Connect with us

സിനിമാ ടിക്കറ്റുകള്‍ വിറ്റ് പ്രേക്ഷകരെ അന്പരപ്പിച്ച് ഗോകുല്‍ സുരേഷ്; വിശ്വസിക്കാനാകാതെ സിനിമാ കാണാനെത്തിയവര്‍

Malayalam

സിനിമാ ടിക്കറ്റുകള്‍ വിറ്റ് പ്രേക്ഷകരെ അന്പരപ്പിച്ച് ഗോകുല്‍ സുരേഷ്; വിശ്വസിക്കാനാകാതെ സിനിമാ കാണാനെത്തിയവര്‍

സിനിമാ ടിക്കറ്റുകള്‍ വിറ്റ് പ്രേക്ഷകരെ അന്പരപ്പിച്ച് ഗോകുല്‍ സുരേഷ്; വിശ്വസിക്കാനാകാതെ സിനിമാ കാണാനെത്തിയവര്‍

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഗോകുല്‍ സുരേഷ്. സോഷ്യല്‍ മീഡിയയില്‍ ഗോകുലിന്‍റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. താരത്തിന്‍റേതായി പുറത്തെത്തിയ ചിത്രമായിരുന്നു ഗഗനാചാരി. ഈ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി തിയേറ്ററിൽ എത്തിയ നടന്‍ പ്രേക്ഷകരെ അന്പരപ്പിച്ചിരിക്കുകയാണ്.

തിയേറ്ററിൽ എത്തിയ ഗോകുല്‍ ടിക്കറ്റുകള്‍ വിറ്റു. തങ്ങളുടെ പ്രിയ താരത്തില്‍ നിന്ന് വാങ്ങിയ ടിക്കറ്റുമായി സിനിമ കണ്ട സന്തോഷത്തിലാണ് പ്രേക്ഷകര്‍. ജൂണ്‍ 21ന് ആയിരുന്നു ഗഗനാചാരി തിയേറ്ററുകളിലെത്തിയത്. അരുണ്‍ ചന്തുവിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ശേഷം ‘ഗഗനചാരി’ കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് അവിടെ വച്ചും ലഭിച്ചത്.

ഇത് കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്സ് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്‌സ് , ലോസ് ഏഞ്ചൽസ് ഫിലിം അവാര്‍ഡ്‌സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ‘ഗഗനചാരി’ പ്രദര്‍ശിപ്പിച്ചിരുന്നു.

‘സായാഹ്നവാര്‍ത്തകള്‍’, ‘സാജന്‍ ബേക്കറി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗഗനചാരി’. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ് ചിത്രത്തിന്‍റെ നിര്‍മാണം. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

ഗോകുല്‍ സുരേഷിന് പുറമേ അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending