ഗോപി ഉയിര് ഒന്ന് മാറ്റിപിടിച്ചു… അതുകൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു ; അഭയോട് ആരാധകർ
പിന്നണി ഗായകരായി മലയാള സിനിമയിൽ തിളങ്ങുന്നവരെ പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെ സ്വീകരിക്കാറുണ്ട്. ഒരു സിനിമ താരത്തിന് ലഭിക്കുന്ന അതെ പിന്തുണ ഇന്ന് ഗായകർക്കും ലഭിക്കാറുണ്ട്. റിയാലിറ്റി ഷോകളുടെ വരവോടെ നിരവധി ഗായകരാണ് മലയാളത്തിൽ ഇപ്പോഴുളളത്.
അതുകൊണ്ട് സംഗീത സംവിധായകർക്ക് ആരെകൊണ്ട് പാടിക്കണമെന്ന് വരെ സംശയം വരാറുണ്ടെന്നതാണ് സത്യം. വേറിട്ട ശബ്ദം കൊണ്ട് മാത്രമെ ഇന്ന് മലയാള സിനിമയിൽ പിന്നണി ഗായകരായി പിടിച്ചുനിൽക്കാനായി പറ്റുകയുള്ളൂ.
പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ള പ്രണയം ഗോപി സുന്ദറും അഭയ ഹിരൺമയിയും അടുത്തിടെ അവസാനിപ്പിച്ചിരുന്നു. വളരെ അപ്രതീക്ഷിതമായിരുന്നു ഇരുവരുടേയും വേർപിരിയൽ.അത്രയേറെ സ്നേഹത്തിൽ കഴിഞ്ഞിരുന്നവർ എന്തിന് വേർപിരിഞ്ഞുവെന്നത് ഇപ്പോഴും ഇരുവരുടേയും ആരാധകരുടെ മനസിലുള്ള ചോദ്യമാണ്. മാത്രമല്ല തങ്ങൾ എന്തിനാണ് പിരിഞ്ഞതെന്ന് ഇരുവരും ഇതുവരേയും വെളിപ്പെടുത്തിയിട്ടുമില്ല.
പക്ഷെ ഇന്നേവരെ അഭയ ഗോപി സുന്ദറിനെ മോശമാക്കി ഒരു വാക്ക് പോലും എവിടേയും പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല. കൂടാതെ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ നിന്നും അഭയ നീക്കം ചെയ്തിട്ടുമില്ല.സാധാരണ സെലിബ്രിറ്റികൾ വിവാഹമോചിതരാവുകയോ പ്രണയം അവസാനിപ്പിക്കുകയോ ചെയ്താൽ പിന്നെ കുറച്ച് നാളത്തേക്ക് ചാനൽ അഭിമുഖങ്ങൾ വഴിയും സോഷ്യൽമീഡിയ പോസ്റ്റ് വഴിയും പരസ്പരം പഴി ചാരുകയും കുറ്റപ്പെടുത്തുകയും ചളി വാരി എറിയുകയും ചെയ്യും.
എന്നാൽ ഇത്തരം പ്രവൃത്തിയൊന്നും അഭയ ഗോപി സുന്ദറിന്റെ കാര്യത്തിൽ ചെയ്തിട്ടില്ല എന്നത് തന്നെയാണ് അഭയ ഹിരൺമയിയുടെ വ്യക്തിത്വത്തിലെ പ്രേക്ഷകർ പുകഴ്ത്താൻ കാരണവും. അഭയയുടെ ഇൻസ്റ്റഗ്രാമിൽ ഇപ്പോഴും ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളുണ്ട്.
അതൊന്നും താരം ഡിലീറ്റ് ചെയ്തിട്ടില്ല. ഉയിരാണ്… ഉക്രെയിൻ ഡയറീസ് എന്ന് തുടങ്ങി നിരവധി സന്ദർഭങ്ങളിലായി അഭയ പങ്കിട്ട ഇൻസ്റ്റ പോസ്റ്റുകളാണ് വൈറലായി മാറുന്നത്. പരസ്പരം കുറ്റപ്പെടുത്താതെ ബഹുമാനം കാത്തുസൂക്ഷിക്കുന്നതിൽ അഭയയെപ്പോലെ ഗോപി സുന്ദറിനേയും സോഷ്യൽ മീഡിയ പുകഴ്ത്തുന്നുണ്ട്.
ഒപ്പം ചില പഴയ പോസ്റ്റുകൾ ചിലർ കുത്തിപ്പൊക്കി ഗോപി സുന്ദറിനെ പരിഹസിക്കുന്നുമുണ്ട്. അഭയയെ തന്റെ ഉയിര് എന്ന് വിശേഷിപ്പിച്ച് ഗോപി സുന്ദർ ഇട്ട പോസ്റ്റിന് ഗോപി ഉയിര് ഒന്ന് മാറ്റിപിടിച്ചു… അതുകൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു, ചിലർക്ക് ഒന്നിൽ പിഴച്ചാൽ മൂന്നാണ് എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്.വളരെ വർഷം മുമ്പ് വിവാഹിതനായ വ്യക്തിയാണ് ഗോപി സുന്ദർ. ആ ബന്ധത്തിൽ രണ്ട് ആൺകുട്ടികളും ഗോപി സുന്ദറിനുണ്ട്. ഇപ്പോൾ അമൃത സുരേഷുമായിട്ടാണ് ഗോപി സുന്ദർ പ്രണയത്തിലായിരിക്കുന്നത്. ഗോപി സുന്ദറിനൊപ്പമാണ് അമൃതയുടെ താമസം. നാല് വർഷം മുമ്പാണ് അഭയ ഹിരൺമയി തന്റെ ലിവിങ് റ്റുഗദർ ജീവിതം പരസ്യമാക്കിയത്.
2008 മുതൽ 2019 വരെ ഞങ്ങളൊന്നിച്ച് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. വിവാഹിതനായ ഒരു പുരുഷനുമായി എട്ട് വർഷമായി ഒന്നിച്ച് താമസിക്കുകയാണ്. താൻ നേരത്തെ വിവാഹിതയല്ലെന്നും തങ്ങൾ തമ്മിൽ 12 വയസിന്റെ വ്യത്യാസമുണ്ടെന്നും അന്ന് അഭയ കുറിച്ചിരുന്നു.
’19-ാമത്തെ വയസിലാണ് ഗോപി സുന്ദറിനെ പരിചയപ്പെട്ടത്. ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറുകയായിരുന്നു ആ കൂടിക്കാഴ്ച. മ്യൂസിക് ഫീൽഡിൽ നിൽക്കാൻ എന്നെ പ്രേരിപ്പിച്ചത് അദ്ദേഹമാണ്.’ ‘പാടാൻ നല്ല കഴിവുള്ള കുട്ടിയാണ്… നീ തീരുമാനമെടുക്കൂ എന്ന് പറഞ്ഞ് വഴിതിരിച്ച് വിടുന്നത് അദ്ദേഹമാണ്. ഇത് ശരിയാവുമായിരിക്കുമെന്ന് കരുതി ഞാനൊരു തീരുമാനമെടുത്തത് അപ്പോഴാണെന്ന്’ അഭയ അടുത്തിടെ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഗോപി സുന്ദറിനെ പരിഹസിക്കുന്നതിനോട് തനിക്ക് താൽപര്യമില്ലെന്നും അഭയ വ്യക്തമാക്കിയിരുന്നു.’അടിസ്ഥാനപരമായി നമ്മൾ തന്നെയാണ് നമ്മളെ സ്നേഹിക്കേണ്ടത്. അത് ഒരിക്കലും വിട്ടുപോകരുത്. കുറച്ചു കാലം ഞാൻ എന്നെ സ്‌നേഹിക്കാൻ മറന്നു പോയിരുന്നു. അത് പ്രകൃതി തന്നെ എനിക്ക് വ്യക്തമാക്കി തന്നു.’
‘നമ്മളെ സ്‌നേഹിക്കാനുള്ള ഉത്തരവാദിത്തം മറ്റാർക്കും കൊടുക്കരുത്. അങ്ങനെ കൊടുത്താൽ ആ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയ്യാൻ അവർക്ക് പറ്റിയെന്ന് വരില്ല. അത് തെറ്റല്ലയെന്നും’ അഭയ അടുത്തിടെ പറഞ്ഞിരുന്നു.
