Malayalam
കുറച്ച് പ്രോട്ടീൻ പൗഡര്‍ എടുക്കട്ടേ ചേച്ചി….. ബിഗ്‌ബോസ് ഹൗസിൽ കുസൃതി കാട്ടി ഫുക്രു!
കുറച്ച് പ്രോട്ടീൻ പൗഡര്‍ എടുക്കട്ടേ ചേച്ചി….. ബിഗ്‌ബോസ് ഹൗസിൽ കുസൃതി കാട്ടി ഫുക്രു!
ബിഗ് ബോസ് രണ്ടാഴ്ച പിന്നിടുമ്പോൾ വളരെ രസകരമായ സംഭവങ്ങളും ആകാംക്ഷയേറിയ നിമിഷങ്ങളുമാണ് ബിഗ് ഹൗസിൽ സംഭവിക്കുന്നത്. ഒരു വശത്ത് എലിമിനേഷൻ പ്രക്രിയയുടെ നെഞ്ചിടിപ്പും മറുഭാഗത്ത് മത്സരാര്‍ഥികളുടെ കുസൃതിയാണ് പ്രേക്ഷകരുടെ ഇഷ്‍ടം പിടിച്ചുപറ്റുന്നത്. മത്സരാര്‍ഥികള്‍ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളുമാണ് ബിഗ് ബോസ്സിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഫുക്രും കൂട്ടരും ഒപ്പിച്ച തമാശയാണ് കഴിഞ്ഞ എപ്പിസോഡിന്റെ ഏറ്റവും രസിപ്പിച്ച നിമിഷങ്ങൾ . പ്രോട്ടീൻ പൗഡര്‍ കൊടുത്ത് എല്ലാവരെയും പറ്റിക്കുകയായിരുന്നു ഫുക്രു.
എലിമിനേഷൻ പ്രക്രിയ കഴിഞ്ഞ ശേഷം മത്സരാർത്ഥികൾ ചെറിയ ചെറിയ സംഘങ്ങളായി വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. അപ്പോഴാണ് ഫക്രുവിന്റെ നേതൃത്വത്തിൽ തമാശ ഒപ്പിക്കുന്നത് . ഫുക്രുവും പാഷാണം ഷാജിയും സുജോയും എലീനയുമായിരുന്നു ഫക്രുവിന്റെ ഒപ്പം കൂടിയത്.
ഒപ്പമുണ്ടായിരുന്നില്ലെങ്കിലും സുരേഷ്‍ കൃഷ്‍ണനും സംഭവം അറിഞ്ഞിരുന്നു. സുജോയുടെ പ്രോട്ടീൻ പൗഡര്‍കൊണ്ടുള്ള തമാശയായിരുന്നു പ്ലാൻ ചെയ്‍തത്. ആദ്യം ഫുക്രു കുറച്ച് പ്രോട്ടീൻ പൗഡര്‍ അകത്താക്കി . അതിനു ശേഷം ഒരു സ്‍പൂണില്‍ പ്രോട്ടീൻ പൗഡറെടുത്ത് അതില്‍ കുരുമുളകും ഉപ്പും ചേര്‍ത്തു. തുടര്‍ന്ന് മറ്റുള്ളവരുടെ അടുത്തേയ്‍ക്ക് എത്തി. ഫുക്രു പ്രോട്ടീൻ പൗഡര്‍ തിന്നുന്നത് കണ്ട് വീണയും മഞ്ജു പത്രോസും ചോദിച്ചു. അവര്‍ക്കും ആര്യക്കും ഫുക്രു പ്രോട്ടീൻ പൗഡര്‍ കൊടുത്തു.
കുറച്ചുകൂടി വേണമെന്ന ആവശ്യപ്പെട്ട മഞ്ജു പത്രോസിനു വീണ്ടും പ്രോട്ടീൻ പൗഡര്‍ കൊടുത്തു. തിന്നുതുടങ്ങിയപ്പോഴാണ്, അതില്‍ ഉപ്പിട്ട കാര്യം എല്ലാവരും മനസ്സിലാക്കിയത്. ഒടുവില്‍ വാഷ് ബേസിന്റെ അടുത്തേയ്‍ക്ക് ഓടുകയായിരുന്നു മഞ്ജു പത്രോസും വീണ നായരും. തിരിച്ചു വന്ന മഞ്ജു പത്രോസിനെ വീണ്ടും ഫുക്രു പറ്റിച്ചു. ഇത് ശരിക്കും പ്രോട്ടീൻ പൗഡര്‍ ആണെന്നായിരുന്നു ഫുക്രു പറഞ്ഞത്. പ്രോട്ടീൻ പൗഡര്‍ വീണ്ടും കഴിച്ച മഞ്ജു പത്രോസിന് ഒരിക്കല്‍ക്കൂടി അബദ്ധം പറ്റി. എന്തായാലും എല്ലാവരും ചിരിച്ച് സംഭവം രസകരമാക്കി.
ബിഗ് ബോസ്സിലെ ആദ്യത്തെ എലിമിനേഷനും കഴിഞ്ഞിരിക്കുന്നു. ബിഗ് ബോസ് ഹൗസിലേക്ക് ആദ്യമായെത്തിയ അംഗം തന്നെയാണ് ആദ്യമായി പുറത്തേക്ക് പോകുന്നതെന്ന പ്രത്യേകതയുമുണ്ട് ഈ എലിമിനേഷനിൽ . ഒരാള്‍ പുറത്ത് പോയതോടെ പതിനാറ് പേരാണ് ബിഗ് ബോസ് ഹൗസില്‍ ഇനി അവശേഷിക്കുന്നത്. അതേസമയം ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കുള്ള സാധ്യത നിലനില്‍ക്കുന്നുമുണ്ട്. കൂടാതെ തിങ്കളാഴ്ചത്തെ എപ്പിസോഡില്‍ മറ്റൊരു സര്‍പ്രൈസ് കാത്തിരിക്കുന്നുവെന്ന സൂചന നല്‍കിയാണ് ബിഗ് ബോസ് ഞായറാഴ്ച എപ്പിസോഡ് അവസാനിപ്പിച്ചത്.
ഈ സീസണിലെ പ്രധാന മത്സരാര്‍ഥികളില്‍ ഒരാളായ ഫുക്രുവിനോട് നിങ്ങള്‍ക്ക് പോകാനുള്ള സമയമായിരിക്കുന്നുവെന്ന് ബിഗ് ബോസ് പറയുന്നതായിരുന്നു ദൃശ്യങ്ങളില്‍. സഹമത്സരാര്‍ഥികള്‍ അമ്പരന്ന് നില്‍ക്കുന്നതിനിടെ തന്റെ പെട്ടിയും സാധനങ്ങളുമെടുത്ത് പുറത്തേക്ക് പോകുന്ന ഫുക്രുവിനെയും കാണാം. ‘നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ യാത്ര പറഞ്ഞ് മുന്‍ വാതിലിലൂടെ പുറത്തേക്ക് വരാനും’ ബിഗ് ബോസ് ഫുക്രുവിന് നിര്‍ദേശം കൊടുക്കുന്നുണ്ട്. ഇനി എന്താണ് ബിഗ് ബോസ്സിൽ സംഭവിക്കുന്നതെന്ന് വരും എപ്പിസോഡുകളിൽ മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ. ഫുക്രു ബിഗ് ഹൗസിൽ തുടരുമോ അതോ ഉടൻ പുറത്താകുമോ എന്നും ഇനിയുള്ള എപ്പിസോഡുകളിൽ അറിയാം.
fukru in bigboss
