Connect with us

ഒരു ദിവസം കാവ്യ ഒരു വീഡിയോ അയച്ച് തന്നു, നമ്മളില്ലാത്തപ്പോള്‍ മഹാലക്ഷ്മിയുടെ പരിപാടി ഇതാണ്; ഈ വീഡിയോ ഒക്കെ പുറം ലോകത്തേക്ക് പോയാല്‍, പിള്ളേര് ഒപ്പിക്കുന്ന പരിപാടികളേ…; ദിലീപ്

Malayalam

ഒരു ദിവസം കാവ്യ ഒരു വീഡിയോ അയച്ച് തന്നു, നമ്മളില്ലാത്തപ്പോള്‍ മഹാലക്ഷ്മിയുടെ പരിപാടി ഇതാണ്; ഈ വീഡിയോ ഒക്കെ പുറം ലോകത്തേക്ക് പോയാല്‍, പിള്ളേര് ഒപ്പിക്കുന്ന പരിപാടികളേ…; ദിലീപ്

ഒരു ദിവസം കാവ്യ ഒരു വീഡിയോ അയച്ച് തന്നു, നമ്മളില്ലാത്തപ്പോള്‍ മഹാലക്ഷ്മിയുടെ പരിപാടി ഇതാണ്; ഈ വീഡിയോ ഒക്കെ പുറം ലോകത്തേക്ക് പോയാല്‍, പിള്ളേര് ഒപ്പിക്കുന്ന പരിപാടികളേ…; ദിലീപ്

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാവരും സന്തോഷിച്ചിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ലെങ്കിലും ഇടയ്ക്കിടെ ഫാന്‍സ് പേജുകളിലൂടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം നിരവധി സൈബര്‍ അറ്റാക്കുകളും ദിലീപിനും കാവ്യയ്ക്കും എതിരെ നടന്നിരുന്നു. അപ്പോഴും തക്കത്തായ മറുപടികളുമായി ഫാന്‍സ് എത്തിയിരുന്നു.

ദിലീപ്, കാവ്യ കൂട്ടു കെട്ടില്‍ നിരവധി ഹിറ്റ് സിനിമകള്‍ പിറന്നിട്ടുണ്ട്. കാവ്യ ആദ്യമായി നായിക ആയ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ദിലീപ് ആയിരുന്നു നായകന്‍. മീശ മാധവന്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ദിലീപ്, കാവ്യ ജോഡി തരംഗമായത്. ലാല്‍ ജോസ് ആയിരുന്നു സിനിമയുടെ സംവിധായകന്‍. ലയണ്‍, കൊച്ചിരാജാവ് തുടങ്ങി നിരവധി സിനിമകളില്‍ കാവ്യയും ദിലീപും നായകനും നായികയുമായി.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വിവാഹമായിരുന്നു ഇരുവരുടെയും. നടി മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മില്‍ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്. പിന്നീട് മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ശേഷം സിനിമകളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുന്ന കാവ്യ പൊതുവേദികളില്‍ ദിലീപിനൊപ്പം എത്താറുണ്ട്.

ദിലീപിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ബാന്ദ്ര കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ബാന്ദ്രയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇളയ മകള്‍ മഹാലക്ഷ്മിയുടെ കുസൃതികളെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

മഹാലക്ഷ്മിക്ക് എല്ലാവരേയും നന്നായിട്ട് അറിയാം. ആദ്യം അവള്‍ ലാലേട്ടനെ മോഹംലാല്‍ എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഞാനത് ലാലേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഭയങ്കരമായി ചിരിച്ചു. ഓരോ ആളുകളുടേയും പേരറിയാം. മമ്മൂട്ടി അങ്കിള്‍ അവിടെ ഇരിക്കുന്നത് കണ്ടില്ലേ, എന്താ ആരും അവിടേയ്ക്ക് പോകാത്തെ, നമ്മള്‍ പോകണ്ടേ അവിടെ എന്നൊക്കെ പറയും. നമ്മള്‍ അങ്ങോട്ട് ചെല്ലണം, അത് നമ്മുടെ ഉത്തരവാദിത്തമാണ് എന്നൊക്കെ പറയുന്ന രീതിയില്‍ അവള്‍ പറയും.

സിനിമ കണ്ട് കണ്ട് ഇപ്പോള്‍ എല്ലാവരേയും അറിയാം. അവള്‍ ആദ്യം കൂടുതല്‍ കണ്ടിട്ടുളളത് ബാലന്‍ വക്കീലിലെ ബാബുവേട്ടാ എന്നുളള പാട്ടാണ്. അവള്‍ ഫോണില്‍ സ്വന്തമായി യൂട്യൂബില്‍ പോകും. അല്ലെങ്കില്‍ നെറ്റ്ഫഌക്‌സ് എടുക്കും. ഭയങ്കര ഈസിയായിട്ട് ചെയ്യും. ഇപ്പോഴത്തെ പിള്ളേര് അങ്ങനെയല്ലേ. എല്ലാം പെട്ടെന്ന് പഠിക്കും. ഇപ്പോ പിന്നെ പിള്ളേര്‍ക്ക് കളിക്കാനുളളിടത്തേയ്ക്ക് വിടുകയാണ്.

പറഞ്ഞിട്ടുണ്ട് അവളോട് ഫോണ്‍ എടുത്ത് നോക്കി ഇരിക്കരുത് എന്ന്. ഫോണ്‍ സംസാരിക്കാനുളളതാണ് അല്ലാതെ നിനക്ക് കളിക്കാനുളളതല്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട്. നിനക്ക് കാണാനുളളത് ടിവി. അല്ലെങ്കില്‍ കഴുത്തിനും കണ്ണിനും ഒക്കെ വയ്യാതാവും. ഇപ്പോഴേ കണ്ണട വെക്കേണ്ടതായി വരും. നിന്റെ ചേച്ചിക്ക് ഫോണ്‍ കിട്ടിയിരിക്കുന്നത് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞിട്ടാണ്. അപ്പോ അത് വരെ ഞാന്‍ വെയ്റ്റ് ചെയ്യണോ എന്ന് ചോദിക്കും. ഞാന്‍ വലുതാകുമ്പോ ഫോണ്‍ തരുമോ എന്നൊക്കെ ചോദിക്കും.

നമ്മള്‍ കുട്ടികള്‍ മിണ്ടാതിരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ എളുപ്പ മാര്‍ഗമെന്ന നിലയ്ക്ക് ഫോണ്‍ എടുത്ത് വെക്കും. ഇത് കുട്ടികള്‍ക്ക് കണ്ണിനൊക്കെ ഉണ്ടാക്കുന്ന കേട് ഭയങ്കരമാണ്. ഞാനത് അവളെ വിശദമായി പറഞ്ഞ് മനസ്സിലാക്കി. അപ്പോള്‍ എന്നോട് കാവ്യ പറയും, പിന്നേ ഇത്തിരിയില്ലാത്ത കൊച്ചിന്റെ അടുത്താണ് ഉപദേശം. നമ്മുടെ ഫോണിലൊന്നും തൊടാന്‍ വരില്ല. പക്ഷേ ഇടയ്ക്ക് ഞാന്‍ വെറുതേ ഫോട്ടോ എടുത്തോട്ടെ എന്നൊക്കെ ചോദിച്ച് വരും.

ഒരു ദിവസം കാവ്യ ഒരു വീഡിയോ അയച്ച് തന്നു. നമ്മളില്ലാത്തപ്പോള്‍ ഇവളുടെ പരിപാടി ഇതാണ്. ഫോണില്‍ ക്യാമറ ഓണ്‍ ചെയ്ത് അതിന് മുന്നില്‍ നിന്ന് ഹായ് ഗയ്‌സ് അയാം മഹാ, മാമാട്ടി എന്നൊക്കെ പറയും. അതിലെ കോമഡി എന്താണെന്ന് വെച്ചാല്‍ കാവ്യയുടെ അച്ഛന്‍ പിന്നിലൂടെ തോര്‍ത്തിക്കൊണ്ട് പോകുന്നുണ്ട്. ഈ വീഡിയോ ഒക്കെ പുറം ലോകത്തേക്ക് പോയാല്‍, നീ ശ്രദ്ധിച്ചോട്ടോ ഇവളെ എന്ന് പറയും കാവ്യയോട്. പിള്ളേര് ഒപ്പിക്കുന്ന പരിപാടികളേ.., എന്നും ദിലീപ് പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Malayalam