Malayalam
രാവിലെ ജ്വല്ലറിയില്‍ കയറിട്ട് ഗോള്‍ഡ് പര്‍ച്ചേസ് ചെയ്ത് ഇറങ്ങിയപ്പോള്‍ വൈകുന്നേരമായി, കൃത്യമായ പ്ലാനിങ്ങും റഫറന്‍സ് ചിത്രങ്ങളുമെല്ലാമായാണ് വന്നത്; ഗോവിന്ദ് പത്മസൂര്യ
രാവിലെ ജ്വല്ലറിയില്‍ കയറിട്ട് ഗോള്‍ഡ് പര്‍ച്ചേസ് ചെയ്ത് ഇറങ്ങിയപ്പോള്‍ വൈകുന്നേരമായി, കൃത്യമായ പ്ലാനിങ്ങും റഫറന്‍സ് ചിത്രങ്ങളുമെല്ലാമായാണ് വന്നത്; ഗോവിന്ദ് പത്മസൂര്യ
മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന രണ്ടുപേരാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ഇരുവരും ജീവിതത്തില്‍ ഒന്നാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അറിഞ്ഞ സന്തോഷത്തിലാണ് ആരാധകര്‍. അതും സ്വപ്നത്തില്‍ പോലും വിചാരിക്കാതിരുന്ന ജോഡിയായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലുമാണെന്നതാണ് ആരാധകരെ കൂടുതല്‍ അമ്പരപ്പിച്ചത്.
ജനുവരി 28നാണ് ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23 നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച് താരങ്ങള്‍ ഒന്നാകാന്‍ പോകുന്ന വാര്‍ത്ത പുറത്തുവിട്ടത്. മ്യൂസിക് വീഡിയോകളില്‍ അഭിനയിച്ച് കരിയര്‍ ആരംഭിച്ച ജിപി അവതാരകനായും നടനായും സ്ഥാനമുറപ്പിച്ചു. ശേഷമാണ് സിനിമകളില്‍ അഭിനയിച്ച് തുടങ്ങിയത്. നടനായി ജിപി ഏറ്റവും കൂടുതല്‍ തിളങ്ങുന്നത് തെലുങ്കിലാണ്.
അതുപോലെ സിനിമയില്‍ ബാലതാരമായി എത്തി സീരിയലിലൂടെ ജനപ്രിയ നായികയായി മാറിയ ആളാണ് ഗോപിക. സാന്ത്വനം എന്ന ഏഷ്യാനെറ്റിലെ സീരിയല്‍ വഴിയാണ് ഗോപിക മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. ഇരുവരുടെയും പക്ക അറേഞ്ച്ഡ് മാരേജാണ്. ബന്ധു വഴി വന്ന ആലോചന രണ്ടപേരും ഏറെ ആലോചിച്ചശേഷം വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു.
ഗോപികയും ജിപിയും ഒന്നാകും എന്നത് ഒരിക്കലും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരുടെയും വിവാഹ നിശ്ചയ ഫോട്ടോകള്‍ പ്രേക്ഷകര്‍ക്ക് വലിയ സര്‍െ്രെപസായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാഹത്തിനായി വസ്ത്രവും സ്വര്‍ണവും മറ്റ് കാര്യങ്ങളും ഒരുക്കുന്ന തിരക്കിലാണ് ജിപിയും ഗോപികയും ഇരുവരുടെയും കുടുംബവും.
ഇപ്പോഴിതാ ഭാവിവധുവിനൊപ്പം സ്വര്‍ണ്ണമെടുക്കാന്‍ പോയപ്പോഴുള്ള അനുഭവം പങ്കിട്ട് എത്തിയിരിക്കുകയാണ് ഗോവിന്ദ് പത്മസൂര്യ. ജ്വല്ലറി ഷോപ്പിങ് എന്ന തലക്കെട്ടോടെയാണ് വീഡിയോ ജിപി പങ്കിട്ടിരിക്കുന്നത്. രാവിലെ ജ്വല്ലറിയില്‍ കയറിട്ട് ഗോള്‍ഡ് പര്‍ച്ചേസ് ചെയ്ത് ഇറങ്ങിയപ്പോള്‍ വൈകുന്നേരമായി എന്നാണ് ജിപി പറയുന്നത്.
ഗോള്‍ഡ് പര്‍ച്ചേസ് ചെയ്യാന്‍ പോയി വലിയ പരിചയമില്ലാത്തതുകൊണ്ട് തന്നെ മോതിരത്തിന് അളവ് കൊടുക്കാന്‍ പോയി ഉത്തരം മുട്ടി നിന്നുവെന്നും വീഡിയോയില്‍ ജിപി പറയുന്നു. വധുവായ ഗോപികയ്ക്ക് മാത്രമല്ല സഹോദരിക്കും അമ്മമാര്‍ക്കുമെല്ലാം സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. സ്ത്രീകള്‍ കൃത്യമായ പ്ലാനിങ്ങും റഫറന്‍സ് ചിത്രങ്ങളുമെല്ലാമായാണ് വന്നത്.
എന്നാല്‍ സ്വര്‍ണ്ണത്തെ കുറിച്ച് വലിയ അറിവില്ലാത്തതിനാല്‍ ഗോവിന്ദ് പത്മസൂര്യയും പിതാവും ഗോപികയുടെ അച്ഛനും തത്ക്കാലം മാറിയിരുന്ന് കാഴ്ചക്കാരായി. താന്‍ അധികം ആഭരണങ്ങള്‍ അണിയുന്ന കൂട്ടത്തിലല്ലെന്നും വിവാഹമായതുകൊണ്ട് മാത്രമാണ് സ്വര്‍ണ്ണമെടുക്കാന്‍ നിര്‍ബന്ധിതയായതെന്നും വീഡിയോയില്‍ ഗോപിക പറയുന്നുണ്ട്. ആഭരണക്കടയിലെത്തി മോതിരത്തിന്റെ സൈസ് ചോദിച്ചതും വേണമെങ്കില്‍ ഷര്‍ട്ടിന്റെ സൈസ് പറഞ്ഞുതരാം എന്നാണ് ജിപി പറഞ്ഞത്.
മോതിരം താന്‍ പൊതുവെ ഉപയോഗിക്കാറില്ലെന്നും ജിപി വീഡിയോയില്‍ പറയുന്നുണ്ട്. ആന്റിക്ക് മോഡല്‍ ആഭരണങ്ങളാണ് ഗോപിക തെരഞ്ഞെടുത്തവയില്‍ ഏറെയും. വ്യക്തമായ ധാരണയോടെ വന്നതിനാല്‍ ഗോപിക പ്രതീക്ഷിച്ചത് കിട്ടിയെന്നത് താരം പര്‍ച്ചേസ് ചെയ്ത് സന്തോഷത്തോടെ ഇറങ്ങുമ്പോള്‍ തന്നെ വ്യക്തമാണ്. വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വന്നത്.
രാവിലേ സൂര്യോദയത്തിന് കയറി ഇറങ്ങുമ്പോള്‍ സൂര്യന്‍ അസ്തമയം കഴിഞ്ഞു… അതു പൊളിച്ചു… ഇനി എത്ര അസ്തമയം കിടക്കുന്നു, എല്ലാം ഞങ്ങളുമായി ഷെയര്‍ ചെയ്യുന്നതിന് ജിപി ചേട്ടാ വളരെ സന്തോഷം. എല്ലാ വിധ വിവാഹ മംഗളാശംസകളും നേരുന്ന. ജനുവരി 28 ആകാന്‍ കാത്തിരിക്കുന്നു, കല്യാണപെണ്ണായി ഒരുങ്ങാന്‍ ഗോപിക എത്ര പവന്‍ വാങ്ങി.. എന്നിങ്ങനെ എല്ലാമാണ് കമന്റുകള്‍.
ജിപിയുടെ അച്ഛന്റെ അനുജത്തി മേമയും. ഗോപികയുടെ അച്ഛന്റെ ചേച്ചിയും കൂട്ടുകാരാണ്. പതിനഞ്ച് വര്‍ഷത്തെ സുഹൃദം അവര്‍ക്കിടയിലുണ്ട്. അവരാണ് ജിപിയും ഗോപികയും വിവാഹിതരായാല്‍ നന്നാകുമെന്ന് ആദ്യം മനസിലാക്കിയതും അതിനുള്ള എല്ലാ മുന്‍കയ്യും എടുത്തതും. അവര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സംഭാഷണത്തിന്റെ ഫലമായിട്ടാണ് ജിപിഗോപിക വിവാഹം നടക്കാന്‍ പോകുന്നത്.