Connect with us

ഇപ്പോൾ വിഘ്നേശ് ശരിയായി. കൃത്യമായി ഷൂട്ട് ചെയ്യുന്നു. അതിന് കാരണം ഈ സിനിമയ്ക്ക് ഇപ്പോൾ വിഘ്നേശും പണം മുടക്കുന്നുണ്ട്; വിമർശനവുമായി ഫിലം ജേർണലിസ്റ്റ് അന്തനൻ

Tamil

ഇപ്പോൾ വിഘ്നേശ് ശരിയായി. കൃത്യമായി ഷൂട്ട് ചെയ്യുന്നു. അതിന് കാരണം ഈ സിനിമയ്ക്ക് ഇപ്പോൾ വിഘ്നേശും പണം മുടക്കുന്നുണ്ട്; വിമർശനവുമായി ഫിലം ജേർണലിസ്റ്റ് അന്തനൻ

ഇപ്പോൾ വിഘ്നേശ് ശരിയായി. കൃത്യമായി ഷൂട്ട് ചെയ്യുന്നു. അതിന് കാരണം ഈ സിനിമയ്ക്ക് ഇപ്പോൾ വിഘ്നേശും പണം മുടക്കുന്നുണ്ട്; വിമർശനവുമായി ഫിലം ജേർണലിസ്റ്റ് അന്തനൻ

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്‌നേഷും. 2022 ജൂൺ ഒമ്പതിനായിരുന്നു നയൻതാര സംവിധായകൻ വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്തത്. ഏഴ് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇന്ത്യൻ സിനിമ ഒന്നാകെ ഒഴുകിയെത്തിയ ആഘോഷമായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പാണ് തങ്ങൾ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായ സന്തോഷവാർത്ത താരദമ്പതികൾ പങ്കുവെച്ചത്. വാടക ഗർഭധാരണം വഴിയാണ് നയൻതാര അമ്മ ആയത്. ഇപ്പോൾ സിനിമാ രംഗത്തും ബിസിനസ് രംഗത്തും മുന്നേറുകയാണ് നയൻസ്. എന്നാൽ വിവാഹ ശേഷം വിഘ്നേശിന്റെ കരിയറിൽ വലിയ വീഴ്ചയുണ്ടായി. ‌‌

ഒടുവിൽ പുറത്തിറങ്ങിയ കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമയും പരാജയപ്പെടുകയാണുണ്ടായത്. വിഘ്നേശ് സംവിധാനം ചെയ്യാനിരുന്ന അജിത്ത് ചിത്രത്തിൽ നിന്നും ഇദ്ദേഹത്തെ മാറ്റി. വിഘ്നേശിന്റെ തിരക്കഥയിൽ നിർമാണ കമ്പനിക്ക് അതൃപ്തി തോന്നിയതിനെത്തുടർന്നാണ് മാറ്റം. അജിത്തിനെ പോലൊരു സൂപ്പർതാരത്തിന്റെ സിനിമയിൽ നിന്നും പുറത്താക്കിയത് വിഘ്നേശിന്റെ കരിയറിൽ വലിയ തിരിച്ചടിയാണുണ്ടാക്കിയത്.

കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് വിഘ്നേശ് ശിവൻ. ലൗ ഇൻഷുറൻസ് കമ്പനിയാണ് വിഘ്നേശിന്റെ പുതിയ ചിത്രം. പ്രദീപ് രം​ഗനാഥനാണ് ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ. വിഘ്നേശ് പുതിയ സിനിമയിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന് അന്തനൻ പറയുന്നു.

ഷൂട്ടിം​ഗ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വേ​ഗത്തിൽ ഷൂട്ടിം​ഗ് നടക്കുന്നുണ്ട്. ഇടയ്ക്ക് വിഘ്നേശ് ശിവന് നേരെ കുറ്റപ്പെടുത്തൽ വന്നിരുന്നു. വിഘ്നേശ് ഷൂട്ടിം​ഗിന് വൈകിയാണ് പോയിരുന്നത്. മീഡിയകളിൽ ഇത് വിഷയമായി. ഇപ്പോൾ വിഘ്നേശ് ശരിയായി. ഇപ്പോൾ കൃത്യമായി ഷൂട്ട് ചെയ്യുന്നു. അതിന് കാരണം ഈ സിനിമയ്ക്ക് ഇപ്പോൾ വിഘ്നേശും പണം മുടക്കുന്നുണ്ട്.

സിനിമയിൽ ആദ്യം നിർമാതാവായിരുന്ന ലളിത് ഒരു തുക നൽകിയ ശേഷം മാറി നിന്നു. ബാക്കിയുള്ള പണം മുടക്കുന്നത് വിഘ്നേശ് ശിവനാണ്. സ്വന്തം പണം മുടക്കിയപ്പോൾ ഷൂട്ടിം​ഗിന് കൃത്യമായി എത്തി. മറ്റുള്ളവരുടെ പണത്തിന് വില വെക്കാതെ സ്വന്തം പണം മാത്രം നോക്കുന്ന ചിലരുണ്ടെന്നും അന്തനൻ പറഞ്ഞു.

ഇതിനു മുമ്പും നയൻതാരയ്‌ക്കെതിരെ അന്തനൻ രംഗത്ത് വന്നിട്ടുണ്ട്. മക്കൾ പിറന്ന ശേഷം ഷൂട്ടിംഗിന് പ്രത്യേക നിബന്ധനകളുണ്ടെന്ന് അന്ന് അന്തനൻ പറഞ്ഞു. വീട്ടിൽ നിന്നും 20 കിലോ മീറ്റർ ദൂരത്തിലുള്ള സ്ഥലങ്ങളിൽ മാത്രമേ ഷൂട്ടിംഗ് പറ്റൂ, രാവിലെ 11 മണിക്കേ വരൂ. കുട്ടികളുടെ കാര്യം നോക്കാൻ വേണ്ടിയാണ് ഈ നിബന്ധനകളെന്നും അന്തനൻ വ്യക്തമാക്കി. ഇത്രയും നിബന്ധനകളുണ്ടെങ്കിൽ ശമ്പളം കുറച്ചുകൂടേ.. ഇത്രയും നിബന്ധനകൾക്ക് അവർ എങ്ങനെ സമ്മതിക്കുന്നു എന്ന് തനിക്ക് മനസിലാവുന്നില്ലെന്നും അന്തനൻ പറഞ്ഞിരുന്നു.

അടുത്ത കാലത്തായി നയൻതാരയ്ക്ക് നേരെയും കടുത്ത വിമർശനങ്ങൾ വന്നിട്ടുണ്ട്. താൻ അഭിനയിക്കുന്ന സിനിമകളുടെ പ്രൊമോഷന് നടി വരാറില്ല. എന്നാൽ സ്വന്തം പ്രൊഡക്ഷൻ കമ്പനി നിർമ്മിച്ച കണക്ട് എന്ന സിനിമയുടെ പ്രൊമോഷന് നയൻതാര എത്തി. ഇത് നിർമാതാക്കൾക്കും നീരസമുണ്ടാക്കുന്നുണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ നയൻതാരയുടെ മിക്ക സിനിമകളും പരാജയപ്പെടുകയാണ്ടായത്. അന്നപൂരണിയാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

താരത്തിന്റെ പുതിയ സിനിമകളിൽ ആരാധകർക്ക് പ്രതീക്ഷയുണ്ട്. മലാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയിൽ നയൻതാര അഭിനയിക്കുന്നുണ്ട്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. നേരത്തെ ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Continue Reading

More in Tamil

Trending

Recent

To Top