Connect with us

‘ഗജനി’ വീണ്ടും തിയേറ്ററുകളിലേയ്ക്ക്

Tamil

‘ഗജനി’ വീണ്ടും തിയേറ്ററുകളിലേയ്ക്ക്

‘ഗജനി’ വീണ്ടും തിയേറ്ററുകളിലേയ്ക്ക്

സൂര്യ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം ‘ഗജനി’ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം പുത്തന്‍ ഡിജിറ്റല്‍ റീമാസ്‌റ്റേഡ് വെര്‍ഷനുമായാണ് എത്തുന്നത്. ജൂണ്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യും.

സൂര്യയോടൊപ്പം അസിന്‍, നയന്‍താര എന്നിവരാണ് ഗജിനിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മനഃശാസ്ത്രത്തെ ഉള്‍ക്കൊണ്ട് 2005ല്‍ റിലീസ് ചെയത് സൂപ്പര്‍ വിജയ തരംഗം സൃഷ്ടിച്ച ഈ തമിഴ് ചിത്രമായ ‘ഗജനി’യില്‍ റിയാസ് ഖാന്‍, പ്രദീപ് റാവത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീ ശരവണാ ക്രിയേഷന്‍സിന്റെ ബാനറില്‍ സേലം ചന്ദ്രശേഖരന്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജശേഖര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതം ഹാരിസ് ജയരാജ്, എഡിറ്റര്‍ ആന്റണി.

പുത്തന്‍ സാങ്കേതിക മികവോടെ കേരള, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഒരുമിച്ച് റിലീസ് ചെയ്യുന്ന ‘ഗജിനി’ 2k ഹൈ ക്വാളിറ്റി അറ്റ്‌മോസില്‍ അവതരിപ്പിക്കുന്നു. കേരളത്തില്‍ റോഷിക എന്റര്‍െ്രെപസസ് റീലീസ് ‘ഗജിനി’ പ്രദര്‍ശനത്തിനെത്തിക്കുന്നു. പി ആര്‍ ഒഎ എസ് ദിനേശ്.

More in Tamil

Trending

Recent

To Top