Connect with us

ചേട്ടാ ചേട്ടനെയാണ് അക്ഷരം തെറ്റാതെ ‘ഭാഗ്യവാന്‍’ എന്ന് വിളിക്കേണ്ടത്; ഗോപിസുന്ദറിന്റെ പോസ്റ്റിന് കമന്‍ഖുകളുമായി അവര്‍

Malayalam

ചേട്ടാ ചേട്ടനെയാണ് അക്ഷരം തെറ്റാതെ ‘ഭാഗ്യവാന്‍’ എന്ന് വിളിക്കേണ്ടത്; ഗോപിസുന്ദറിന്റെ പോസ്റ്റിന് കമന്‍ഖുകളുമായി അവര്‍

ചേട്ടാ ചേട്ടനെയാണ് അക്ഷരം തെറ്റാതെ ‘ഭാഗ്യവാന്‍’ എന്ന് വിളിക്കേണ്ടത്; ഗോപിസുന്ദറിന്റെ പോസ്റ്റിന് കമന്‍ഖുകളുമായി അവര്‍

സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ഗായിക അഭയ ഹിരണ്‍മയുമായി ലിവിംഗ് റിലേഷനിലായിരുന്നപ്പോള്‍ മുതല്‍ ഗോപി സുന്ദറിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഒരു വര്‍ഷം മുമ്പ് ആയിരുന്നു ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ ലിവിംഗ് റിലേഷന്‍ ആരംഭിക്കുന്നത്.

ഇവര്‍ വിവാഹിതരായെന്നും പറയുന്നുണ്ട്. താരങ്ങള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ സമീപകാലത്ത് വരുന്ന ചര്‍ച്ചകള്‍ പക്ഷേ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്നുള്ളതാണ്. ഇതിനെ ചുറ്റിപ്പറ്റിയാണ് പലപ്പോഴും ഗോപി സുന്ദറിന് നേരെ വിമര്‍ശനങ്ങള്‍ വരുന്നതും. ചില കമന്റകള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടികള്‍ ഗോപി സുന്ദര്‍ നല്‍കാറുമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ഗോപി സുന്ദര്‍. ഏതെങ്കിലും പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഉടനെ തന്നെ സോഷ്യല്‍ മീഡിയ സദാചര ആക്രമണവുമായി എത്തും. ട്രോളുകളും, പരിഹാസങ്ങളും നിറയും. അടുത്തിടെ മയോനി അഥവാ പ്രിയ നായര്‍ എന്ന യുവതിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിന് ശേഷം ഗോപി സുന്ദറിനും ആ പെണ്‍കുട്ടിക്കും നേരിടേണ്ടി വന്ന സൈബര്‍ ആക്രമണം അതിരൂക്ഷമായിരുന്നു.

ഗോപി സുന്ദര്‍ പുതിയ പ്രണയം കണ്ടെത്തി എന്ന പേരിലായിരുന്നു വിമര്‍ശനങ്ങളും ആക്രമങ്ങളും. പിന്നീട് പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്ക് താഴെയെല്ലാം പലവിധത്തിലുള്ള മോശം കമന്റുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സംഭവം അതിരു കടന്നപ്പോള്‍ ഗോപി സുന്ദര്‍ പ്രതികരണവുമായെത്തി. ‘എന്റെ സ്വന്തം പെങ്ങളെ പോലെയോ, മകളെ പോലെയോ കാണുന്ന ഒരാള്‍ക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയില്‍ ചിന്തിയ്ക്കുന്ന നിങ്ങളെ നമിച്ചു. നിങ്ങളൊക്കെ നന്നായി വരും. ദൈവം നിങ്ങളെ വാനോളം ഉയര്‍ത്തട്ടെ’ എന്നാണ് ഗോപി സുന്ദര്‍ കുറിച്ചത്.

എങ്കിലും പലരും വെറുതെ വിടാന്‍ ഒരുക്കമായിരുന്നില്ല. ഇതോടെ ഗോപി സുന്ദര്‍ കമന്റ് ബോക്‌സ് ഓഫ് ചെയ്തു. എന്നാല്‍ ഇപ്പോഴിതാ കമന്റ് ബോക്‌സ് വീണ്ടും തുറന്നതോടെ വീണ്ടും കമന്റുകളുമായി എത്തുകയാണ് സോഷ്യല്‍ മീഡിയ. ‘കോഴിക്കോട് നടക്കുന്ന ന്യൂഇയര്‍ പരിപാടിയുടെ ഭാഗമാകാന്‍ ഞാനും വരുന്നുണ്ട്, എല്ലാവര്‍ക്കും സ്വാഗതം’ എന്ന് പറഞ്ഞ് താരം പങ്കുവെച്ച പുതിയ പോസ്റ്റിന് താഴെയാണ് കമന്റുകള്‍ നിറയുന്നത്.

‘ദുബായി മേളയില്‍ ഒന്ന് പോയി നോക്കാമോ ചിലപ്പോള്‍ അവിടെ കിട്ടും ഈ യൂസ് ആന്‍ഡ് ത്രോ സാധനങ്ങള്‍, മാമന്റെ അടുത്ത കല്യാണം എന്നാണ്, ഇന്ന് ഇരയൊന്നും കിട്ടിയില്ലേ?, അടുത്ത ഇരയെ പിടിയ്ക്കാന്‍ ഇറങ്ങിയതാ… കൊച്ചു കള്ളന്‍, പുരുഷു ഇപ്പോ യുദ്ധം ഒന്നുമില്ലേ, മ്മള് ഷര്‍ട്ട് മാറുന്നത് പോലെയാണ് ഇങ്ങേര്.. അടുത്ത വര്‍ഷം വേറെ, ഇവന്‍ അധികം വൈകാതെ ഗിന്നസ് റെക്കോര്‍ഡില്‍ സ്വന്തം പേര് എഴുതിപ്പിക്കാന്‍ സാധ്യതയുണ്ട് മോനെ…, ചേട്ടാ ചേട്ടനെയാണ് അക്ഷരം തെറ്റാതെ ‘ഭാഗ്യവാന്‍’ എന്ന് വിളിക്കേണ്ടത് എന്നൊക്കെയാണ് കമന്റുകള്‍.

സ്ത്രീകളുള്‍പ്പടെയാണ് ഗോപി സുന്ദറിനെതിരെ വിമര്‍ശനവുമായി എത്തുന്നത്. ‘അയാളുടെ കൂടെ കഴിഞ്ഞ ഒരു പെണ്ണും അയാളെപ്പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. പറയാനുള്ള യോഗ്യത കാണില്ല. അതുപോലെ സെറ്റില്‍ ചെയ്തു ആയിരിക്കും അയാള്‍ ഉപേക്ഷിച്ചത്. ഈ നെഗറ്റീവ് കമെന്റ് എഴുതുന്ന സമയം അവളുമാരുടെ ബിഫോര്‍, ആഫ്റ്റര്‍ ഫിനാന്‍ഷ്യല്‍ കപ്പാസിറ്റി അറിഞ്ഞാല്‍ മനസിലാകും. അവരുടെ വീട്ടുകാര്‍ക്കില്ലാത്ത വിഷമം നിങ്ങള്‍ക്ക് എന്തിനാണ്? വേറെ ഒരു പണിയുമില്ലേ’ എന്നാണ് ഒരു സ്ത്രീ കമന്റില്‍ കുറിച്ചത്.

‘ഇത്രയും വലിയ രണ്ടാണ്മക്കള്‍ ഉള്ള ഒരാള്‍ ആണോ ഇങ്ങനെ ഒക്കെ ചെയ്യുന്നത്, ആ പിള്ളേരെ കുറിച്ച് ഒത്തുകൂടെ, ആ ചേച്ചിയും പിള്ളേരും രക്ഷപ്പെട്ടു, ഇതുപോലെ ഒരു അച്ഛന്‍ ഇല്ലാത്തത് തന്നെയാണ് നല്ലത്, ആ മക്കളും അമ്മയും കൂടി സന്തോഷമായിട്ട് ജീവിക്കട്ടെ’ എന്നിങ്ങനെയുള്ള കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരെ ഗായകന്‍ ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയത് ഏറെ വാര്‍ത്തയായികു്‌ലസംഗീത റിയാലിറ്റി ഷോകളിലൂടെ താരമായി മാറിയ ഗായകനാണ് ഇമ്രാന്‍ ഖാന്‍. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് ഇമ്രാന്‍ കയ്യടി നേടുന്നത്. പാട്ടുകൊണ്ട് കേള്‍വിക്കാരുടെ മനസില്‍ ഇടം നേടിയ ഗായകന്‍. ജീവിത പ്രാരാബ്ധങ്ങളില്‍ വലഞ്ഞു പോയ സമയത്ത് ഇമ്രാന് സഹായം വാഗ്ദാനം ചെയ്ത് ഗോപി സുന്ദര്‍ എത്തിയിരുന്നു. അത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

അന്ന് ഇമ്രാന് തന്റെ സിനിമയില്‍ പാടാന്‍ അവസരം നല്‍കുമെന്നും ഗോപി സുന്ദര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ വാക്ക് ഗോപി സുന്ദര്‍ പാലിച്ചിട്ടില്ല എന്നാണ് ഇമ്രാന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ അന്ന് ഗോപി സുന്ദറിനൊപ്പം എടുത്ത ചിത്രമടക്കം പങ്കുവച്ചായിരുന്നു ഇമ്രാന്റെ രൂക്ഷ പ്രതികരണം.

More in Malayalam

Trending

Malayalam