നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്
Published on
നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചാവക്കാട്-പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നില്‍ നടന്‍ സഞ്ചരിച്ച കാറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ജോയ് മാത്യുവിനും വാന്‍ ഡ്രൈവര്‍ക്കും പരുക്കേറ്റു.
ജോയ് മാത്യുവിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ജോയ് മാത്യു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ വാഹനത്തിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
Continue Reading
You may also like...
Related Topics:accident, Joy Mathew
