Malayalam
മീശ വിനീത് വീണ്ടും അറസ്റ്റില്‍; ഇത്തവണ അറസ്റ്റിലായത് കൊ ലപാതകശ്രമത്തിന്
മീശ വിനീത് വീണ്ടും അറസ്റ്റില്‍; ഇത്തവണ അറസ്റ്റിലായത് കൊ ലപാതകശ്രമത്തിന്
ടിക് ടോക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം മീശ വിനീത് വീണ്ടും അറസ്റ്റില്‍. പള്ളിക്കലില്‍ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മീശ വിനീത് അറസ്റ്റിലായത്. മടവൂര്‍ കുറിച്ചിയില്‍ സ്വദേശിയായ സമീര്‍ഖാന്റെ തലയാണ് മീശ വിനീത് ഉള്‍പ്പെട്ട ആറംഗ സംഘം കമ്പി വടികൊണ്ട് അടിച്ചു പൊട്ടിച്ചത്. ഇക്കഴിഞ്ഞ പതിനാറാം തീയതി പോങ്ങനാട് കുറിച്ചിയില്‍ ഇട റോഡില്‍ വച്ചായിരുന്നു സംഭവം.
കൊ ലപാതക ശ്രമത്തിന് ശേഷം വിനീത് അടക്കമുള്ളവര്‍ ഒളിവില്‍ പോയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വിനീതിനെ പള്ളിക്കല്‍ പൊലീസ് പിടികൂടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന 5 പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും ഉടന്‍ തന്നെ അവരെയും പിടികൂടുമെന്നും പള്ളിക്കല്‍ പൊലീസ് അറിയിച്ചു. സമീര്‍ഖാന്റെ ഫോണ്‍ ഉപയോഗിച്ച് സുഹൃത്ത് ജിത്തു എന്നയാള്‍ വിനീത് അടക്കമുള്ള ആറംഗ സംഘത്തില്‍ ഉണ്ടായിരുന്ന പോങ്ങനാട് സ്വദ്ദേശിയായ റഫീഖിനോട് അസഭ്യം പറയുകയും വെല്ലു വിളിക്കുകയും ചെയ്തിരുന്നു.
മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് ജിത്തു, റഫീഖിനോട് അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തത്. ഇക്കാര്യങ്ങളൊന്നും സമീര്‍ ഖാന് അറിയില്ലായിരുന്നു. വെല്ലുവിളിച്ചതിന് പിന്നാലെ റഫീഖും മീശക്കാരന്‍ വിനീതും ഉള്‍പ്പെടെയുള്ള ആറംഗസംഘം വരുന്നത് കണ്ട ജിത്തു, സമീര്‍ ഖാന്‍ പോലും അറിയാതെ തന്ത്രപൂര്‍വ്വം അവിടെ നിന്നും ഒഴിഞ്ഞു മാറിപ്പോയി.
കാര്യമറിയാതെ അവിടെത്തന്നെ നിന്ന സമീര്‍ ഖാനോട് റഫീഖും മീശ വിനീതും ജിത്തുവിനെ അന്വേഷിക്കുകയായിരുന്നു. റഫീക്കും വിനീതും ജിത്തുവിനെ അന്വേഷിച്ച് സമീര്‍ഖാനോട് തട്ടിക്കയറുന്ന സമയത്തിനിടയില്‍ പ്രതികളുടെ സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ കമ്പി വടി ഉപയോഗിച്ച് സമീര്‍ ഖാന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമീര്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തിനുശേഷം ഒളിവില്‍ പോയ മീശ വിനീത് അടക്കമുള്ള പ്രതികളെ പിടികൂടാനായി പള്ളിക്കല്‍ പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം തുടങ്ങിയിരുന്നു. തുടര്‍ന്നാണ് ഇന്നാണ് മീശക്കാരന്‍ വിനീതിനെ പൊലീസ് പിടികൂടിയത്. ഈ കേസില്‍ ഇനി അഞ്ച് പേരെ കൂടി പിടികിട്ടാനുണ്ട്. ഒപ്പമുണ്ടായിരുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും ഉടന്‍ തന്നെ അവരെയും പിടികൂടുമെന്നും പള്ളിക്കല്‍ പൊലീസ് അറിയിച്ചു.