Malayalam
സ്ത്രീപക്ഷ നിലപാടാണ് ഡബ്ല്യൂസിസിയുടേത്, രാഷ്ട്രീയം കലർത്താതെ അവർക്ക് പിന്തുണ നൽകണം; വിഡി സതീശൻ
സ്ത്രീപക്ഷ നിലപാടാണ് ഡബ്ല്യൂസിസിയുടേത്, രാഷ്ട്രീയം കലർത്താതെ അവർക്ക് പിന്തുണ നൽകണം; വിഡി സതീശൻ
മലയാള നടിമാരുടെ സംഘടനയായ ഡബ്ല്യൂസിസിയുടേത് ധീരമായ പോരാട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ത്രീപക്ഷ നിലപാടാണ് ഡബ്ല്യൂസിസിയുടേത്. രാഷ്ട്രീയം കലർത്താതെ അവർക്ക് പിന്തുണ നൽകണം. കു റ്റകൃത്യങ്ങളുടെ പരമ്പരയാണ് നടന്നത്. ക്രിമിനൽ കുറ്റം നടന്നുവെന്ന് അറിഞ്ഞിട്ടും മറച്ചുവെയ്ക്കുന്നത് കുറ്റകൃത്യമാണ്.
നാലര വർഷം സർക്കാർ റിപ്പോർട്ട് മറച്ചുവെച്ചതിനെക്കുറിച്ച് അന്വേഷിക്കണം. തെറ്റ് ചെയ്തവരിൽ വ്യക്തിപരമായി അടുപ്പമുള്ളവരുമുണ്ട്. തെറ്റുകാർ ആരായാലും അവർ ശിക്ഷിക്കപ്പെടണം. ലൈം ഗികാതിക്രമ പരാതികൾ പൂർണ്ണമായും വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
എന്നാൽ അതിൽപോലും പുരുഷന്മാരെ തിരുകി കയറ്റി. ഹേമ കമ്മീഷനല്ല, കമ്മിറ്റി ആണെന്ന വാദത്തിന് പ്രസക്തിയില്ലെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം, സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് വിമൺ ഇൻ സിനിമ കളക്‌ടീവ്.
ഹേമ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ ചലനങ്ങളാണ് സൈബർ ആ ക്രമണങ്ങൾക്ക് കാരണമെന്നും ഇതിനായി വ്യാജ അക്കൗണ്ടുകൾ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും, പ്രതികരിക്കുന്ന സ്‌ത്രീകളെ മാനസികമായി തകർക്കുകയാണ് പുരുഷാധിപത്യത്തിൻറെ പ്രവണതയെന്നും ഡബ്ല്യൂസിസി വ്യക്തമാക്കിയിരുന്നു.