Movies
മമ്മൂട്ടിയുടെ നായികയായി മലയാളികളുടെ സ്വന്തം ദീപ്തി ഐ പി എസ്!
മമ്മൂട്ടിയുടെ നായികയായി മലയാളികളുടെ സ്വന്തം ദീപ്തി ഐ പി എസ്!
By
സീരിയൽ കാണുന്നവരാരും പരസ്പരത്തിലെ ദീപ്തി ഐ പി എസിനെ മറക്കാനിടയില്ല.മിനിസ്‌ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗായത്രി അരുൺ. ഇടയ്ക്ക് അവതാരകയായും താരം എത്തിയിരുന്നു.എന്നാലിപ്പോളിതാ സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രത്തിൽ ഗായത്രി അരുൺ അഭിനയിക്കുന്നു എന്നതാണ് പുതിയ വിവരം. ‘വൺ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ഗായത്രിക്ക് പുറമേ സംയുക്ത മേനോനും സിനിമയിൽ അഭിനയിക്കുന്നുണ്ട്.ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത് കേരള മുഖ്യമന്ത്രി ആയിട്ടാണ് ചിത്രത്തിൽ നായികയായി എത്തുന്നത് പരസ്പരം എന്ന സീരിയലിലെ ദീപ്തി IPS ആയി പ്രേക്ഷക ഹൃദയം കീഴടക്കിയ ഗായത്രി അരുൺ ആണ്.
മെഗാസ്റ്റാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് വണ്‍. പ്രഖ്യാപനം മുതല്‍ത്തന്നെ ഈ സിനിമ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായൊരുക്കുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. ഇച്ചായിസ് പ്രൊഡക്ഷന്‍ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നിരുന്നുവെങ്കിലും താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ ഗായത്രി അരുണും ചിത്രത്തിലുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ മാത്യുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
gayathri arun will be the heroine of mammootty in his latest film
