Connect with us

ബാബര്‍ എന്ന അക്രമകാരി രാമക്ഷേത്രം പൊളിച്ച് പള്ളി പണിതതിന് തെളിവുകളുണ്ട്, സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത് പോലെ പരിഹരിക്കേണ്ടിയിരുന്ന ഒരു പ്രശ്‌നം ഹിന്ദു മുസ്ലിം പ്രശ്‌നമാക്കേണ്ടത് ഇടത് (മന്ദ)ബുദ്ധി ജീവികളുടെ ആവശ്യമായിരുന്നു; വിവേക് ഗോപന്‍

Malayalam

ബാബര്‍ എന്ന അക്രമകാരി രാമക്ഷേത്രം പൊളിച്ച് പള്ളി പണിതതിന് തെളിവുകളുണ്ട്, സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത് പോലെ പരിഹരിക്കേണ്ടിയിരുന്ന ഒരു പ്രശ്‌നം ഹിന്ദു മുസ്ലിം പ്രശ്‌നമാക്കേണ്ടത് ഇടത് (മന്ദ)ബുദ്ധി ജീവികളുടെ ആവശ്യമായിരുന്നു; വിവേക് ഗോപന്‍

ബാബര്‍ എന്ന അക്രമകാരി രാമക്ഷേത്രം പൊളിച്ച് പള്ളി പണിതതിന് തെളിവുകളുണ്ട്, സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത് പോലെ പരിഹരിക്കേണ്ടിയിരുന്ന ഒരു പ്രശ്‌നം ഹിന്ദു മുസ്ലിം പ്രശ്‌നമാക്കേണ്ടത് ഇടത് (മന്ദ)ബുദ്ധി ജീവികളുടെ ആവശ്യമായിരുന്നു; വിവേക് ഗോപന്‍

അയോദ്ധ്യാ രാമാ പ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞിട്ടും അതിന്റെ ചര്‍ച്ചകള്‍ ഇന്നും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇപ്പോഴിതാ അയോദ്ധ്യാ വിഷയത്തില്‍ നടനും ബിജെപി പ്രവര്‍ത്തകനുമായ വിവേക് ഗോപന്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. യഥാര്‍ത്ഥത്തില്‍ മുകളന്മാര്‍ തകര്‍ത്തെറിഞ്ഞ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സ്വാതന്ത്ര്യാനന്തരം പുനര്‍നിര്‍മ്മിച്ചത് പോലെ പരിഹരിക്കേണ്ടിയിരുന്ന ഒരു പ്രശ്‌നം ഹിന്ദു മുസ്ലിം പ്രശ്‌നമാക്കേണ്ടത് ഇടത് (മന്ദ)ബുദ്ധി ജീവികളുടെ ആവശ്യമായിരുന്നുവെന്ന് വിവേക് ഗോപന്‍ പറയുന്നു.

വിവേക് ഗോപന്റെ ഫേസ്ബുക്ക് പോസ്റ്റ്:

രാമന്‍ എന്ന വിശ്വാസം പുലര്‍ത്തണമെങ്കില്‍ ചിലരുടെ സമ്മതപത്രം വേണമത്രേ. ആരുടെ.. ബഹുമാനപ്പെട്ട സുപ്രീംകോടതി അയോധ്യയില്‍ ശ്രീരാമ ക്ഷേത്രമെന്ന് വിധിച്ചത് വിശ്വാസത്തിന്റെ വൈകാരികതയോ ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തിന്റെ ആഗ്രഹത്തെ മുന്‍നിര്‍ത്തി ആണോ, ഒരിക്കലുമല്ല, തെളിവുകള്‍ (സോളിഡ് എവിഡന്‍സ്) മുന്‍നിര്‍ത്തി തന്നെയാണ്.. ബാബര്‍ എന്ന മുകള്‍ ഭരണാധികാരിയായ അക്രമകാരി അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്ത് അതിനു മുകളിലാണ് പള്ളി നിര്‍മ്മിച്ചത് എന്നതിന് വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്..

മലയാളിയായ കെ കെ മുഹമ്മദ് ഉള്‍പ്പെടുന്ന ആര്‍ക്കിയോളജിക്കല്‍ വിഭാഗം കോടതി നിര്‍ദേശപ്രകാരം വിവിധ ഘട്ടങ്ങളില്‍ ഉത്ഖനനം നടത്തിയപ്പോള്‍ അവിടെ ഹിന്ദു ദേവതകളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത കല്‍ത്തൂണുകളും വിഗ്രഹങ്ങളും ഹൈന്ദവ ബിംബങ്ങളും ഉള്‍പ്പെടെ പുരാതന അയോധ്യ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്താന്‍ കഴിഞ്ഞത്.. ഇതൊക്കെ അവിടെ പള്ളി പണിഞ്ഞപ്പോള്‍ മതേതരത്വം പൂത്തു ഉലയാന്‍ ബാബര്‍ പ്രതിഷ്ഠിച്ചത് അല്ലല്ലോ..

പവിത്രമായിരുന്ന രാമ ക്ഷേത്രം പൊ,ളി,ച്ചു ബാബര്‍ പണിത പള്ളിയുടെ വിളിപ്പേര് പോലും ജന്മസ്ഥന്‍ മോസ്‌ക് എന്നറിയപ്പെട്ടു. ആരുടെ ജന്മസ്ഥലം, ബാബര്‍ ജനിച്ചത് അയോധ്യയില്‍ അല്ലല്ലോ പ്രവാചകന്മാരോ ഖലീഫമാരോ ആരും തന്നെ അയോധ്യയില്‍ ജനിച്ചിട്ടില്ല ജനിച്ചത് രാമന്‍ തന്നെയാണ്.. മക്ക പോലെ മദീന പോലെ വത്തിക്കാന്‍ പോലെ തന്നെയാണ് അയോധ്യയും രാമനും.

അയോദ്ധ്യ ക്ഷേത്ര വിമോചന പ്രക്ഷോഭം ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല, ബാബര്‍ എന്ന് ക്ഷേത്രം പൊളിച്ചോ ആ കാലഘട്ടം മുതല്‍ തുടങ്ങിയതാണ്..യഥാര്‍ത്ഥത്തില്‍ മുകളന്മാര്‍ തകര്‍ത്തെറിഞ്ഞ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സ്വാതന്ത്ര്യാനന്തരം പുനര്‍നിര്‍മ്മിച്ചത് പോലെ പരിഹരിക്കേണ്ടിയിരുന്ന ഒരു പ്രശ്‌നം ഹിന്ദു മുസ്ലിം പ്രശ്‌നമാക്കേണ്ടത് ഇടത് (മന്ദ)ബുദ്ധി ജീവികളുടെ ആവശ്യമായിരുന്നു.

സ,ത്യ,ത്തി,ല്‍ നിങ്ങളുടെ പ്രശ്‌നം എന്താണ്?.. അയോധ്യ തര്‍ക്ക വിഷയത്തില്‍ പ്രധാന കക്ഷിയായിരുന്ന അന്‍,സാരിയുടെ മകനും കുടുംബവും ഉള്‍പ്പെടെയുള്ളവര്‍ വരെ കോടതിവിധിയെ അംഗീകരിച്ചു, സര്‍വ്വസാധാരണ ജനങ്ങളും പൊതുസമൂഹവും അംഗീകരിച്ചു.. നിങ്ങള്‍ക്ക് എന്താണ് വേണ്ടത്. ഇവിടെ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ബുദ്ധനും ജൈനനും പാഴ്‌സിയും തമ്മില്‍ തല്ലിത്തീരണോ.. പക്ഷേ നിങ്ങള്‍ എത്ര തീ കോരി ഇട്ടിട്ടും അത് കത്തുന്നില്ലല്ലോ..കനല്‍ ഒരു തരി ഒന്നും പോരാ.. കാരണം ആ തീ കെടുത്താനുള്ള ജലം ഒക്കെ ഇപ്പോഴും ഹിന്ദു മഹാസമുദ്രത്തിലുണ്ട്… മനസ്സിലായോ സാറേ..

Continue Reading
You may also like...

More in Malayalam

Trending

Recent

To Top