Malayalam
പുണ്യ എന്ന കുട്ടിയെ സംബദ്ധിച്ച് കുട്ടിയുടെ ഗുരു ആണെന്ന് മാത്രമേ പറയാന്‍ ഉള്ളൂ. എല്ലാത്തിനും നെഗറ്റീവ് ഇടാതെ ചിലതൊക്കെ നല്ല കണ്ണോടു കൂടി കാണു സുഹൃത്തുക്കളെ; പുതിയ ചിത്രവുമായി എത്തിയ ഗോപി സുന്ദറിന് വീണ്ടും സൈബര്‍ ആക്രമണം
പുണ്യ എന്ന കുട്ടിയെ സംബദ്ധിച്ച് കുട്ടിയുടെ ഗുരു ആണെന്ന് മാത്രമേ പറയാന്‍ ഉള്ളൂ. എല്ലാത്തിനും നെഗറ്റീവ് ഇടാതെ ചിലതൊക്കെ നല്ല കണ്ണോടു കൂടി കാണു സുഹൃത്തുക്കളെ; പുതിയ ചിത്രവുമായി എത്തിയ ഗോപി സുന്ദറിന് വീണ്ടും സൈബര്‍ ആക്രമണം
സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന സംഗീത സംവിധായകന് ആണ് ഗോപി സുന്ദര്‍. ഗായിക അഭയ ഹിരണ്മയുമായി ലിവിംഗ് റിലേഷനിലായിരുന്നപ്പോള്‍ മുതല്‍ ഗോപി സുന്ദറിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഒരു വര്‍ഷം മുമ്പ് ആയിരുന്നു ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ ലിവിംഗ് റിലേഷന്‍ ആരംഭിക്കുന്നത്. ഇവര്‍ പിന്നീട് വിവാഹിതരായെന്നും പറയുന്നുണ്ട്. താരങ്ങള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
എന്നാല്‍ സമീപകാലത്ത് വരുന്ന ചര്‍ച്ചകള്‍ പക്ഷേ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്നുള്ളതാണ്. ഇതിനെ ചുറ്റിപ്പറ്റിയാണ് പലപ്പോഴും ഗോപി സുന്ദറിന് നേരെ വിമര്‍ശനങ്ങള്‍ വരുന്നതും. ചില കമന്റകള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടികള്‍ ഗോപി സുന്ദര്‍ നല്‍കാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗോപി സുന്ദര്‍ നിലവില്‍ സ്വിറ്റ്സര്‍ലാന്റില്‍ ആണ്. ഇവിടെ നിന്നുമുള്ള വീഡിയോകളും ഫോട്ടോകളും ഇദ്ദേഹം പങ്കുവയ്ക്കുന്നുമുണ്ട്.
അത്തരത്തില്‍ സ്വിറ്റ്സര്‍ലാന്റില്‍ നിന്നും ഗോപി സുന്ദര്‍ പങ്കുവച്ചൊരു ഫോട്ടോ ഏറെ വൈറലായിരുന്നു. പിന്നാലെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ട്രോളുകളുമെല്ലാം എത്തിയിരുന്നു. ഇതിനെല്ലാം താരം തക്കതായ മറുപടിയുമായും താരം എത്തിയിരുന്നു. ഇപ്പോള്‍ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ പുണ്യ പ്രദീപ് പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെയും മോശം കമന്റുമായി നിരവധി പേര് എത്തിയിട്ടുണ്ട്.
ഗോപി സുന്ദറിനെപ്പം സ്വിറ്റ്സര്‍ലന്റിലെ സംഗീത പരിപാടികളില്‍ പങ്കെടുക്കാന്‍ പുണ്യയുമുണ്ട്. പരിപാടിക്കിടെ നടത്തിയ യാത്രയില്‍ നിന്നുമുള്ള ചിത്രമാണ് പുണ്യ പങ്കുവച്ചിരിക്കുന്നത്. ബോസ് ഗോപി സുന്ദര്‍ സര് എന്ന അടിക്കുറിപ്പോടെയാണ് പുണ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ചിത്രം വൈറലായി മാറുകയും ചെയ്തു.
കഴിഞ്ഞ ദിവസം പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ ഗോപി സുന്ദറിനെതിരെ ചില സദാചാര വാദികള്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പുണ്യയ്ക്കൊപ്പമുള്ള ചിത്രങ്ങളുടെ പേരിലു ഗോപി സുന്ദറിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്. തെറ്റായ അര്‍ത്ഥത്തിലാണ് ചിത്രങ്ങളെ പലരും സമീപിച്ചിരിക്കുന്നത്. ഏതൊരു സ്ത്രീയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാലും പുതിയ ആളെ കിട്ടിയോ എന്ന അര്‍ത്ഥത്തിലാണ് സോഷ്യല്‍ മീഡിയ ഗോപി സുന്ദറിനെ അധിക്ഷേപിക്കുന്നത്.
അതേസമയം ചിലര്‍ ഗോപി സുന്ദറിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ആരുടേയും കൂടെ ഫോട്ടോ എടുത്തൂടെ എന്നാണ് സദാചാര വാദികളോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ആ കൊച്ച് ഗോപി സുന്ദറിന്റെ കൂടെ ഫോട്ടോ എടുത്തതിന് എന്തിനാണാവോ ഇങ്ങനെ ബാഡ് കമന്റ്സ് ഇടുന്നത്. ഗോപി സുന്ദര്‍ ഷോയില്‍ പങ്കെടുക്കാന്‍ പോയതല്ലേ. ഗോപി സുന്ദര്‍ അമൃത വിഷയം ഇതില്‍ എന്തിനാ വലിച്ചിടുന്നത്. പുണ്യ എന്ന കുട്ടിയെ സംബദ്ധിച്ച് കുട്ടിയുടെ ഗുരു ആണെന്ന് മാത്രമേ പറയാന്‍ ഉള്ളൂ. എല്ലാത്തിനും നെഗറ്റീവ് ഇടാതെ ചിലതൊക്കെ നല്ല കണ്ണോടു കൂടി കാണു സുഹൃത്തുക്കളെ എന്നായിരുന്നു മറ്റൊരു കമന്റ്.
തനിക്കെതിരെയുള്ള സദാചാര ആക്രമണങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ രംഗത്തെത്തിയിരുന്നു. ഇവിടെ ആര്‍ക്കും ഒരു പ്രശ്നവുമില്ല. ഒരു പരാതിയും ഇല്ല. ആരും ആരേയും ചതിച്ചിട്ടുമില്ല. എല്ലാവരും ഹാപ്പിയായി പോകുന്നു. നിങ്ങള്‍ക്കൊന്നും ഒരു പണിയും ഇല്ലേ എന്നായിരുന്നു ഗോപി സുന്ദര്‍ ചോദിച്ചത്. പിന്നെ ഒരു കാര്യം ചോദിക്കട്ടെ, ഈ ലോകത്ത് ഒരാളുമായി ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന ഒരു കാര്യം ആയി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് കഴിയുന്നത്? നമിച്ചുവെന്നും ഗോപി സുന്ദര്‍ പറഞ്ഞിരുന്നു. അരി തീര്‍ന്നെങ്കില്‍ അണ്ണന്മാര്ക്ക് മാസം അരി ഞാന്‍ വാങ്ങിച്ചു തരാം എന്നും ഗോപി സുന്ദര്‍ തന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു.
അതേസമയം, 2022ല്‍ ആണ് അമൃതയുമായി താന്‍ പ്രണയത്തിലാണെന്ന് ഗോപി സുന്ദര്‍ അറിയിച്ചത്. പിന്നാലെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തുവെന്നാണ് വിവരം. പിന്നീട് പല സ്റ്റേജ് ഷോകളിലും ആല്‍ബങ്ങളിലും ഇരുവരും പ്രത്യക്ഷപ്പെട്ടു. ഇതിനിടെ ആണ് ഗോപിയും അമൃതയും തമ്മില്‍ പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഇരുവരും പരസ്പരം ഇന്‍സ്റ്റയില്‍ അണ്‍ഫോളോ ചെയ്തതും പ്രണയ പോസ്റ്റ് നീക്കം ചെയ്തതും ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായിരുന്നു. നിലവില്‍ അമൃത കാശി അടക്കമുള്ള സ്ഥലങ്ങളില്‍ യാത്രയിലാണ്.
കാശിയിലൊക്കെ ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ അമൃത പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ അമൃത തീര്‍ത്ഥാടനത്തില്‍ ആണോ ആത്മീയ യാത്രയില്‍ ആണോ എന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി അമൃത തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ യാത്രകളുടെ ലക്ഷ്യത്തെ കുറിച്ചാണ് അമൃത സുരേഷ് പറയുന്നത്. ‘ഞാന്‍ ഇപ്പോഴും ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീചാജ് ചെയ്യാനും അന്തര്‍ യാത്രകയെ ചേര്‍ത്തു പിടിക്കാനും കുറച്ച് സമയം എടുക്കും.
എന്റെ യാത്രകള്‍ ഇതില്‍ വളരെ പ്രധാനമാണ്. ഇതെനിക്ക് വളര്‍ച്ചയ്ക്കും സ്വയം പരിവേഷണത്തിനും ഉതകുന്നു. ഓര്‍ക്കുക ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങള്‍ നിറഞ്ഞതാണ്. ഞാന്‍ അത് ആസ്വദിക്കുക്കുക ആണ്. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍’, എന്നാണ് അമൃത കുറിച്ചത്.
