Connect with us

‘മന്നത്തില്‍ പല്ലികളുണ്ടോ?’; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി കിംഗ് ഖാന്‍

News

‘മന്നത്തില്‍ പല്ലികളുണ്ടോ?’; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി കിംഗ് ഖാന്‍

‘മന്നത്തില്‍ പല്ലികളുണ്ടോ?’; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി കിംഗ് ഖാന്‍

നിരവധി ആരാധകരുള്ള, ആരാധകരുടെ സ്വന്തം കിംഗ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. സമയം കിട്ടുമ്പോഴെല്ലാം തന്റെ ആരാധകരുമായി സംവദിക്കാന്‍ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. ജവാന്‍’ സൂപ്പര്‍ ഹിറ്റായതിന് പിന്നാലെ പലപ്പോഴും ഷാരൂഖ് എത്താറുണ്ട്. ഇത്തവണ വെള്ളിയാഴ്ച ഷാരൂഖ് ക്വസ്റ്റ്യന്‍ ആന്‍സര്‍ സെക്ഷന്‍ നടത്തിയിരുന്നു.

‘ഈ വെള്ളിയാഴ്ച വൈകുന്നേരം ഞാന്‍ ഒറ്റയ്ക്ക് ഇരിക്കുകയാണ്, അതുകൊണ്ട് കുറച്ച് സമയം നിങ്ങള്‍ക്കൊപ്പം ചിലവഴിക്കാമെന്ന് കരുതി’ എന്ന് കുറിച്ചു കൊണ്ടാണ് ഷാരൂഖ് എത്തിയത്. പിന്നാലെ കൗതുകകരമായ ചോദ്യവുമായി ഒരു ആരാധകനും എത്തി.

‘മന്നത്തില്‍ പല്ലികളുണ്ടോ?’ എന്നാണ് ഒരാള്‍ ചോദിച്ചത്. ഇതിന് ഷാരൂഖ് രസകരമായ മറുപടിയും കൊടുത്തു. ‘പല്ലികളെ ഒന്നും ഇവിടെ കാണാറില്ല, നല്ല ഭംഗിയുള്ള ചിത്രശലഭങ്ങളുണ്ട്, പുഷ്പങ്ങളില്‍ ഇരിക്കുന്ന അവയെ കണ്ടാല്‍ കുട്ടികള്‍ക്ക് സന്തോഷമാകും’ എന്നാണ് ഷാരൂഖ് കുറിച്ചത്.

അതേസമയം, 1000 കോടിയിലേയ്ക്ക് കുതിക്കുകയാണ് ജവാന്‍. അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം നിലവില്‍ 900 കോടിയ്ക്ക് മുകളിലാണ് നേടിയിരിക്കുന്നത്. സെപ്റ്റംബര്‍ 7ന് ആണ് ചിത്രം റിലീസ് ചെയ്തത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായത്.

വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത്. ദീപിക പദുകോണും ചിത്രത്തില്‍ കാമിയോ റോളില്‍ എത്തിയിരുന്നു. നായികയായ തന്നെക്കാള്‍ കൂടുതല്‍ ശ്രദ്ധ ദീപികയ്ക്ക് ലഭിച്ചുവെന്നതില്‍ നയന്‍താരയ്ക്ക് നിരാശയുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. എന്നാല്‍ ഇതിനോട് താരം പ്രതികരിച്ചിട്ടില്ല.

More in News

Trending