Connect with us

സിനിമ പരാജയപ്പെടാനുള്ള മുഴുവന്‍ കാരണവും ചിരഞ്ജീവി, നടനെതിരെ തിരിഞ്ഞ് ഗോഡ്ഫാദര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍

News

സിനിമ പരാജയപ്പെടാനുള്ള മുഴുവന്‍ കാരണവും ചിരഞ്ജീവി, നടനെതിരെ തിരിഞ്ഞ് ഗോഡ്ഫാദര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍

സിനിമ പരാജയപ്പെടാനുള്ള മുഴുവന്‍ കാരണവും ചിരഞ്ജീവി, നടനെതിരെ തിരിഞ്ഞ് ഗോഡ്ഫാദര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍

നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് ചിരഞ്ജീവി. നീണ്ട 40 വര്‍ഷമായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍, സമീപകാലത്തായി വമ്പന്‍ പരാജയങ്ങളാണ് നേരിടുന്നത്. വളരെ പ്രതീക്ഷയോടെ തീയേറ്ററുകളിലെത്തിയ ഗോഡ്ഫാദറാണ് ഈ കണ്ണിയില്‍ ഏറ്റവും പുതിയത്. ചിത്രം ദയനീയമായി പരാജയപ്പെട്ടതോടെ ചിരഞ്ജീവിയ്‌ക്കെതിരെ പലരും തിരിഞ്ഞതായാണ് വിവരം.

നടന്റെ അനാവശ്യമായ ഇടപെടലുകള്‍ തന്നെയാണ് സിനിമകളുടെ പരാജയത്തിലേക്ക് നയിക്കുന്നതെന്നാണ് സിനിമാരംഗത്ത് തന്നെയുള്ള പ്രമുഖര്‍ പറയുന്നത്. ഗോഡ്ഫാദര്‍ ടീമിന്റെ അഭിപ്രായത്തില്‍, സിനിമ പരാജയപ്പെടാനിടയാക്കിയ മുഴുവന്‍ പ്രശ്‌നവും ചിരഞ്ജീവിയുടെ പക്കലാണ്.

കാരണം സ്‌ക്രിപ്റ്റ് സംബന്ധിച്ച് താന്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം സംവിധായകനെ നിര്‍ബന്ധിച്ചു എന്നും അവര്‍ പറയുന്നു. തിരക്കഥയില്‍ മാത്രമല്ല സിനിമയുടെ സംവിധാനത്തില്‍ വരെ നടന്‍ തന്റേതായ ഇടപെടലുകള്‍ നടത്തിയെന്നാണ് വിമര്‍ശനം. 90കളിലെ തന്റെ സ്ട്രാറ്റജി തന്നെയാണ് ചിരഞ്ജീവി ഇപ്പോഴും തന്റെ പുതിയ ചിത്രങ്ങളില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ടേ.

സൈറ നരസിംഹ റെഡ്ഡിയുടെ രചയിതാവ് പരുചൂരി ഗോപാലകൃഷ്ണ തന്നെ ഒരിക്കല്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ചിരഞ്ജീവി തങ്ങളുടെ കഥയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്നും ഇതുമൂലം ഷൂട്ടിംഗ് സമയത്ത് സുരേന്ദര്‍ റെഡ്ഡിയും ചിരഞ്ജീവിയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ പോലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ആചാര്യയില്‍, രാംചരണിന്റെ വേഷം വെറും 10 മിനിറ്റാണ് രൂപകല്‍പ്പന ചെയ്തത്, എന്നാല്‍ കഥാപാത്രത്തിന്റെ റണ്‍ ടൈം വര്‍ദ്ധിപ്പിക്കാന്‍ ചിരഞ്ജീവി കൊരട്ടാലയോട് നിര്‍ബന്ധിച്ചു, അക്കാരണത്താല്‍ മുഴുവന്‍ സ്‌ക്രിപ്റ്റും മാറ്റി. ഈ അനാവശ്യ മാറ്റങ്ങള്‍ കാരണം കൊരട്ടാലയും ചിരഞ്ജീവിയും തമ്മില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

More in News

Trending

Recent

To Top