സിനിമ കൂടി കിട്ടിയപ്പോൾ അതിന്റെ ബാധ്യത ഞങ്ങൾക്കുണ്ട്. എനിക്കും ബൈജുവിനുമാകും ഈ ഷാജിയെ കൂടുതൽ ഫീൽ ചെയ്തിട്ടുണ്ടാകുക. ഷാജിയെന്നു പേരുള്ള ആളുകൾ അനുഭവിക്കുന്ന വേദന ഞങ്ങൾക്കും അറിയാം.’–ബിജു മേനോൻ പറയുന്നു.
കാഴ്ച്ചക്കാരുടെ പള്‍സറിയുന്ന ആളാണ് നാദിര്‍ഷ എന്നാണ് ബിജു മേനോന്‍ പറയുന്നത്. നാദിര്‍ഷയുടെ കൂടെ സിനിമ ചെയ്യുന്നത് ഒരു പ്രത്യേക അനുഭവമാണ്. കാഴ്ച്ചക്കാരുടെ പള്‍സറിയുന്ന ആളാണ് അദ്ദേഹം. സ്റ്റേജ് പ്രോഗ്രാമിലൂടെയും മറ്റും നാദിര്‍ഷ പ്രേക്ഷകരെ അടുത്തറിഞ്ഞിട്ടുണ്ട്. അത് സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്യാറുണ്ട്. മുമ്പിറങ്ങിയ സിനിമകളില്‍ നിന്ന് അത് പ്രകടമാണ്. ഈ ചിത്രവും അത്തരത്തില്‍ ഒരു മികച്ച എന്റര്‍ടെയ്‌നറായിരിക്കും.’ ബിജു മേനോന്‍ പറഞ്ഞു.
ആസിഫ് അലി, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റു ഷാജിമാർ. കൊച്ചി ഷാജിയായി ആസിഫും തിരുവനന്തപുരം ഷാജിയായി ബൈജുവും കോഴിക്കോട് ഷാജിയായി ബിജു മേനോനും എത്തുന്നു.
‘മേരാ നാം ഷാജി ‘ എന്ന കോമഡി എന്റെർറ്റൈനെർ നാളെ മുതലാണ് തീയറ്ററുകളിൽ പ്രദര്ശനത്തിന് എത്തുക .
biju menon about the movie mera naam shaji