Connect with us

“എന്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ”‘പൃഥ്വിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മല്ലിക സുകുമാരൻ!

Social Media

“എന്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ”‘പൃഥ്വിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മല്ലിക സുകുമാരൻ!

“എന്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ”‘പൃഥ്വിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മല്ലിക സുകുമാരൻ!

മലയാള സിനിമയിൽ അന്നും ഇന്നും ഒരുപോലെ ആരാധകരുള്ള നടിയാണ് മല്ലിക സുകുമാരൻ.സിനിമയിൽ മാത്രമല്ല ജീവിതത്തിലും വളരെ ശക്തമായ അമ്മയാണ് മല്ലിക സുകുമാരൻ .ന്യൂജെൻ അമ്മ എന്നാണ് മല്ലികയെ മോളിവുഡിൽ അറിയപ്പെടുന്നത്.

മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന ഈ താരം ഏവർക്കും വളരെ പ്രിയങ്കരിയാണ് ,മാത്രമല്ല സിനിമയിൽ താരങ്ങളുടെ അമ്മയായി തിളങ്ങുമ്പോഴും ജീവിതത്തിലും നല്ല അമ്മയാവുകയായിരുന്നു മല്ലിക. മക്കൾക്കെല്ലാം റോൾ മോഡലാണ് മല്ലിക സുകുമാരൻ എന്ന സ്ത്രീയും,അമ്മയും.അതിനൊപ്പം ഉറച്ച തീരുമാനങ്ങളും നിലപാടുകളും കാഴ്ചപ്പാടുകളും കൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വംമാന്.അതിനേക്കാളും മറ്റൊരു കാര്യം മക്കളെയും മരുമക്കളേയും ഒരുപോലെ സ്നേഹിക്കുന്ന ഒരമ്മ എന്നതാണ്.ഒരുപക്ഷെ മലയാളികൾ ഒന്നടങ്കം സ്നേഹിക്കുന്ന ഒരു താര കുടുംബമാണിത്.ഇപ്പോഴിതാ ഇന്ന് മകൻ പൃഥ്വിരാജിനൊപ്പമുള്ള ഏറ്റവും പുതിയൊരു ചിത്രമാണ് മല്ലിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

പലപ്പോഴും മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു മല്ലിക സുകുമാരൻ എത്താറുണ്ട്,ഒപ്പം മക്കളും,നടന്മാരുമായ,ഇന്ദ്രജിത്തും,പൃഥ്വിരാജും അമ്മക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു ഹൃദയ സ്പർശിയായ കുറിപ്പിടാറുണ്ട്.ഇപ്പോഴിതാ മല്ലിക ചിത്രത്തിനൊപ്പം എഴുതിയ ക്യാപ്ഷൻ വൈറലാകുകയാണ്.ആ കുറിപ്പിങ്ങനെയാണ്…”ദൈവം എന്റെ മകനെ അനുഗ്രഹിക്കട്ടെ” എന്ന അടിക്കുറിപ്പോടെ പൃഥ്വിയോട് ചേർന്ന് നിൽക്കുന്ന ചിത്രത്തിൽ മല്ലികയുടെ മുഖത്തെ സന്തോഷവും സ്നേഹവും വാത്സല്യവുമെല്ലാം വായിച്ചറിയാം. അമ്മയെ ചേർത്തു നിർത്തിയുള്ള ചിത്രത്തിൽ അതീവ സന്തുഷ്ടനാണ് പൃഥ്വിയും.

about mallika sukumaran

More in Social Media

Trending

Recent

To Top