Connect with us

കോഴി നല്ല ഡിമാന്‍ഡ് ഉള്ള സാധനമാണ്, ഈ ഇന്റര്‍വ്യൂ കണ്ടിട്ടെങ്കിലും ആരെങ്കിലും എന്നെ അങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ വിളിച്ചാല്‍ മതിയായിരുന്നു; ഷറഫുദ്ദീന്‍

Actor

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷറഫുദ്ദീന്‍. സോഷ്യല്‍ മീഡിയയില്‍ വളറെ സജീവമാണ് അദ്ദേഹം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി പുറത്തെത്തിയ പ്രേമം എന്ന സിനിമയില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച കഥാപാത്രമായിരുന്നു ഷറഫുദ്ദീന്‍ അവതരിപ്പിച്ച ഗിരിരാജന്‍ കോഴി. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷവും ആ കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നിട്ടില്ല.

ഇപ്പോഴിതാ ഗിരിരാജന്‍ കോഴിയെ പോലെയുള്ള കഥാപാത്രങ്ങള്‍ അഭിനയ ജീവിതത്തില്‍ ഇനിയും ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഷറഫുദ്ദീന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

‘ഗിരിരാജന്‍ കോഴി എന്ന കഥാപാത്രത്തിന്റെ വേറൊരു സംഭവം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. കോഴി നല്ല ഡിമാന്‍ഡ് ഉള്ള സാധനമാണ്. ഈ ഇന്റര്‍വ്യൂ കണ്ടിട്ടെങ്കിലും ആരെങ്കിലും എന്നെ അങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ വിളിച്ചാല്‍ മതിയായിരുന്നു എന്നും ഷറഫുദ്ദീന്‍ മനസുതുറന്നു.

അതേസമയം, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘മാസ്റ്റര്‍പീസ്’ ആണ് ഷറഫുദ്ദീന്റെ ഏറ്റവും പുതിയ പ്രോജക്ട്.

നിത്യ മേനോന്‍, മാല പാര്‍വതി, രണ്‍ജി പണിക്കര്‍, ശാന്തി കൃഷ്ണ, അശോകന്‍ എന്നിവരും മാസ്റ്റര്‍പീസില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘തെക്കന്‍ തല്ലുകേസ്’ എന്ന സിനിമയുടെ സംവിധായകനായ ശ്രീജിത്ത്. എന്‍ ആണ് മാസ്റ്റര്‍പീസ് സംവിധാനം ചെയ്യുന്നത്.

More in Actor

Trending

Recent

To Top