വീട്ടിൽ കയറി കളിക്കാൻ നിൽക്കണ്ട; ഗോപി സുന്ദർ
വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര സംഗീത സംവിധായകന്മാരിലൊരാളായി മാറിയയാളാണ് ഗോപി സുന്ദർ. മലയാളത്തില്‍ തെന്നിന്ത്യയിലെ ഭൂരിഭാഗം ഭാഷകളിലും ഗോപി സുന്ദർ പാട്ടുകൾക്ക് ഈണം പകർത്തിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് എല്ലാവരുടെയും മനസ്സിൽ ചേക്കേറികൂടിയത്. അതേസമയം, സോഷ്യൽ മീഡിയ വീരന്മാർക്കും ഗോപി ഇരയായിമാറാറുണ്ട് ഗോപി പാട്ടുകൾ കോപ്പിയടിക്കുകയാണെന്നാണ് ചില പാപ്പരാസികൾ ആരോപിക്കുന്നത്. ഇതിന്റെ പേരില്‍ ഗോപിയെ ചുറ്റിപ്പറ്റി ട്രോളുകളും സജീവമായി എത്തിയിരുന്നു. എന്നാലിപ്പോൾ തന്നെ ട്രോളിയവർക്കെല്ലാം ചുട്ട മറുപടിയുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്.
സ്വകാര്യ ജീവിതത്തിലെ വിമര്‍ശനങ്ങളെ പലപ്പോഴും അവഗണിക്കുകയാണ് പതിവ്. വീട്ടില്‍ കയറി വിമര്‍ശിക്കാന്‍ വന്നാല്‍ അത്തരക്കാര്‍ക്ക് കൃത്യമായി മറുപടി നല്‍കും.ഗോപി പറയുന്നു. ഫാസ്റ്റ് നമ്പറുകളെല്ലാം മലയാളത്തില്‍ ചെയ്യുമ്പോൾ ശരിക്കും ആലോചിക്കണം ഇല്ലെങ്കിൽ നന്നായില്ലെങ്കില്‍ മലയാളികള്‍ തേച്ചൊട്ടിക്കും. അതുകൊണ്ട് തന്നെ ഏറ്റവും ബുദ്ധിമുട്ട് മലയാളത്തില്‍ പാട്ടുകള്‍ ചെയ്യുമ്പോഴാണ് .
കാരണം ലിറിക്കല്‍ കണ്ടന്റും മറ്റും അറിയുന്നതിന് അനുസരിച്ചായിരിക്കുമല്ലോ മലയാളത്തില്‍ സംഗീതം ചെയ്യുന്നത്.അപ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട് .
സത്യത്തില്‍ ജോണി മോനെ ജോണി എന്ന പാട്ട് ദുല്‍ഖര്‍ ഇല്ലായിരുന്നെങ്കില്‍ മലയാളികള്‍ തേച്ചൊട്ടിക്കേണ്ട പാട്ടാണ്. കാരണം സ്ലോട്ടിന് ചേരുന്ന തരത്തില്‍ പാട്ടുകള്‍ ചെയ്താലേ മലയാളികള്‍ സ്വീകരിക്കൂ.. ബാംഗ്ലൂര്‍ ഡെയ്സിലെ പാട്ടുകള്‍ തന്നെ എടുക്കാം. മാംഗല്യം തന്തുനാനേന, പിന്നെ ജീവിതം തുന്തനാനേന… എന്ന് പറയുമ്ബോള്‍ ചിലപ്പോള്‍ തുന്തനാനേന എന്ന് പ്രയോഗിച്ചതിന്റെ പേരില്‍ വിമര്ശിക്കപ്പെടമായിരുന്നു. പക്ഷേ അതില്ലാതെ പോയത് നസ്രിയ, നിവിന്‍, ദുല്‍ഖര്‍ ആ ടീം ഉള്ളത് കൊണ്ടാണ്. ചില പാട്ടുകള്‍ ഞാന്‍ ചെയ്യുമ്പോൾ തലകുത്തി മറിയുക വരെ ചെയ്യുമെന്ന് തമാശരൂപേണ ഗോപി സുന്ദര്‍ പറയുന്നു.
gopi sundar- interview- reveals
