Malayalam Breaking News
റിലീസ് ചെയ്യാത്ത സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടു ;ആഞ്ഞടിച്ച് ഗോകുൽ സുരേഷ്
റിലീസ് ചെയ്യാത്ത സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടു ;ആഞ്ഞടിച്ച് ഗോകുൽ സുരേഷ്
സിനിമയിലെത്തി കഴിവ് തെളിയിച്ച മറ്റൊരു താരപുത്രനാണ് ഗോകുൽ സുരേഷ്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ സുരേഷ് ഗോപിയുടെ ശൈലി തന്നെയാണ് മകൻ ഗോകുൽ സുരേഷിനും. ഇപ്പോഴിതാ റിലീസ് ചെയ്യാത്ത സിനിമയുടെ കലക്ഷന്‍ പുറത്തുവിട്ടതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. സായാഹ്ന വാര്‍ത്തകള്‍ എന്ന സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടവര്ക്കെതിരെയാണ് ഗോകുല്‍ സുരേഷ് രംഗത്തെത്തിയത്.
സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ഗോകുൽ സുരേഷിന്റെ കുറിപ്പ് വൈറലായി മാറിയിട്ടുണ്ട്.ഗോകുല്‍ ബ്രോ വളരുന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നില്ലെന്നും ഇക്കാര്യം തങ്ങള്‍ നോക്കിക്കോളാമെന്നുമാണ് ആരാധകര്‍ വ്യക്തമാക്കിയിട്ടുള്ളത്.
സ്ക്രീന്‍ ഷോട്ട് സഹിതമുള്ള കുറിപ്പാണ് ഗോകുൽ സുരേഷ് ഇട്ടത്. നിരവധി പേരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്റെ ഫലമായാണ് ഈ സിനിമ ഇറങ്ങുന്നത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്റെ അവസാനം കൂടിയാണ് ഈ ചിത്രത്തിലൂടെ സഫലീകരിക്കപ്പെടുന്നത്. ചെയ്യുന്ന തൊഴിലിനോട് അല്പമെങ്കിലും ആത്മാര്‍ത്ഥത വേണെന്നും താരപുത്രന് കുറിച്ചിട്ടുണ്ട്.
ഗോകുല്‍ സുരേഷിന്റെ പോസ്റ്റ്
gokul suresh facebook post
