Malayalam
ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ മാറ്റവെച്ച മഞ്ജു വാര്യരുടെ ഫൂട്ടേജിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു!
ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ മാറ്റവെച്ച മഞ്ജു വാര്യരുടെ ഫൂട്ടേജിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു!
മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. ഓഗസ്റ്റ് രണ്ടിനായിരുന്നു സിനിമയുടെ റിലീസ് തിയതി. എന്നാൽ വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്നാണ് റിലീസ് മാറ്റിവെച്ചത്. അണിയറപ്രവർത്തകരാണ് ഈ വിവരം അറിയിച്ചത്.
ദുരി തം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്കൊപ്പം പ്രാർഥനയോടെ. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാൻ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവച്ചിരിക്കുന്നുവെന്നായിരുന്നു കുറിപ്പ്.
എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 23 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നി ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനായ സൈജു ശ്രീധരന്റെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം.മഞ്ജു വാര്യർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് ഫിലിംസ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാർട്ടിൻ പ്രകാട്ട് ഫിലിംസ് ആണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. അനുരാഗ് കശ്യപ് ആണ് സിനിമ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ഇതുവരെ കണ്ടുവരാത്ത പരീക്ഷണ ശൈലിയിലാണ് ചിത്രത്തിന്റെ അവതരണം.