Connect with us

എല്ലാ ബന്ധങ്ങളിലും വളരെ പെട്ടെന്ന് ഉറങ്ങുന്ന ഒരാളും ഇതെങ്ങനെ സാധിക്കുന്നു എന്ന് ആലോചിച്ച് ഉറങ്ങാതിരിക്കുന്ന മറ്റൊരാളും; അമൃത സുരേഷ്

Movies

എല്ലാ ബന്ധങ്ങളിലും വളരെ പെട്ടെന്ന് ഉറങ്ങുന്ന ഒരാളും ഇതെങ്ങനെ സാധിക്കുന്നു എന്ന് ആലോചിച്ച് ഉറങ്ങാതിരിക്കുന്ന മറ്റൊരാളും; അമൃത സുരേഷ്

എല്ലാ ബന്ധങ്ങളിലും വളരെ പെട്ടെന്ന് ഉറങ്ങുന്ന ഒരാളും ഇതെങ്ങനെ സാധിക്കുന്നു എന്ന് ആലോചിച്ച് ഉറങ്ങാതിരിക്കുന്ന മറ്റൊരാളും; അമൃത സുരേഷ്

ഗായികയായ അമൃത സുരേഷ് സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അടുത്തിടെയായിരുന്നു അമൃതയും ഗോപി സുന്ദറും പ്രണയം പരസ്യമാക്കിയത്. ഇതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം വലിയ ചര്‍ച്ചയായിരുന്നു.

അമൃതയും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമാണ്. നടൻ ബാലയാവട്ടെ ഓൺലൈൻ മാധ്യമങ്ങൾക്ക് സ്ഥിരം മുഖം കൊടുക്കുന്ന ആളും. ഇതുകൊണ്ടൊക്കെ തന്നെ വിവാഹ മോചനം നടന്നിട്ട് ഏതാനും വർഷങ്ങൾ ആയെങ്കിലും ഈ വിഷയം ഇന്നും ചൂട് പിടിച്ച് നിൽക്കുന്നു.

വിവാഹ മോചനത്തിന് ശേഷം കുറേക്കൂടി തുറന്ന ജീവിതമാണ് അമൃത സുരേഷ് നയിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം വന്ന പ്രതിസന്ധികളെക്കുറിച്ചും മറ്റും അമൃത തന്നെ മുമ്പൊരിക്കൽ സംസാരിച്ചിട്ടുമുണ്ട്.കരിയറിൽ സ്വന്തമായൊരിടം നേടിയെടുക്കുകയും സിം​ഗിൾ മദറായി ജീവിക്കുകയും ചെയ്ത അമൃതയുടെ ജീവിതം ആരാധകർക്ക് പ്രചോദനം ആവാറുമുണ്ട്. ​ഗോസിപ്പുകൾ അന്നും ഇന്നും അമൃതയ്ക്കൊപ്പമുണ്ട്.

രൂക്ഷമായ സൈബറാക്രമണവും ഇവർക്കെതിരെ നടക്കാറുണ്ട്. ഇതിനെതിരെ ​ഗായികയും കുടുംബവും നേരത്തെ പല തവണ രം​ഗത്ത് വന്നിട്ടുമുണ്ട്.സം​ഗീത സംവിധായകൻ ആയ ​ഗോപി സുന്ദർ ആണ് അമൃതയുടെ ഇപ്പോഴത്തെ ജീവിത പങ്കാളി. ​അമൃത പോലെ തന്നെ ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുള്ള വ്യക്തിയാണ് ​ഗോപി സുന്ദർ. ഇവർ രണ്ടു പേരും ഒരുമിച്ചപ്പോൾ ഇതിന്റെ ആക്കം കൂടി.

അഭയ ഹിരൺമയിയുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് ​ഗോപി സുന്ദർ അമൃതയുമായി അടുത്തത്. ​ഗോപി സുന്ദറിന്റെ ആദ്യം വിവാഹവും മറ്റും ഇതിനിടെ ചർച്ചയുമായി. ഇക്കാരണങ്ങളെല്ലാം ​ഗോപി സുന്ദർ-അമൃത സുരേഷ് ബന്ധത്തെ വാർത്തകളിൽ നിറച്ചു.ഇപ്പോഴിതാ അമ‍ൃത സുരേഷിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി ആണ് ശ്രദ്ധ നേടുന്നത്. ​ഗോപി സുന്ദറിന്റെ ഉറക്കത്തെ തമാശയാക്കിക്കൊണ്ടാണ് അമൃതയുടെ സ്റ്റോറി. എല്ലാ ബന്ധങ്ങളിലും വളരെ പെട്ടെന്ന് ഉറങ്ങുന്ന ഒരാളും ഇതെങ്ങനെ സാധിക്കുന്നു എന്ന് ആലോചിച്ച് ഉറങ്ങാതിരിക്കുന്ന മറ്റൊരാളും ഉണ്ടാവുമെന്ന വാചകമാണ് അമൃത പങ്കുവെച്ചത്. ഓ യൂ ആന്റ് മീ എന്നാണ് ​ഗോപി സുന്ദറിനെ ​ടാ​ഗ് ചെയ്ത് കൊണ്ട് സ്റ്റോറിയിൽ അമൃത സുരേഷ് കുറിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ​അമൃത സുരേഷും ​ഗോപി സുന്ദറും. ഒരുമിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്. രണ്ട് പേരും ഒരുമിച്ച് മ്യൂസിക് പരിപാടികളും നടത്തുന്നു. പോയ വർഷം തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ​ഗോപി സുന്ദറാണെന്ന് അമൃത സുരേഷ് അടുത്തിടെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

പുതുവത്സര ദിനത്തിൽ ഒരു സൺ ​ഗ്ലാസ് ആണ് ​ഗോപി സുന്ദറിന് അമൃത സുരേഷ് നൽകിയ സമ്മാനം. കരിയറിന്റെയും മികച്ച സമയത്ത് നിൽക്കുകയാണ് ​ഗോപി സുന്ദറും അമൃതയും. പഴയതിനേക്കാൾ സജീവമാണ് ​ഗാന രം​ഗത്ത് ഇപ്പോൾ അമൃത സുരേഷ്. ​ഗോപി സുന്ദർ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമാ മേഖലകളിലും സാന്നിധ്യം അറിയിക്കുന്നു.
സിദ്ധു വിന്റെ നാടകം പൊളിഞ്ഞു

Continue Reading
You may also like...

More in Movies

Trending

Recent

To Top