News
ആരാധകരുടെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിട, ‘ധ്രുവനച്ചത്തിരം’ തിയേറ്ററുകളില്‍; വിക്രമിനൊപ്പം തകര്‍ക്കാന്‍ വിനായകനും
ആരാധകരുടെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിട, ‘ധ്രുവനച്ചത്തിരം’ തിയേറ്ററുകളില്‍; വിക്രമിനൊപ്പം തകര്‍ക്കാന്‍ വിനായകനും
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിക്രം. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വിക്രം ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ധ്രുവനച്ചത്തിരം’ തിയേറ്ററില്‍ എത്തുന്നുവെന്നാണ് വിവരം. ഗൗതം വസുദേവ് മേനോന് ആണ് ചിത്രത്തിന്റെ സംവിധായകന്.
ചിത്രത്തിന്റെ റിലീസ് വിവരം ഗൗതം മേനോന് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. 2023 നവംബര്‍ 24ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഏഴ് വര്‍ഷം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് വിക്രം ചിത്രം തിയേറ്റിലെത്തുന്നത്.
2016ല്‍ ആണ് ‘ധ്രുവനച്ചത്തിര’ത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ശേഷം 2017ല്‍ ചിത്രീകരണം ആരംഭിച്ചു. എന്നാല്‍ പലകാരണങ്ങളാല്‍ ഷൂട്ടിങ്ങും മറ്റ് കാര്യങ്ങളും നീണ്ടുപോകുക ആയിരുന്നു.
എന്നാകും ചിത്രം റിലീസ് ചെയ്യുക എന്ന ചോദ്യങ്ങളുമായി ആരാധകരും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. റിലീസ് തിയതിയില്‍ ചില അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെ ആണ് ഔദ്യോഗിക റിലീസ് വിവരം പുറത്തുവന്നിരിക്കുന്നത്.
റിലീസ് വിവരം പങ്കുവച്ചു കൊണ്ട് ട്രെയിലറിന് സമാനമായൊരു വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. പക്ക അക്ഷന്‍ സ്പൈ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്ന് വീഡിയോ ഉറപ്പു നല്കുന്നു. ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ജയിലര്‍ എന്ന ചിത്രത്തിന് ശേഷം വിനായകന് വില്ലന്‍ വേഷത്തില്‍ എത്തുന്ന തമിഴ് സിനിമ കൂടിയാണിത്. ഒപ്പം റിതു വര്‍മ്മ, രാധാകൃഷ്ണന് പാര്ഥിപന്, ആര് രാധിക ശരത്!കുമാര്‍, സിമ്രാന്, ദിവ്യ ദര്‍ശിനി, മുന്ന സൈമണ്‍, വംശി കൃഷ്ണ, സലിം ബൈഗ്, സതീഷ് കൃഷ്ണന്, മായ എസ് കൃഷ്ണന് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
മനോജ് പരമഹംസ, എസ് ആര് കതിര്, സന്താന കൃഷ്ണന് രവിചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ധ്രുവനച്ചത്തിര’ത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ആന്റണി ആണ് എഡിറ്റിംഗ്. ഹാരിസ് ജയരാജ് ആണ് സം?ഗീതം ഒരുക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗൗതം വസുദേവ് മേനോന് തന്നെയാണ്.
