Malayalam
അര്‍ജുനുമായും നിഖില്‍ നായരുമായും വെറും സൗഹൃദം മാത്രം, അമ്മയ്‌ക്കെതിരെ നടന്ന സൈബര്‍ ആക്രമണം കണ്ട് ഞെട്ടിപ്പോയി; ശ്രീതു
അര്‍ജുനുമായും നിഖില്‍ നായരുമായും വെറും സൗഹൃദം മാത്രം, അമ്മയ്‌ക്കെതിരെ നടന്ന സൈബര്‍ ആക്രമണം കണ്ട് ഞെട്ടിപ്പോയി; ശ്രീതു
മിനി സ്‌ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് ശ്രീതു. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലും മത്സാരര്‍ത്ഥിയായി ശ്രീതു എത്തിയിരുന്നു. ഇതോടെ താരത്തിന് ആരാധകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് വന്നത്. ഇതില്‍ ശ്രീജു-അര്‍ജുന്‍ കോമ്പോ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും ഈ കോംബോയ്ക്ക് ആരാധകര്‍ ഏറെയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബിഗ്‌ബോസ് അവസാനിച്ചത്. അതോടെ ഇരുവരും തമ്മില്‍ പ്രണയമാണോയെന്നായിരുന്നു പ്രേക്ഷകര്‍ക്ക് അറിയേണ്ടിയിരുന്നത്.
എന്നാല്‍ തങ്ങളുടേത് വെറും സൗഹൃദം മാത്രമാണെന്നായിരുന്നു താരങ്ങള്‍ വ്യക്തമാക്കിയത്. ഇതോടെ ബിഗ്‌ബോസില്‍ നില്‍ക്കാന്‍ വേണ്ടി മനഃപൂര്‍വം സൃഷ്ടിച്ചതാണ് ഈ കോംബോ എന്നെല്ലാം വിമര്‍ശനം ഉയര്‍ന്നിരുന്നു. മാത്രമല്ല, ശ്രീതു നടനായ നിഖില്‍ നായരുമായി പ്രണയത്തിലാണെന്ന തരത്തിലും വാര്‍ത്തകള്‍ പരന്നിരുന്നു. ഇപ്പോഴിതാ എല്ലാത്തിനുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീതു.
ബിഗ് ബോസ് റിവ്യൂവിലൊക്കെ എന്നെ പോസിറ്റീവായാണ് പറയുന്നത്. ജെനുവിന്‍ ആണെന്നും നല്ല മനുഷ്യനാണെന്നുമൊക്കെയാണ് കമന്റുകള്‍. ആരേയും വൈകാരികമായി ദ്രോഹിക്കാതെ ഞാന്‍ ഞാനായി നിന്ന് കളിച്ചുവെന്നാണ് പല റിവ്യൂകളിലും പറഞ്ഞ് കേട്ടത്. അതുകൊണ്ടാണ് അവസാനം വരെ നിന്നതെന്നും. 97 ദിവസം അവിടെ പിടിച്ച് നില്‍ക്കാന്‍ സാധിച്ചത് ഒട്ടും ചെറിയ കാര്യമല്ല എന്നും താരം പറഞ്ഞു.
ബിഗ് ബോസില്‍ മറക്കാന്‍ പറ്റാത്ത സന്തോഷകരമായ നിമിഷം ക്യാപ്റ്റന്‍സിയാണ്. ഒപ്പം തന്റെ പിറന്നാള്‍ ആഘോഷിച്ചതും മറക്കാന്‍ പറ്റില്ലെന്ന് ശ്രീതു പറയുന്നു. ഏറ്റവും വിഷമം വന്നത് എവിക്ടായപ്പോഴാണ്. താനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. പുറത്തായപ്പോള്‍ തനിക്ക് മറ്റ് മത്സരാര്‍ത്ഥികളെ പോലെ റീ എന്‍ട്രി ലഭിക്കില്ല, ഗ്രാന്‍ഡ് ഫിനാലെയ്‌ക്കേ വരാന്‍ പറ്റൂ എന്നാണ് ഞാന്‍ കരുതിയത്.
എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഇപ്പോള്‍ പറയണം എന്ന് അര്‍ജുനോട് അന്ന് പറയാന്‍ കാരണവും അതായിരിക്കുമെന്ന് ശ്രീതു പറയുന്നു. അര്‍ജുന്‍ശ്രീതു കോംബോ ഉണ്ടാകുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിട്ടില്ലെന്ന് ശ്രീതു വ്യക്തമാക്കി.
എപ്പോഴാണ് ഞാന്‍ അര്‍ജുനുമായി കണക്ട് ആയതെന്ന് ചോദിച്ചാല്‍ അറിയില്ല. അതേസമയം അര്‍ജുനുമായി പ്രണയമില്ലെന്നും ശ്രീതു വ്യക്തമാക്കി. ഇത് സൗഹൃദമാണ്. കൂടുതലാക്കി കുളമാക്കരുത്. ആ സൗഹൃദം ഇഷ്ടപ്പെട്ടത് കൊണ്ടാണ് നിങ്ങള്‍ കുറേ എഡിറ്റ് വീഡിയോകള്‍ ഇട്ടത്. അതൊക്കെ തനിക്കും ഇഷ്ടപ്പെട്ടെന്നും ശ്രീതു പറയുന്നു. ഫാമിലി വീക്കില്‍ അമ്മ വന്നപ്പോള്‍ അര്‍ജുനില്‍ നിന്നും അകലം പാലിക്കാന്‍ ഉപദേശിച്ചതിനെക്കുറിച്ചും ശ്രീതു സംസാരിച്ചു.
ഹൗസിലിരിക്കുമ്പോള്‍ നമ്മുക്ക് സമയം അറിയില്ല. പെട്ടെന്ന് ഉറക്കവും വരില്ല. സംസാരിച്ചോണ്ടിരിക്കുമ്പോള്‍ അങ്ങനെ സമയം പോകുന്നതാണ്. അമ്മ പുറത്തുവന്നപ്പോള്‍ ചോദിച്ചിരുന്നു. ഞാന്‍ പക്ഷെ അമ്മയെ പറഞ്ഞ് മനസിലാക്കി. പുറത്ത് വന്നപ്പോള്‍ അമ്മയ്‌ക്കെതിരെ നടന്ന സൈബര്‍ ആക്രമണം കണ്ട് ഞെട്ടിപ്പോയി. കാരണം അത്തരത്തില്‍ ആക്രമിക്കപ്പെടാനൊന്നും അമ്മ ചെയ്തിട്ടില്ല. ഏതൊരു അമ്മയും പറയുന്ന കാര്യമാണ് അമ്മ പറഞ്ഞത്. പെട്ടെന്ന് ഉറങ്ങണമെന്നൊക്കെ പറയുന്നത് സാധാരണ കാര്യമല്ലേ.
ഞാന്‍ പുറത്ത് വന്നപ്പോള്‍ ഭയങ്കര ഷോക്കായി പോയി. എന്നേയും ഭയങ്കരമായി അത് വേദനിപ്പിച്ചു. അമ്മയ്ക്കും സങ്കടമായി. പിന്നെ ഞാന്‍ അമ്മയെ പറഞ്ഞ് സമാധാനിപ്പിച്ചു. ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ അമ്മയെ സമാധാനിപ്പിച്ചേനെ. അമ്മ ഒറ്റക്കായിപ്പോയില്ലേ, പക്ഷെ സംസാരിച്ചു സമാധാനിപ്പിച്ചു. അമ്മയറിയാതെ സീരിയലില്‍ അഭിനയിച്ച നിഖില്‍ നായരുമായി വെറും സൗഹൃദം മാത്രമാണ് ഉള്ളത്. ആര്‍ക്കൊപ്പം അഭിനയിച്ചാലും ഇത്തരത്തില്‍ പല ഗോസിപ്പുകളും വരും.
ഇപ്പോഴും ഞാന്‍ സിംഗിള്‍ ആണ്. വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷനെ കുറിച്ച് ഏതൊരാള്‍ക്കും ഉള്ള സങ്കല്‍പ്പങ്ങളേ എനിക്കും ഉള്ളൂ. സത്യസന്ധത പുലര്‍ത്തുന്ന ആളായിരിക്കണം. വിശ്വാസം, പരസ്പര ബഹുമാനം, കെയറിങ് ഇങ്ങനെ ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമേ ഞാനും ആഗ്രഹിക്കുന്നുള്ളൂ. ഞാന്‍ എക്‌ണോമിക്‌സില്‍ എംഎ കഴിഞ്ഞതാണ്. അഭിനയം തന്നെയാണ് ഭാവി ലക്ഷ്യം. സിനിമയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും താരം വ്യക്തമാക്കി.