News
വാഹനാപകടത്തില്‍ മറാത്തി ഗായിക മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ
വാഹനാപകടത്തില്‍ മറാത്തി ഗായിക മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ
Published on
മറാത്തി ഗായിക ഗീത മാലി വാഹനാപകടത്തില്‍ മരിച്ചു. മുംബൈ-ആഗ്ര ഹൈവേയില്‍ വ്യാഴാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഭർത്താവ് വിജയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇരുവരും കാറിൽ യാത്ര ചെയ്യുകയായിരുന്നു . റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നറില്‍ കാര്‍ ചെന്നടിച്ചാണ് അപകടം ഉണ്ടായത്.
അപകടം നടന്ന ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു . എന്നാൽ ചികിത്സയ്ക്കിടെ ഗീത മരണപ്പെടുകയായിരുന്നു. മറാത്തി സിനിമകളിലൂടെയും സംഗീത ആല്‍ബങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഗായികയാണ് ഗീത.
മാലിയും വിജയും രണ്ട് മാസം മുൻപ് യുഎസ് സന്ദർശനം നടത്തിയിരുന്നു . പിന്നീട് ഇരുവരും മുംബൈയില്‍ എത്തിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെച്ചിരുന്നു.
Geeta mali Accident
Continue Reading
You may also like...
Related Topics:accident, Geeta mali
