Connect with us

ബാലതാരമായി മാത്രം എത്തിയത് 200 ഓളം ചിത്രങ്ങളില്‍; നടന്‍ സൂര്യ കിരണ്‍ അന്തരിച്ചു

News

ബാലതാരമായി മാത്രം എത്തിയത് 200 ഓളം ചിത്രങ്ങളില്‍; നടന്‍ സൂര്യ കിരണ്‍ അന്തരിച്ചു

ബാലതാരമായി മാത്രം എത്തിയത് 200 ഓളം ചിത്രങ്ങളില്‍; നടന്‍ സൂര്യ കിരണ്‍ അന്തരിച്ചു

‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ മാസ്റ്റര്‍ സുരേഷ് എന്ന സൂര്യകിരണ്‍ അന്തരിച്ചു. 48 വയസായിരുന്നു. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ ആണ് മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ നല്ലതെങ്കിലും സംവിധായകന്‍ എന്ന നിലയില്‍ പിന്നീട് തിളങ്ങിയ വ്യക്തിത്വമാണ് സൂര്യകിരണിന്റേത്.

മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ചെന്നൈയില്‍ ആയിരുന്നു അന്ത്യം. ‘മൈ ഡിയര്‍ കുട്ടിചാത്തന്‍’ അടക്കം 200 ഓളം സിനിമകളില്‍ ബാലതാരമായി മാത്രം സൂര്യകിരണ്‍ വേഷമിട്ടിട്ടുണ്ട്. അക്കാലത്ത് ഏറ്റവും ഡിമാന്‍ഡുള്ള ബാലതാരവും ആയിരുന്നു സൂര്യകിരണ്‍. പ്രായത്തിലും മുകളില്‍ നില്‍ക്കുന്ന പക്വത അഭിനയിത്തിലുണ്ടായിരുന്നു എന്നതുതന്നെ ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത.

2003ല്‍ ആദ്യചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് തെലുങ്കില്‍ ‘സത്യം’ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. ‘അരസി’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് മരണം സംഭവിച്ചിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയാണ് സൂര്യകിരണ്‍. എന്നാല്‍ മലയാളിയാണെന്ന് പലര്‍ക്കും അറിയുമായിരുന്നില്ലെന്നതാണ് സത്യം. പ്രശസ്ത ടെലിവിഷന്‍ താരം സുചിത സഹോദരി ആണ്. നടി കാവേരിയുടെ മുന്‍ ഭര്‍ത്താവ് കൂടിയാണ് സൂര്യകിരണ്‍.

More in News

Trending

Recent

To Top