Social Media
പുത്തൻ ലുക്കിൽ ഗായത്രി അരുൺ; ചിത്രം പങ്കുവെച്ച് താരം..
പുത്തൻ ലുക്കിൽ ഗായത്രി അരുൺ; ചിത്രം പങ്കുവെച്ച് താരം..
Published on
പരസ്പരം എന്ന ഒറ്റ സീരിയൽ മതി മലയാളി പ്രേക്ഷകർക്ക് ഗായത്രി അരുണിനെ മറക്കാതിരിക്കാൻ. പരസ്പരത്തിലൂടെ ദീപിതിയായി ഐ പി എ സ് ആയി എത്തുകയായിരുന്നു. മിനി സ്ക്രീനിലൂടെ എത്തി ബിഗ് സ്‌ക്രീനിൽ തിളങ്ങിനിൽക്കുകയാണ് ഗായത്രി.
പരമ്പരയ്ക്ക് ശേഷം നിരവധി സിനിമകളില്‍ വേഷമിട്ട താരം പ്രേക്ഷകശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ സ്ലിം ലുക്കിൽ എത്തിയിരിക്കുകയാണ് ഗായത്രി. പുത്തൻ ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് .
മമ്മൂട്ടി ചിത്രമായ വണ്ണില്‍ ഗായത്രിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അർജുൻ അശോകന്‍റെ മെമ്പർ രമേശൻ തുടങ്ങിയ സിനിമകളിലും അഭിനയിക്കുന്നുണ്ട്. സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ, തൃശൂർപൂരം എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്
gayathri arun
Continue Reading
You may also like...
Related Topics:Gayathri Arun
