Tamil
മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ ശിവകാര്‍ത്തികേയനും ഭാര്യയും; നിറവയറില്‍ ആരതി
മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ ശിവകാര്‍ത്തികേയനും ഭാര്യയും; നിറവയറില്‍ ആരതി
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ശിവകാര്‍ത്തികേയന്‍. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ശിവകാര്‍ത്തികേയന്റെ പേരിലുള്ളത്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്തയ്ക്കായുള്ള കാത്തിരിപ്പിലാണ് താരം. ശിവകാര്‍ത്തികേയനും ഭാര്യ ആരതി മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസമാണ് ശിവകാര്‍ത്തികേയന്‍ കുടുംബസമേതം ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഇതിന്റെ വിഡിയോ വൈറലായതോടെയാണ് ആരതി ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയത്.
നിറവയറിലാണ് ആരതിയെ വിഡിയോയില്‍ കാണുന്നത്. പിന്നാലെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്. എന്നാല്‍ താരം വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
ശിവകാര്‍ത്തികേയനും ആരതിക്കും രണ്ടുമക്കളാണ്. ആരാധനയാണ് മൂത്ത മകള്‍. ഗുഗന്‍ ദോസ് എന്ന മകനും ഇവര്‍ക്കുണ്ട്.
സിനിമയിലേക്ക് വരുന്നതിന് മുന്‍പ് 2010ലാണ് തന്റെ കസിന്‍ കൂടിയായ ആരതിയെ താരം വിവാഹം ചെയ്യുന്നത്. എആര്‍ മുരുകദോസിനൊപ്പമാണ് താരത്തിന്റെ പുതിയ ചിത്രം.