Connect with us

കുടികാര പൊറുക്കികളിന്‍ കൂത്താട്ടം; മഞ്ഞുമ്മല്‍ ബോയ്സിനും മലയാളികള്‍ക്കും കടുത്ത അധിക്ഷേപം!!!

Malayalam

കുടികാര പൊറുക്കികളിന്‍ കൂത്താട്ടം; മഞ്ഞുമ്മല്‍ ബോയ്സിനും മലയാളികള്‍ക്കും കടുത്ത അധിക്ഷേപം!!!

കുടികാര പൊറുക്കികളിന്‍ കൂത്താട്ടം; മഞ്ഞുമ്മല്‍ ബോയ്സിനും മലയാളികള്‍ക്കും കടുത്ത അധിക്ഷേപം!!!

മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാള ചിത്രം ദേശീയ തലത്തില്‍ ചർച്ചയായി മുന്നേറുന്നതിന് ഇടയില്‍ സിനിമയേയും മലയാളികളേയും അധിക്ഷേപിച്ച് പ്രശസ്ത തമിഴ്, മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍. പല മലയാള സിനിമകളേയും പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന് ജയമോഹന്‍ ആരോപിച്ചു. ഇന്നത്തെ മലയാള സിനിമ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിക്ക് അടിമകളായ ഒരു ചെറു കൂട്ടമാണെന്നും ജയമോഹന്‍ ആരോപിക്കുന്നു.

‘മഞ്ഞുമ്മല്‍ ബോയ്സ്–കുടികാര പെറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് മലയാളികളേയും മഞ്ഞുമ്മല്‍ ബോയ്സിനേയും ജയമോഹന്‍ അധിക്ഷേപിക്കുന്നത്. മാര്‍ച്ച് 9നാണ് ബ്ലോഗ് പ്രസിദ്ധീകരിച്ചത്. ‘ദക്ഷിണേന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന മലയാളികളുടെ യഥാര്‍ഥ മനോനിലയാണ് മഞ്ഞുമ്മല്‍ ബോയ്സിലും കാണിക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം കാടുകളിലേക്കും അവര്‍ എത്തുന്നു. മദ്യപിക്കാനും ഓക്കാനിക്കാനും കടന്നുകയറാനും വീഴ്നുമൊക്കെ മാത്രം വേണ്ടിയാണ് അത്. സാമാന്യബോധമോ സാമൂഹിക ബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും, ജയമോഹന്‍ ആരോപിക്കുന്നു.

‘കൊടൈക്കനാലിലും ഊട്ടിയിലും കുറ്റാലത്തുമെല്ലാം മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. മലയാളമല്ലാതെ മറ്റൊരു ഭാഷയും ഇവര്‍ക്ക് അറിയില്ല. എല്ലാത്തിനും മലയാളത്തിലാവും ഉത്തരം. എന്നാല്‍ മറ്റുള്ളവര്‍ അവരുടെ ഭാഷ അറിഞ്ഞിരിക്കണമെന്ന് പറയും’. കേരളത്തില്‍ വിവാഹങ്ങള്‍ക്ക് പോവുക എന്നതും ഒരു പരീക്ഷണമാണെന്ന് ജയമോഹന്‍ പറയുന്നു.

‘രണ്ട് തരത്തിലെ മലയാളികളാണ് ഉള്ളത്. വിദേശത്ത് ചോര വിയര്‍പ്പാക്കുന്നവരും നാട്ടില്‍ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികളും. കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുത് എന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയും’. മലയാള സിനിമയില്‍ മദ്യമില്ലാതെ സാധാരണക്കാര്‍ സന്തോഷത്തോടെ സംസാരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നും ജയമോഹന്‍ ചോദിക്കുന്നു.

‘ഇന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത് എറണാുളം കേന്ദ്രീകരിച്ചുള്ള ലഹരിക്ക് അടിമകളായ ഒരു ചെറിയ കൂട്ടമാണ് എന്നതാണ് ഇതിന് കാരണം. ജല്ലിക്കെട്ട്, ഒഴിവുദിവസത്തെ കളി, കിളി പോയി എന്നിങ്ങനെ വ്യഭിചാരത്തേയും ആസക്തിയേയും സാമാന്യവത്കരിക്കുന്ന സിനിമകള്‍ നേരത്തേയും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്’.

സാധാരണക്കാരെ ആഘോഷിക്കുന്നു എന്ന് പറഞ്ഞ് പെറുക്കികളെ സാമാന്യവത്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ് ചെയ്യുന്നത്. സൗഹൃദത്തിന്റെ പതാകവാഹകരായും രക്തസാക്ഷികളായും അവരെ ചിത്രീകരിക്കുന്നു. ക്രിമിനല്‍ ഗ്യാങ്ങുകളില്‍ പരിത്യാഗത്തിന്റേതായ ഒരു തലമുണ്ട്. അതിലൊരാള്‍ക്ക് അവാര്‍ഡ് ലഭിച്ചതായി സിനിമയുടെ അവസാനം പറയുന്നുണ്ട്. അയാളെ ജയിലില്‍ ഇടുകയാണ് വേണ്ടതെന്നും ജയമോഹന്‍ പറയുന്നു.

അതിനിടെ  മലയാള സിനിമയിലെ അത്ഭുത ഹിറ്റ് എന്ന വിശേഷിപ്പിക്കാവുന്ന നേട്ടത്തിലേക്കാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം ഓടിക്കയറുന്നത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍  ബോയ്സ്  യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും നേടിയിരുന്നു. മലയാള സിനിമ ചരിത്രത്തില്‍ തന്നെ വലിയൊരു റെക്കോർഡും മഞ്ഞുമ്മല്‍ നേടിയിരിക്കുന്നു.

നോര്‍ത്ത് അമേരിക്കന്‍ ബോക്സോഫീസില്‍ 1 മില്ല്യണ്‍ യുഎസ് ഡോളര്‍ കളക്ഷന്‍ നേടുന്ന ആദ്യത്തെ മലയാള ചിത്രം എന്ന റെക്കോഡാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇത് ഔദ്യോഗികമായി അറിയിച്ചത്. നേരത്തെ തന്നെ യുഎസ് കളക്ഷനില്‍‍ ലൂസിഫറും 2018ഉം ഉണ്ടാക്കിയ റെക്കോഡുകള്‍ മഞ്ഞുമ്മല്‍ തര്‍ത്തിരുന്നു.

മലയാള സിനിമയെ സംബന്ധിച്ച് അഭിമാന നേട്ടമാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ കളക്ഷന്‍ നേടിയിട്ടുള്ള ചിത്രങ്ങള്‍ക്കും സ്വന്തമാക്കാന്‍ കഴിയാതിരുന്ന നേട്ടമാണിത്. 2018 ആണ് നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്.  മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ്.  പൃഥ്വിരാജ് സുകുമാരന്‍റെ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

More in Malayalam

Trending

Recent

To Top