Malayalam Breaking News
ഇന്ത്യയിലെ ഈ വർഷത്തെ കോടിശ്വരന്മാരുടെ ലിസ്റ്റ് ഫോർബ്‌സ് പുറത്തുവിട്ടു .. കേരളത്തിൽ നിന്ന് മമ്മൂട്ടി മാത്രം !!!ഒപ്പം നയൻതാരയും..
ഇന്ത്യയിലെ ഈ വർഷത്തെ കോടിശ്വരന്മാരുടെ ലിസ്റ്റ് ഫോർബ്‌സ് പുറത്തുവിട്ടു .. കേരളത്തിൽ നിന്ന് മമ്മൂട്ടി മാത്രം !!!ഒപ്പം നയൻതാരയും..
By
ഇന്ത്യയിലെ ഈ വർഷത്തെ കോടിശ്വരന്മാരുടെ ലിസ്റ്റ് ഫോർബ്‌സ് പുറത്തുവിട്ടു .. കേരളത്തിൽ നിന്ന് മമ്മൂട്ടി മാത്രം !!!ഒപ്പം നയൻതാരയും..
കഴിഞ്ഞ വർഷത്തെ ഇന്ത്യൻ കോടിശ്വരന്മാരുടെ പട്ടിക ഫോർബ്‌സ് പുറത്തുവിട്ടു. മുൻപത്തെ വര്ഷങ്ങളിലെ പോലെ സൽമാൻ ഖാനാണ് പട്ടികയിൽ ഒന്നാമത്. മൂന്നു തവണയായി സൽമാൻ ഒന്നാം സ്ഥാനത്തുണ്ട്.
253.25 കോടിയാണ് സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെ അദ്ദേഹത്തിന്റെ സമ്പാദ്യം.
വിരാട് കോഹ്‌ലിയും അക്ഷയ് കുമാറും രണ്ടും മൂന്നും സ്ഥാനത്തുണ്ടെന്നതാണ് ശ്രദ്ധേയം.സിനിമാതാരങ്ങളെ പിന്തള്ളി വിരാട് കോഹ്ലി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഷാരൂഖ് ആയിരുന്നു കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്. ഇത്തവണ ഷാരൂഖ് പതിമൂന്നാം സ്ഥാനത്താണ്.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും 18 കോടി സമ്പാദ്യവുമായി പ്രിയങ്ക ചോപ്രയ്ക്കൊപ്പം 49 ആം സ്ഥാനം പങ്കിടുന്നു. കേരളത്തിൽ നിന്ന് മമ്മൂട്ടി മാത്രമാണ് പട്ടികയിൽ നേടിയത് .
പട്ടികയിൽ ഇടംനേടിയ പതിനഞ്ച് താരങ്ങൾ തെന്നിന്ത്യയിൽ നിന്നാണ്. കേരളത്തിൽ നിന്നും മമ്മൂട്ടി മാത്രം. 66.75 കോടിയുമായി 11ാം സ്ഥാനത്തെത്തിയ എ. ആർ. റഹ്മാൻ ആണ് തെന്നിന്ത്യയിലെ ഒന്നാമൻ.50 കോടിയുമായി രജനികാന്ത് 14ാമത്. പവൻ കല്യാൻ (31.33 കോടി) 24ാമത്.30.33 കോടിയുമായി വിജയ് 26ാം സ്ഥാനത്താണ്. 28 കോടിയുമായി ജൂനിയർ എൻടിആർ 28ാമതും 26 കോടി സമ്പാദ്യവുമായി വിക്രം 29ാമതുമാണ്.
മഹേഷ് ബാബു (24.33 കോടി) 33ാം സ്ഥാനത്തെത്തിയപ്പോൾ 23.67 കോടിയുമായി സൂര്യ തൊട്ടുപിന്നിലെത്തി. വിജയ് സേതുപതിയുടെ മുന്നേറ്റമാണ് എടുത്തുപറയേണ്ടത്. 36ാംസ്ഥാനത്തുള്ള നാഗാർജുനയെ (22 കോടി) പിന്നിലാക്കി 23.67 കോടിയുമായി 34ാം സ്ഥാനത്ത് വിജയ് സേതുപതിയും സൂര്യയ്ക്കൊപ്പമെത്തി . തെന്നിന്ത്യയിൽ ഫോർബ്സ് പട്ടികയിൽ ഇടംനേടിയ ഒരേയൊരു നടിയും നയൻതാരയാണ്. പതിനഞ്ചു കോടിയാണ് നയൻതാരയുടെ സമ്പാദ്യം.
forbes india celebrity list