Connect with us

തന്നെ ഞാന്‍ സദ്യ കഴിക്കാറില്ല, എന്റെ പെങ്ങളുടെ കല്യാണത്തിന്റെ സദ്യപോലും ഞാന്‍ കഴിച്ചിട്ടില്ല, കാരണം; അത് എന്റെയൊരു വട്ടാണ് എന്നൊക്കെ പറയാം

Malayalam

തന്നെ ഞാന്‍ സദ്യ കഴിക്കാറില്ല, എന്റെ പെങ്ങളുടെ കല്യാണത്തിന്റെ സദ്യപോലും ഞാന്‍ കഴിച്ചിട്ടില്ല, കാരണം; അത് എന്റെയൊരു വട്ടാണ് എന്നൊക്കെ പറയാം

തന്നെ ഞാന്‍ സദ്യ കഴിക്കാറില്ല, എന്റെ പെങ്ങളുടെ കല്യാണത്തിന്റെ സദ്യപോലും ഞാന്‍ കഴിച്ചിട്ടില്ല, കാരണം; അത് എന്റെയൊരു വട്ടാണ് എന്നൊക്കെ പറയാം

‘മുദ്ദുഗൗ’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നടനും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ാേകുല്‍ തന്റെ അഭിപ്രായം എവിടെയും തുറന്ന് പറയാറുമുണ്ട്. താരം സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രതികരണങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

ഗഗനചാരിയാണ് ഏറ്റവും പുതിയ ഗോകുലിന്റെ റിലീസ്. സയന്‍സ് ഫിക്ഷന്‍, കോമഡി എന്നീ കാറ്റഗറിയില്‍പ്പെടുത്താവുന്ന സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. അനാര്‍ക്കലി മരയ്ക്കാര്‍ നായികയായ സിനിമയിലെ ഗോകുലിന്റെ പ്രകടനത്തിനും അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്. അച്ഛന്‍ സുരേഷ് ഗോപി ഈ ചിത്രം കണ്ടതിന് ശേം പറഞ്ഞതിനെ കുറിച്ചും തന്റെ മറ്റു വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കുകയാണ് നടന്‍.

അച്ഛന്‍ പടം കണ്ടിരുന്നു. ഫെസ്റ്റിവല്‍ ഔട്ടാണ് കണ്ടത്. അച്ഛന് നന്നായി ഇഷ്ടപ്പെട്ടു. ഗണേശന്‍ കലക്കിയെന്നാണ് പറഞ്ഞു. യു ആര്‍ എ ഗുഡ് ആക്ടറെന്ന് എന്നോടും അച്ഛന്‍ പറഞ്ഞു.! അതുപോലെ അച്ഛന്‍ തന്നിട്ടുള്ള ഒരേയൊരു ഉപദേശം പ്രൊഡക്ഷന്‍ ഫുഡ് കഴിച്ചാല്‍ തടിവെക്കുമെന്നത് മാത്രമാണ്. ഒരു ഷോട്ടിന് എങ്ങനെ പ്രിപ്പയര്‍ ചെയ്യണം, സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെ കുറിച്ചൊക്കെയാകും അച്ഛന്‍ ഉപദേശം തരിക എന്നാണ് ഞാന്‍ കരുതിയിരുന്നത്.

പക്ഷെ ഞാന്‍ കുറച്ച് തടിയുള്ള ആളായതുകൊണ്ടാകണം പ്രൊഡക്ഷന്‍ ഫുഡ് കഴിച്ചാല്‍ തടിവെക്കുമെന്ന് മാത്രം അച്ഛന്‍ പറഞ്ഞത്. പ്രൊഡക്ഷന്‍ ഫുഡിന് ഭയങ്കര ടേസ്റ്റാണ്.ഗഗനചാരിയുടെ സമയത്ത് 103 കിലോയുണ്ടായിരുന്നു. ഫുഡ് ഞാന്‍ കളയാറില്ല. പരമാവധി കഴിക്കും. ഒട്ടും നിവര്‍ത്തിയില്ലെങ്കിലെ കളയൂ എന്നും ഗോകുല്‍ പറയുന്നു. സുരേഷ് ഗോപിയെ അമിതമായി സോഷ്യല്‍മീഡിയയില്‍ ക്രൂശിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും പ്രതികരിച്ചിട്ടുള്ളയാളാണ് ഗോകുല്‍.

ഇതേ കുറിച്ചും നടന്‍ അഭിമുഖത്തില്‍ സംസാരിച്ചു. നല്ലത് ചര്‍ച്ച ചെയ്യപ്പെടുന്നത് കുറവും ചീത്ത ചര്‍ച്ച ചെയ്യപ്പെടുന്നത് കൂടുതലുമാണ്. എന്റെ അച്ഛന്റെ കാര്യത്തില്‍ മാത്രമല്ല ഇങ്ങനെ. രണ്ട് പേര്‍ പിന്നിലുണ്ടെങ്കില്‍ എന്തും പറയാമെന്ന ധാരണ ചിലര്‍ക്കുണ്ട്. എന്റെ പിറകില്‍ ആരും ഇല്ലെങ്കിലും ഞാന്‍ ഇങ്ങനെയൊക്കെ തന്നെയാവും റിയാക്ട് ചെയ്യുക. ആള്‍ക്കാരുടെ മൈന്റ് സെറ്റ് നന്മയുടെ വശത്തേയ്ക്ക് തിരിഞ്ഞാല്‍ തന്നെ പല വിഷയങ്ങളും ശരിയാകും. ഭക്ഷണം ഇല്ലായ്മയായാലും അച്ഛന്‍ അമ്മമാരെ വൃദ്ധസദനത്തിലാക്കുന്ന പ്രവണതയായാലും അങ്ങനെ ഒരുപാട് കാര്യങ്ങളില്‍ മാറ്റമുണ്ടാകും.

നമുക്ക് അറിയാത്ത രാജ്യങ്ങളില്‍ കുഞ്ഞുങ്ങള്‍ വെള്ളം കിട്ടാതെ മരിച്ചുപോകുന്നുണ്ട്. അത്തരമൊരു സാഹചര്യം ഉള്ളപ്പോഴാണ് നമ്മള്‍ ഭക്ഷണം വേസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ സദ്യ കഴിക്കാറില്ല. എന്റെ പെങ്ങളുടെ കല്യാണത്തിന്റെ സദ്യപോലും ഞാന്‍ കഴിച്ചിട്ടില്ല. എന്റെ പ്രിന്‍സിപ്പിള്‍ അല്ലെങ്കില്‍ എന്റെയൊരു വട്ടാണ് എന്നൊക്കെ പറയാം.

എത്ര നല്ല സദ്യയാണെങ്കിലും കുറേ ഇലകളില്‍ ഭക്ഷണം ബാക്കിയായി വേസ്റ്റായി ഇരിക്കുന്നത് കാണാം. ഫ്രണ്ട്‌സിന്റെ ഫാമിലിയിലെ വിവാഹങ്ങള്‍ക്കൊക്കെ പോകുമ്പോള്‍ ബിരിയാണിയൊക്കെ ലോഡ് കണക്കിനാണ് കുഴിയില്‍ കൊണ്ട് തട്ടുന്നത്. അത് കാണുമ്പോള്‍ എനിക്ക് വിഷമം വരും. ആ കുഴിയിലേക്ക് കൂടെ എടുത്ത് ചാടാനൊക്കെ തോന്നും. നന്മയെന്ന് പറയുന്ന സാധനം ആളുകളുടെ ബേസിക്ക് നേച്ചറില്‍ ഉണ്ടെങ്കില്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ മാറും. പ്രശ്‌നങ്ങള്‍ ഇല്ലാതാകും എന്നാണ് ഗോകുല്‍ പറഞ്ഞത്.

More in Malayalam

Trending

Recent

To Top