Malayalam
ഗോവിന്ദ് പത്മസൂര്യയും ഗോപികയും രണ്ട് വര്‍ഷം മുന്നേ പ്രണയത്തില്‍?; വൈറലായി നടിയുടെ വാക്കുകള്‍
ഗോവിന്ദ് പത്മസൂര്യയും ഗോപികയും രണ്ട് വര്‍ഷം മുന്നേ പ്രണയത്തില്‍?; വൈറലായി നടിയുടെ വാക്കുകള്‍
മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന രണ്ടുപേരാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ഇരുവരും ജീവിതത്തില്‍ ഒന്നാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അറിഞ്ഞ സന്തോഷത്തിലാണ് ആരാധകര്‍. അതും സ്വപ്നത്തില്‍ പോലും വിചാരിക്കാതിരുന്ന ജോഡിയായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലുമാണെന്നതാണ് ആരാധകരെ കൂടുതല്‍ അമ്പരപ്പിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആര്‍ഭാടമായി ആണ് ഇരുവരുടെയും വിവാഹനിശ്ചയംനടന്നത്. കോഴിക്കോട് വെച്ചായിരുന്നു ചടങ്ങ് നടന്നത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. രഹസ്യമായി നടത്തിയതിന് പിന്നാലെ പ്രണയവിവാഹമാണോ അറേഞ്ച്ഡ് മാരേജാണോ എന്നെല്ലാം തിരക്കി ആരാധകരും രംഗത്തെത്തിയിരുന്നു. എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞത് അറിയിച്ച് ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ച കുറിപ്പില്‍ നിന്നും ഇരുവരുടെയും വിവാഹം വീട്ടുകാര്‍ നിശ്ചയിച്ച് ഉറപ്പിച്ചതാണെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും വിശ്വസിക്കാന്‍ ആരാധകര്‍ തയ്യാറായിരുന്നില്ല. ഇരുവരും ഒരുമിച്ച് പങ്കെടുത്ത പരിപാടികളുടെ അടക്കം പഴയ വീഡിയോകള്‍ കുത്തിപൊക്കി കൊണ്ടുവന്ന് ഇരുവരും നാളുകളായി പ്രണയിക്കുകയാണെന്ന സംശയം ആരാധകര്‍ പ്രകടിപ്പിക്കുന്നുണ്ട്.
മാത്രമല്ല രണ്ട് വര്‍ഷം മുമ്പ് പ്രണയത്തെ കുറിച്ച് ഗോപിക അനില്‍ പറഞ്ഞ പഴയൊരു വീഡിയോയും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സീരിയല്‍ താരം അനു ജോസഫിന്റെ യുട്യൂബ് ചാനലില്‍ സാന്ത്വനം സീരിയലിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ രണ്ട് വര്‍ഷം മുമ്പ് ഗോപിക എത്തിയിരുന്നു. അന്ന് സ്വകാര്യ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രണയമുണ്ടോയെന്നും ഗോപികയോട് അനു ജോസഫ് ചോദിച്ചിരുന്നു. ജീവിതത്തില്‍ ആരൊടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ… പ്രണയമുണ്ടോ എന്നാണ് അനു ജോസഫ് ഗോപികയോട് ചോദിച്ചത്. ഉണ്ട് എന്ന തരത്തില്‍ മൂളുകളാണ് ഗോപിക ചെയ്തത്.
ഇപ്പോഴും ഉണ്ടോ അതോ തകര്‍ന്നോ എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെയൊന്നും ചോദിക്കാന്‍ പാടില്ല. പ്രണയം എന്നത് രണ്ടുപേരുടെ മനസില്‍ മാത്രം തോന്നിക്കുന്ന ഒന്നാണ് അത് പരസ്യമാക്കാന്‍ പാടില്ല അല്ലേ എന്ന് അനു ചോദിച്ചപ്പോഴും എല്ലാം ശരിവെച്ച് ഗോപിക മൂളി. മാത്രമല്ല അതൊരു സീക്രട്ടാണ് കല്യാണമാകുമ്പോള്‍ പരസ്യമാക്കുമെന്നും ഗോപിക അതേ വീഡിയോയില്‍ പറയുന്നുണ്ട്. ഈ വാക്കുകളാണ് ആരാധകരില്‍ സംശയമുണ്ടാക്കിയത്.
അപ്പോള്‍ രണ്ട് വര്‍ഷമായി ജിപിയുമായി ഗോപിക പ്രണയത്തിലാണോ എന്നാണ് ഗോപികയുടെ പഴയ വീഡിയോ വീണ്ടും വൈറലായതോടെ ആരാധകര്‍ ചോദിക്കുന്നത്. കോഴിക്കോടുകാരിയായ ഗോപിക്ക് ആരാധകര്‍ വര്‍ധിച്ചത് സാന്ത്വനം സീരിയലില്‍ അ!ഞ്ജലിയായി അഭിനയിച്ച് തുടങ്ങിയപ്പോള്‍ മുതലാണ്. സാന്ത്വനത്തിലെ ശിവന്‍-അഞ്ജലി കോമ്പോയ്ക്ക് ഒരുപാട് ആരാധകരുണ്ട്. ബാലേട്ടന്‍, മയിലാട്ടം തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചാണ് ഗോപികയുടെ അഭിനയ ജീവിതത്തിന്റെ ആരംഭം. ഡോക്ടര്‍ കൂടിയായ ഗോപിക ഇപ്പോള്‍ അഭിനയത്തിലും മോഡലിങിലുമാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്.
ഗോപികയെ ജിപി വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത വിശ്വസിക്കാന്‍ ഇപ്പോഴും ആരാധകര്‍ക്കായിട്ടില്ല. ഇത്ര വലിയൊരു ട്വിസ്റ്റ് സിനിമയില്‍ പോലും കണ്ടിട്ടില്ല… വല്ലാത്ത ട്വിസ്റ്റായിപ്പോയി എന്നൊക്കെയാണ് ആരാധകര്‍ വിവാഹനിശ്ചയ ചടങ്ങിലെ ചിത്രങ്ങള്‍ പുറത്ത് വന്നപ്പോള്‍ കുറിച്ചത്. മുപ്പത്തിയാറുകാരനായ ജിപിയുടെ വിവാഹം നടന്ന് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.
ഒപ്പം വിവാഹത്തെ കുറിച്ച് ജിപി മുന്‍പ് പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടുകയാണ്. മുപ്പത് കഴിഞ്ഞപ്പോള്‍ മുതല്‍ അഭിമുഖങ്ങളിലെല്ലാം ജിപിയോട് വിവാഹത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ജിപി നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
‘ജീവിതം ഭയങ്കര രസകരമായി അടിച്ചു പൊളിച്ചു ആസ്വദിക്കുകയാണ് ഞാന്‍. മുപ്പതു കഴിഞ്ഞാല്‍ വയസ്സിനെക്കുറിച്ച് ആലോചിക്കില്ല എന്നൊക്കെ പറയുന്നത് തെറ്റാണ്. എനിക്ക് അങ്ങനെ പേടിയൊന്നുമില്ല. ഞാന്‍ എത്ര കഴിഞ്ഞെന്നു പറഞ്ഞാലും വയസ്സിനെക്കുറിച്ച് ആലോചിക്കാറേയില്ലല്ലോ. കോവിഡ് വന്നതിനു ശേഷം വയസ്സിന്റെ ട്രാക്ക് നഷ്ടപ്പെട്ടു. നമ്മള്‍ ഈ ബര്‍ത്ത്‌ഡേ ആഘോഷിക്കല്‍ കുറവാണല്ലോ, 16 ജൂണ്‍ 1987 ആണ് എന്റെ ഡേറ്റ് ഓഫ് ബര്‍ത്ത്’,
‘ഞാന്‍ ആര്‍ക്കും പിടികൊടുക്കാതെ നടക്കുകയല്ല. വീട്ടീന്ന് കല്യാണക്കാര്യത്തില്‍ നല്ല പ്രെഷര്‍ ഉണ്ട്. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ഞാന്‍ കരുതിയത് എന്റെ കല്യാണം അപ്പോള്‍ നടക്കുമെന്നാണ്. വീട്ടില്‍ തന്നെ ആയിരുന്നല്ലോ, ഇറങ്ങി ഓടാനും പറ്റില്ല. ആകെ പെട്ടുപോയി. മാട്രിമോണി അത് ഇത് എന്നൊക്കെ പറഞ്ഞ് എന്നെ വീട്ടുകാര്‍ ആകെ ബുദ്ധിമുട്ടിച്ചു. ഓരോ മാട്രിമോണിയലും തുറന്നു വച്ചിട്ട് ഈ കുട്ടി കൊള്ളാം ആ കുട്ടി കൊള്ളാം ഇതുതന്നെ ആയിരുന്നു കേട്ടുകൊണ്ടിരുന്നത്’,
‘വൈകാതെ എന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിനെക്കാള്‍ റീച്ചുള്ള ഒരു മാട്രിമോണിയല്‍ പ്രൊഫൈല്‍ എനിക്ക് ഉണ്ടാകും. എന്റെ വീട്ടുകാര്‍ എന്റെ പേരും വിലാസവും അതില്‍ ഉടനെ അപ്‌ലോഡ് ചെയ്യുന്നതും ആയിരിക്കും. ഞാന്‍ അതിങ്ങനെ പിടിച്ചു വച്ചിരിക്കുകയാണ്. ശരിക്കും ഒരു വടംവലി പോലെയാണ്, ഞാന്‍ ഒന്ന് വിട്ടാല്‍ അത് ഒരു പോക്ക് അങ്ങ് പോകും’, എന്നാണ് ഗോവിന്ദ് പത്മസൂര്യ അന്ന് പറഞ്ഞത്.
