Connect with us

കാർത്തിക്കിന്റെ ഇപ്പോഴത്തെ അവസ്ഥ ഗുരുതരം; ചങ്കുപൊട്ടി ബീന; കണ്ണ്നിറഞ്ഞ് ആരാധകർ!!!

Malayalam

കാർത്തിക്കിന്റെ ഇപ്പോഴത്തെ അവസ്ഥ ഗുരുതരം; ചങ്കുപൊട്ടി ബീന; കണ്ണ്നിറഞ്ഞ് ആരാധകർ!!!

കാർത്തിക്കിന്റെ ഇപ്പോഴത്തെ അവസ്ഥ ഗുരുതരം; ചങ്കുപൊട്ടി ബീന; കണ്ണ്നിറഞ്ഞ് ആരാധകർ!!!

മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് കാർത്തിക്ക് പ്രസാദ്. ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിലെ ബൈജു എന്ന കഥാപാത്രത്തെയാണ് കാർത്തിക്ക് അവതരിപ്പിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട്തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ കാർത്തിക്കിന് സാധിച്ചു.

കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ-സീരിയല്‍ രംഗത്തുണ്ട്. പക്ഷെ ആരാധക മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജുവായ ശേഷമാണ്. സീരിയല്‍ ജീവിതം ആരംഭിച്ച കാലത്ത് കാർത്തിക്കിന് ലഭിച്ച മിക്കവാറും വേഷങ്ങളെല്ലാം പുരാണ സീരിയലുകളിലായിരുന്നു.

2006ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഉണ്ണിയാര്‍ച്ചയിലാണ് ആദ്യമായി കാർത്തിക്ക് ഒരു കഥാപാത്രം ചെയ്യുന്നത്. ഉണ്ണിനമ്പൂതിരി എന്ന കഥാപാത്രം ചെറിയ രീതിയില്‍ ക്ലിക്കായതോടെ അത്തരം കഥാപാത്രങ്ങളായിരുന്നു അധികവും തേടിയെത്തിയത്. സ്വാമി അയ്യപ്പന്‍, ശ്രീ ഗുരുവായൂരപ്പന്‍ തുടങ്ങിയ പരമ്പരകളിലും വേഷങ്ങൾ ലഭിച്ചു. അന്നൊന്നും ഷര്‍ട്ടിട്ട് അഭിനയിക്കാനുള്ള ഭാഗ്യം കാർത്തിക്കിന് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അന്നെല്ലാം കാർത്തിക്കിനെ കാണുമ്പോള്‍ നാട്ടുകാരുടേയും കൂട്ടുകാരുടേയും പ്രധാന ചോദ്യം നിനക്കൊരു ഷര്‍ട്ട് ഇട്ട് നടന്നൂടെ എന്നായിരുന്നുവെന്ന് കാർത്തിക്ക് പറഞ്ഞിരുന്നു.

ദിവസങ്ങൾക്ക് മുൻമ്പായിരുന്നു കാര്‍ത്തിക്കിന് വലിയൊരു അപകടം സഭാവിച്ചത്. സീരിയല്‍ ഷൂട്ട് കഴിഞ്ഞുള്ള മടക്കയാത്രയില്‍ കാല്‍നടയായി പോവുകയായിരുന്ന താരത്തെ കെഎസ്ആര്‍ടിസി ബസ് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. നിസാര പരിക്കുകളാണ് ഏറ്റതെന്നായിരുന്നു ആദ്യം വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീടാണ് നടന് ഗുരുതര പരിക്കുകളാണ് സംഭവിച്ചതായി അറിയുന്നത്. പ്ലാസ്റ്റിക് സര്‍ജറിയുള്‍പ്പെടെ രണ്ട് സര്‍ജറികളും കഴിഞ്ഞെന്നാണ് വിവരം. അദ്ദേഹത്തിന്റെ ജീവന്‍ തന്നെ നഷ്ടപ്പെടാവുന്ന തരത്തിലുള്ള വലിയൊരു അപകടമാണ് സംഭവിച്ചതെന്നാണ് ദൃസാക്ഷികളില്‍ ചിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. സംഭവസ്ഥലത്ത് അബോധാവസ്ഥയിലായ നടനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഇപ്പോഴിതാ കാര്‍ത്തിക്കിന്റെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിച്ച് മൗനരാഗത്തില്‍ ഒപ്പം അഭിനയിക്കുന്ന ബീന ആന്റണി രംഗത്തെത്തിയിരിക്കുകയാണ്. കാര്‍ത്തിക്കിന് നടക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് എത്താന്‍ നാളുകള്‍ വേണ്ടി വരുമെന്നാണ് ബീന ആന്റണി പറയുന്നത്.

ബീനയുടെ വാക്കുകൾ ഇങ്ങനെ :- ഒരു കാര്യം നിങ്ങളുമായി പങ്കുവെക്കാനാണ് വന്നത്. നിങ്ങള്‍ അറിഞ്ഞു കാണും, ഞങ്ങളുടെ കൂടെ അഭിനയിക്കുന്ന കാര്‍ത്തിക് പ്രസാദ്, നിങ്ങളുടെ ബൈജുവിന് ഈയ്യടുത്തൊരു അപകടം പറ്റിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരും അറിഞ്ഞു കാണണം. പരുക്ക് ഗുരുതരമാണോ എന്നൊക്കെയുള്ള സംശയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കുന്നുണ്ട്. ഒത്തിരിപ്പേര്‍ എന്നോട് ഗ്രൂപ്പിലൂടേയും പേഴ്‌സണല്‍ മെസേജുകളിലൂടേയും ഇതേക്കുറിച്ച് ചോദിക്കുന്നുണ്ട്. അതേക്കുറിച്ച് സംസാരിക്കാൻ വന്നതെന്നാണ് ബീന ആന്റണി പറയുന്നത്.

സത്യമാണ്, അവനൊരു അപകടം പറ്റി. തിരുവനന്തപുരത്തു നിന്നും ഷൂട്ട് കഴിഞ്ഞ് രാത്രി മടങ്ങവെയായിരുന്നു സംഭവം. ബസ് ഇടിക്കുകയായിരുന്നു. ഫോണില്‍ സംസാരിച്ച് പോവുകയായിരുന്നുവെന്ന് തോന്നുന്നു. അപ്പോൾ തന്നെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചു. ഞങ്ങളന്ന് തിരുവനന്തപുരത്തുണ്ടായിരുന്നു. പക്ഷെ സെറ്റില്‍ നിന്നും സാബു ചേട്ടനും ഫിറോസ് ഭായിയുമൊക്കെ പോയി കണ്ടിരുന്നു. ഐസിയുവില്‍ വച്ച് അവനോട് സംസാരിക്കുകയും ചെയ്തിരുന്നുവെന്നും ബീന പറയുന്നു.

സത്യം പറഞ്ഞാല്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് ചോദിച്ചാല്‍ കുറച്ച് പ്രശ്‌നങ്ങളുണ്ട്. നടക്കാന്‍ കുറച്ച് സമയമെടുക്കും. കാലിനാണ് പരുക്ക്. കാര്യമായ പ്രശ്‌നം സംഭവിച്ചിട്ടുണ്ട്. രണ്ട് കാലിലും സ്‌കിന്നും മസിലും പോയിട്ടുണ്ട്. അതിന്റെ സര്‍ജറികള്‍ നടക്കുകയാണ്. കാര്‍ത്തിക്കിന്റെ വീട് കോഴിക്കോടാണ്. ഭാര്യയൊക്കെ ഇവിടെ വന്ന് നില്‍ക്കുകയായിരുന്നു. പക്ഷെ പിന്നെ കുറേക്കൂടി കംഫര്‍ട്ടബിള്‍ ആയതിനാല്‍ അവനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. അവിടെയാണ് ചികിത്സ നടക്കുന്നതെന്നും ബീന ആന്റണി പറഞ്ഞു. കാര്‍ത്തിക്കുമായി ഞാന്‍ ഇതുവരേയും സംസാരിച്ചിട്ടില്ല. ഭാര്യയുമായാണ് സംസാരിച്ചത്.

ഭയങ്കര വേദനയാണെന്നും പെയിൻ കില്ലറുകള്‍ നല്‍കുന്നുണ്ടെന്നുമാണ് പറഞ്ഞത്. പ്ലാസ്റ്റിക് സര്‍ജറികള്‍ രണ്ട് മൂന്നെണ്ണം കഴിഞ്ഞു. ഇനിയും സര്‍ജറികളുണ്ട്. ഇതെല്ലാം കഴിഞ്ഞ് വേണം പൊട്ടലിനുള്ള സര്‍ജറി നടത്തേണ്ടത്. അങ്ങനെ കുറച്ച് പ്രശ്‌നത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതാണ് അവന്റെ ശരിക്കുമുള്ള അവസ്ഥയെന്ന് ബീന പറയുന്നു.

ബൈജു എന്ന നിഷ്‌കളങ്കനായ കഥാപാത്രം പോലെ വളരെ പാവമാണ്. എല്ലാവരോടും വലിയ സ്‌നേഹമുള്ള നല്ല മോനാണ് അവന്‍. എല്ലാവരും അവന് വേണ്ടി പ്രാര്‍ത്ഥിക്കണം. എത്രയും പെട്ടെന്ന് ജീവിതത്തിലേക്കും പ്രൊഫഷനിലേക്കും തിരികെ വരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ബീന ആന്റണി കൂട്ടിച്ചേര്‍ത്തു. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. തങ്ങളുടെ പ്രിയ താരത്തിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുകയാണ് ആരാധകര്‍. 

More in Malayalam

Trending

Recent

To Top