Malayalam
അഹങ്കാരം കൊണ്ട് പറയുന്നതല്ല… ഞാൻ ഇത്രകാലം മലയാളസിനിമയില്‍ നിന്നോളാം എന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല!
അഹങ്കാരം കൊണ്ട് പറയുന്നതല്ല… ഞാൻ ഇത്രകാലം മലയാളസിനിമയില്‍ നിന്നോളാം എന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല!
ഏതെങ്കിലും ഘട്ടത്തില്‍ സിനിമയില്‍ നിന്ന് ഔട്ടാകും എന്ന അവസ്ഥ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്
മലയാള സിനിമയില്‍ ഇത്ര കാലം നിന്നോളാമെന്ന് താനാര്‍ക്കും വാക്ക് നല്‍കിയിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.
അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് ഞാന്‍ കണ്‍സേണ്‍ഡ് അല്ല. ഇത് അഹങ്കാരംകൊണ്ട് പറയുന്നതല്ല. കാരണം, ഞാന്‍ ഇത്രകാലം മലയാളസിനിമയില്‍ നിന്നോളാം എന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല. ഒരു പാട് സിനിമകള്‍ ചെയ്യാമെന്ന് പ്രതിജ്ഞയെടുത്തിട്ടുമില്ല.
ഞാന്‍ സിനിമയില്‍വന്ന രീതികൊണ്ടായിരിക്കാം ഇങ്ങനെയൊരു മാനസികാവസ്ഥ എനിക്കുണ്ടായത്. എപ്പോഴും എന്നെ സിനിമയോട് ചേര്‍ത്തുനിര്‍ത്തുന്ന ഒരു ശക്തിയുണ്ട്. അത് എന്നെ കാത്തോളും. ഇങ്ങനെ ചെയ്താല്‍ ഇങ്ങനെയാവും എന്ന് കണക്കുകൂട്ടി ജീവിക്കുന്നവര്‍ക്കേ ഇത്തരം പേടിയുണ്ടാവൂ. മോഹന്‍ലാല്‍ വ്യക്തമാക്കി.
about mohanlal
