Malayalam
ഭാഗ്യ ആരാണെന്നും എന്താണെന്നും മനസ്സിലാക്കി അവളെ ഒട്ടും ചേഞ്ച് ചെയ്യാതെ ഇഷ്ടപ്പെട്ടു സ്വീകരിക്കുന്ന കുടുംബമാണ് ശ്രേയസിന്റേത്, അതില്‍ സമാധാനമുണ്ട്; ഗോകുല്‍ സുരേഷ്
ഭാഗ്യ ആരാണെന്നും എന്താണെന്നും മനസ്സിലാക്കി അവളെ ഒട്ടും ചേഞ്ച് ചെയ്യാതെ ഇഷ്ടപ്പെട്ടു സ്വീകരിക്കുന്ന കുടുംബമാണ് ശ്രേയസിന്റേത്, അതില്‍ സമാധാനമുണ്ട്; ഗോകുല്‍ സുരേഷ്
മലയാളികളുടെ പ്രിയങ്കരനായ സുരേഷ് ഗോപി തന്റെ മൂത്ത മകളുടെ വിവാഹത്തിരക്കുകളിലാണ്. രാഷ്ട്രീയത്തിലെയും സിനിമയിലെയും തിരക്കുകള്‍ക്ക് താത്കാലിക വിരാമമിട്ട് കുടുംബത്തിനൊപ്പം സന്തോഷ നിമിഷങ്ങള്‍ ആഘോഷകരമാക്കുകയാണ് നടന്‍. താരത്തിന്റെ വീട്ടിലെ ആദ്യത്തെ വിവാഹമാണ് നടക്കാന്‍ പോകുന്നത്. ഈ വരുന്ന 17 ന് ഗുരുവായൂര്‍ വെച്ചാണ് വിവാഹം. നാലു മക്കളില്‍ മൂത്തയാളായ ഭാഗ്യ സുരേഷ് ശ്രേയസ് മോഹന്റെ ഭാര്യയായി ജീവിതം ആരംഭിക്കുമ്പോള്‍ വിവാഹ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തും.
ഇപ്പോഴിതാ സഹോദരിയുടെ കല്യാണത്തെക്കുറിച്ചും വരനെക്കുറിച്ചും ഗോകുല്‍ സുരേഷ് മനസ് തുറക്കുകയാണ്. തങ്ങളെല്ലാം വളരെ സന്തോഷത്തിലാണെന്നാണ് ഗോകുല്‍ പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ മനസ് തുറന്നത്. ഭാഗ്യയെ വിവാഹം കഴിക്കാന്‍ പോകുന്ന ശ്രേയസ് മോഹനെ വളരെ നാളുകളായി അറിയാമെന്നും ഗോകുല്‍ പരയുന്നു. അനുജത്തിയുടെ ഭര്‍ത്താവ് ആകാന്‍ പോകുന്ന പയ്യന്‍ എന്നതിനേക്കാള്‍ ഉപരിയായി ശ്രേയസ് തനിക്ക് അനിയനെ പോലെയാണെന്നാണും ഗോകുല്‍ പറയുന്നുണ്ട്.
അതേസമയം തങ്ങള്‍ അനുഭവിക്കുന്ന വികാരങ്ങള്‍ സമ്മിശ്രമാണെന്നാണ് ഗോകുല്‍ പറയുന്നത്. സന്തോഷം ഉണ്ട്, അതിനോടൊപ്പം ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ആണ് തലയിലെന്നും താരം പറയുന്നു. ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നാണ് ഗോകുല്‍ പറയുന്നത്. റൂമുകള്‍ ബുക്ക് ചെയ്തത് പോലും അനുജത്തി ഉള്‍പ്പടെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്നാണെന്നും ഗോകുല്‍ പറയുന്നു.
ഏറെ കാലത്തിന് ശേഷം കുടുംബത്തില്‍ ഒരു കല്യാണം വരുന്നതാണ്. അത് ഭംഗിയായി പൂര്‍ത്തിയാക്കണം എന്നതാണ് ഒരു മൂത്ത മകനും ജ്യേഷ്ഠനും ആയ തന്റെ കടമ എന്നാണ് ഗോകുല്‍ പറയുന്നത്. അതേസമയം, അനുജത്തി വേറൊരു വീട്ടില്‍ പോകുന്നു എന്നൊരു വിഷമമില്ലെന്നും ഗോകുല്‍ പറയുന്നു. ശ്രേയസിനേയും അദ്ദേഹത്തിന്റെ കുടുംബത്തെയും വര്‍ഷങ്ങളായി അറിയാം. അതുകൊണ്ട് അവള്‍ പോകുന്നത് അപരിചിതമായ ഒരു വീട്ടിലേക്കല്ലെന്നാണ് ഗോകുല്‍ പറയുന്നത്.
അതിനാല്‍ അത്തരം ടെന്‍ഷനുകളില്ലെന്നും അതേസമയം, കുടുംബത്തില്‍ ഒരു മകന്‍ കൂടി വരുന്നു എന്നാണ് കരുതുന്നതെന്നും ഗോകുല്‍ പറയുന്നു. ഒരു നല്ല കാര്യം നടക്കുന്നതിന്റെ സന്തോഷമാണ് എല്ലാവര്‍ക്കും. വരനേയും കുടുംബത്തേയും കുറിച്ച് കൂടുതല്‍ വിവരങ്ങളും ഗോകുല്‍ പങ്കുവെക്കുന്നുണ്ട്. മാവേലിക്കര സ്വദേശികളായ ശ്രേയസും കുടുംബവും തിരുവനന്തപുരത്താണ് താമസം. അച്ഛന്‍ മോഹന്‍ എക്‌സ് മിലിറ്ററിയാണ്. അമ്മ ശ്രീദേവി. രണ്ട് സഹോദരിമാരുമുണ്ട്.
ശ്രേയസ് വളരെനാളായി തന്റെയും ഭാഗ്യയുടെയും സുഹൃത്താണെന്നും ഗോകുല്‍ പറയുന്നു അച്ഛനെപ്പോലെ ഒരുപാട് സംസാരിക്കുന്ന ആളാണ് ഭാഗ്യ. പൊതുവേ പെണ്‍കുട്ടികള്‍ ഒതുങ്ങി ജീവിക്കണം അധികം സംസാരിക്കാന്‍ പാടില്ല എന്നൊക്കെയാണല്ലോ പറയാറ്. പക്ഷേ അവള്‍ അതിനു വിപരീതമാണെന്നും ഗോകുല്‍ പറയുന്നു. ഭാഗ്യ ആരാണെന്നും എന്താണെന്നും മനസ്സിലാക്കി അവളെ ഒട്ടും ചേഞ്ച് ചെയ്യാതെ ഇഷ്ടപ്പെട്ടു സ്വീകരിക്കുന്ന കുടുംബമാണ് ശ്രേയസിന്റേതെന്നും അതിന്റെ സമാധാനമുണ്ടെന്നും ഗോകുല്‍ പറയുന്നു.
വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങളും എത്തുമെന്നാണ് ഗോകുല്‍ അറിയിക്കുന്നത്. പിന്നാലെ 19 ന് കൊച്ചിയില്‍ വച്ചൊരു റിസപ്ഷനും നടത്തുമെന്നും താരം പറയുന്നു. പിന്നാലെ 20 ന് തിരുവനന്തപുരത്ത് വച്ചും റിസപ്ഷനൊരുക്കുന്നുണ്ടെന്നും ഗോകുല്‍ അറിയിച്ചു.
വിദേശത്ത് പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഭാഗ്യയുടെ വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം സുരേഷ് ഗോപിയുടെ വീട്ടില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ ഗുരുവായൂരില്‍ ഒരുങ്ങാന്‍ പോകുന്നത് തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള മണ്ഡപമാണ്. തന്റെ മകള്‍ക്ക് കൊടുക്കുന്ന വിവാഹസമ്മാനം എന്താണെന്ന് നോക്കി കാണുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം.
എങ്ങനെയായിരിക്കും തന്റെ മകളെ സുരേഷ്‌ഗോപി പറഞ്ഞയക്കുക എന്ന ചോദ്യമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ലക്ഷങ്ങള്‍ വിലയുള്ള വസ്ത്രങ്ങള്‍, ഭാഗ്യയെ പൊന്നുകൊണ്ടു മൂടും, രാജകീയമായ വിവാഹമായിരിക്കും എന്നൊക്കെ ഇപ്പോഴേ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. സുരേഷ്‌ഗോപിയ്ക്ക് ഏറ്റവും ഇഷ്ടം പെണ്‍മക്കളോടാണ് എന്നൊക്കെ താരം തന്നെ പറഞ്ഞിട്ടുണ്ട്. അത് തന്റെ മരിച്ച് പോയ ലക്ഷ്മിയെ ഓര്‍ത്താണെന്നും താരം പറഞ്ഞിട്ടുണ്ട്. എന്തായാലും അത്യാഢംബര വിവാഹം തന്നെയായിരിക്കും നടക്കുക.
