Connect with us

ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ;മുന്തിരി മൊഞ്ചനിലെ യുവ താരം ചെയ്‌തത്‌ കണ്ട് സലിം കുമാർ!

Movies

ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ;മുന്തിരി മൊഞ്ചനിലെ യുവ താരം ചെയ്‌തത്‌ കണ്ട് സലിം കുമാർ!

ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ;മുന്തിരി മൊഞ്ചനിലെ യുവ താരം ചെയ്‌തത്‌ കണ്ട് സലിം കുമാർ!

യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത് ഒരുക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ.ഷൂട്ടിങ്ങിനിടെ ചിത്രത്തിൽ നായികയായെത്തുന്ന യുവ താരം അഖിലയ്ക്ക് സലിം കുമാർ നൽകിയ ഉപദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മുന്തിരിമൊഞ്ചന്‍ സിനിമയിൽ പ്രത്യേകം കുഴിച്ച അത്യാവശ്യം ആഴമുള്ള കിണറിൽ എടുത്ത് ചാടേണ്ട ഒരു രംഗം ഉണ്ടായിരുന്നു.കഥയിലേക്ക് കടക്കുന്ന നിര്‍ണ്ണായക സീനായിരുന്നു അത്. പേര്‍ഫെക്ഷന്‍ പരമാവധി വേണം. ഈ കിണറ്റിലേക്ക് അഖില അവതരിപ്പിക്കുന്ന കഥാപാത്രമാണ് ചാടേണ്ടത്. ക്യാമറമാന്‍ ഷാന്‍ മുകളില്‍ നിന്നുള്ള ഷോട്ട് എടുക്കാന്‍ റെഡി ആയി നിന്നു.

അഖില കിണറിന്റെ വക്കില്‍ വന്ന് നിന്ന് താഴെക്കൊന്ന് നോക്കി. സ്റ്റണ്ട് മാസ്റ്റര്‍ അഷ്‌റഫ് ഗുരുക്കള്‍ റോപ്പുമായി വന്ന് അവളെ അരികിലേക്ക് വിളിച്ചു. ക്രെയിന്‍ റെഡിയായി നില്‍ക്കുന്നുമുണ്ട്. കിണറ്റിലേക്ക് ഒന്നുകൂടി നോക്കി അഖില എന്ന പുതുമുഖം പറഞ്ഞു ‘ കയറൊന്നും വേണ്ടാ അങ്കിള്‍ ഞാന്‍ ചാടിക്കോളാം!’ ഗുരുക്കള്‍ അഖിലയെ അത്ഭുതത്തോടെ ഒന്ന് നോക്കി. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ സൈക്കോളജി ആന്റ് പെര്‍ഫോര്‍മന്‍സ് ആര്‍ട്ട്‌സ് ഡിഗ്രി വിദ്യാര്‍ഥിനി ആയ, കൗമാരം കടന്നിട്ടില്ലാത്ത അഖില അപ്പോഴും കൂളായി മൂളി.

എല്ലാവരും ശ്വാസമടക്കി നിന്നപ്പോള്‍ അവള്‍ ചാടി. കിണടിനടിയില്‍ വിരിച്ച ബെഡിലേക്ക് വീണു. സീന്‍ പെര്‍ഫെക്ട് ആയെങ്കിലും കണ്ടുനിന്നവരുടെ നെഞ്ചിടിപ്പ് പെര്‍ഫെക്ട് ആവാന്‍ പിന്നെയും സമയം എടുത്തു. കിണറിനടിയില്‍ നിന്നുള്ള മൂന്നു ഷോട്ടിലും അഖില ചാട്ടം ആവര്‍ത്തിച്ചു. ഇതിന്റെ കണ്ടിന്യൂ ഷോട്ടിനുവേണ്ടി കായല്‍ വെള്ളത്തിലേക്കും അവള്‍ കൂളായി ചാടി. അന്ന് കൂടെ അഭിനയിച്ച സലിം കുമാര്‍ തമാശയായി പറഞ്ഞു, ‘കുട്ടി ന്യൂജന്‍ ഒക്കെയാ സമ്മതിച്ചു, പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ’.സലിം കുമാറിന്റെ ഈ ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

saleem kumar about munthiri monchan actress akhila

Continue Reading
You may also like...

More in Movies

Trending

Recent

To Top