Malayalam
ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണം; ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകുന്നു
ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണം; ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകുന്നു
മലയാള സിനിമയിലും ടെലിവിഷന്‍ ഷോകളിലും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. അടയാളങ്ങള്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ ജിപി ഡാഡി കൂള്‍ അടക്കമുള്ള ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിരുന്നെങ്കിലും ഡി4 ഡാന്‍സിലെ അവതാരകനായെത്തിയത് മുതലാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. ഇന്ന് നടനായും അവതാരകനായും യൂട്യൂബറായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് ജിപി.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലെല്ലാം നടന് സാന്നിധ്യമറിയിച്ചു കഴിഞ്ഞു. മുപ്പത്തിയാറുകാരനായ ഗോവിന്ദ് പത്മസൂര്യയുടെ വിവാഹം എന്നത് ആരാധകര്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. യുവനടിമാര്ക്കൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ താരം പങ്കുവെക്കുമ്പോള്‍ ഗോവിന്ദ് പത്മസൂര്യ വിവാഹിതനായി എന്ന തരത്തില്‍ നിരവധി തവണ ഗോസിപ്പുകളും വന്നിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിത സഖിയെ ഗോവിന്ദ് പത്മസൂര്യ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഏവരെയും ഞെട്ടിച്ചൊകൊണ്ടായിരുന്നു വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തെത്തിയത്. സാന്ത്വനം എന്ന ജനപ്രിയ സീരിയലിലൂടെ അഞ്ജലി എന്ന കഥാപാത്രമായി മനം കവര്‍ന്ന ഗോപിക അനിലിനെയാണ് താരം വിവാഹം ചെയ്യാന്‍ പോകുന്നത്. വിവാഹനിശ്ചയം ഭംഗിയായി നടന്നതിന്റെ ചിത്രങ്ങള്‍ പങ്കിട്ട് ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഈ സന്തോഷം ആരാധകരെ അറിയിച്ചത്. ഗോപികയും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.
‘ഞങ്ങള്‍ വളരെ സന്തോഷത്തോട് കൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു. വീട്ടുകാരുടെ നിര്‍ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെയാണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന് വിശ്വാസിക്കുന്നുവെന്നാണ്’, വിവാഹ നിശ്ചയം നടന്നതിന്റെ ചിത്രങ്ങള്‍ പങ്കിട്ട് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും കുറിച്ചത്.
ലാവണ്ടര്‍ നിറത്തിലുള്ള ഷേര്‍വാണിയും തലപ്പാവുമണിഞ്ഞ് ഗോവിന്ദ് പത്മസൂര്യ എത്തിയപ്പോള്‍ റോസ് നിറത്തിലുള്ള ലെഹങ്കയും ആഭരണങ്ങളുമണിഞ്ഞ് അതീവ സുന്ദരിയായാണ് ഗോപിക അനില്‍ എത്തിയത്. രാജകീയ പ്രൗഢിയില്‍ ഒരുക്കിയ വേദിയില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം നില്ക്കുന്ന ചിത്രവും ചടങ്ങിലെ മറ്റ് ചിത്രങ്ങളും ഗോവിന്ദ് പത്മസൂര്യയും ഗോപികയും പങ്കിട്ടിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് താരജോഡിയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറലായി മാറിയത്. സെലിബ്രിറ്റികളും ആരാധകരുമെല്ലാം ഫോട്ടോയെ ആശംസകള്‍ കൊണ്ട് മൂടി.
ശ്രീനിഷ് അരവിന്ദ്, നടി അഞ്ചു, ശ്രുതി രജിനികാന്ത്, നയന എല്‍സ, മിയ, അപര്‍ണ തോമസ് തുടങ്ങിയവരെല്ലാം ആശംസകള്‍ അറിയിച്ച് എത്തി. കേരളത്തിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ വിവാഹിതനാകാന്‍ പോകുന്നതില്‍ വളരെ സന്തോഷമുണ്ടെന്നാണ് പ്രിയാമണി ആശംസകള്‍ നേര്‍ന്ന് കുറിച്ച്. ഇതൊക്കെ ഉള്ളത് തന്നെയാണോ… വിശ്വസിക്കാന്‍ സാധിക്കുന്നില്ലെങ്കിലും നിങ്ങള്‍ പെര്‍ഫെക്ട് മാച്ചാണ് എന്നാണ് ഒരു ആരാധകന് ആശംസകള്‍ അറിയിച്ച് കുറിച്ചത്.
വീട്ടുകാര്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമാണ് ഇരുവരുടേതും എന്നാണ് ജിപിയുടെ പോസ്റ്റില്‍ നിന്നും വ്യക്തമാകുന്നത്. വിവാഹം ഉറപ്പിച്ചതിനെ കുറിച്ചൊന്നും യാതൊരു സൂചനയും ജിപിയോ ഗോപികയോ നല്കിയിരുന്നില്ലെന്നതുകൊണ്ട് തന്നെ ആരാധകരും വിവാഹനിശ്ചയ ഫോട്ടോ കണ്ട് അമ്പരന്നു. ഇത് വല്ലാത്ത ട്വിസ്റ്റായിപ്പോയി എന്നൊക്കെയാണ് കമന്റുകള്‍. കോഴിക്കാടുകാരിയായ ഗോപികയ്ക്ക് ഇരുപത്തിയൊമ്പത് വയസാണ് പ്രായം. ഡോക്ടറായ ഗോപിക ബാലതാരമായിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്. ബാലേട്ടന് അടക്കമുള്ള സിനിമകളില്‍ ഗോപികയും സഹോദരിയും അഭിനയിച്ചിട്ടുണ്ട്. ശിവം, മയിലാട്ടം, ഭൂമിയുടെ അവകാശികള്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
ശേഷം കുറച്ചുനാള്‍ പഠനത്തിനും മറ്റുമായി അഭിനയത്തില്‍ നിന്നും വിട്ടുനിന്ന സീരിയലില്‍ നായികയായി വീണ്ടും അഭിനയത്തില്‍ സജീവമാകുകയായിരുന്നു. കബനി എന്ന സീരിയലിലാണ് ആദ്യം താരം നായിക വേഷം ചെയ്തത്. പിന്നീട് സാന്ത്വനത്തിലേക്ക് എത്തി. 2020 മുതലാണ് സാന്ത്വനം സീരിയലില്‍ ഗോപിക അഭിനയിച്ച് തുടങ്ങിയത്. സീരിയലും ഗോപികയുടെ കഥാപാത്രവും ഇന്ന് ജനപ്രിയമാണ്. ഗോപിക എന്നതിലുപരിയായി അഞ്ജലി എന്ന പേരിലാണ് താരം കുടുംബപ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത്.
