Actress
താന്‍ ചെയ്യുന്ന കാര്യങ്ങള്‍ സൗകര്യപൂര്‍വ്വം മറച്ചുവച്ച് അഭിമുഖങ്ങളില്‍ വന്നിരുന്ന് ഭോഷ്‌ക്ക് പറഞ്ഞു ഇരട്ടത്താപ്പ് കാണിക്കുന്നത് വളരെ അരോചകമാണ്; റിമ കല്ലിങ്കലിനെതിരെ കുറിപ്പ്
താന്‍ ചെയ്യുന്ന കാര്യങ്ങള്‍ സൗകര്യപൂര്‍വ്വം മറച്ചുവച്ച് അഭിമുഖങ്ങളില്‍ വന്നിരുന്ന് ഭോഷ്‌ക്ക് പറഞ്ഞു ഇരട്ടത്താപ്പ് കാണിക്കുന്നത് വളരെ അരോചകമാണ്; റിമ കല്ലിങ്കലിനെതിരെ കുറിപ്പ്
മലയാളികള്‍ക്ക് സുപരിചിതയാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായി മാറിയിരുന്നു.
മമ്മൂട്ടിക്ക് ഈ പ്രായത്തിലും ലഭിക്കുന്ന റോളുകള്‍ നടിമാരായ ശോഭന, രേവതി, ഉര്‍വശി എന്നിവര്‍ക്ക് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയതിലാണ് റിമ രൂക്ഷ വിമര്‍ശനം നേരിടുമന്നത്. നടീനടന്മാര്‍ക്ക് തുല്യ വേതനം നല്‍കുന്നില്ലെന്നും ഇത് അനീതിയാണെന്നും പ്രസംഗിക്കുന്ന റിമയും സംഘവും തങ്ങള്‍ ചെയ്യുന്ന സിനിമയില്‍ നടീനടന്മാര്‍ക്ക് തുല്യവേതനം ആണോ നല്‍കുന്നതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
റിമ എന്ന നിര്‍മാതാവ് എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നുവോ അതേ കാരണം കൊണ്ടാണ് മറ്റുള്ള നിര്‍മാതാക്കളും അങ്ങനെ ചെയ്യുന്നതെന്ന് സിനിമ ഗ്രൂപ്പുകളില്‍ വൈറലാകുന്ന പോസ്റ്റില്‍ പറയുന്നു. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ സൗകര്യപൂര്‍വ്വം മറച്ചുവച്ച് അഭിമുഖങ്ങളില്‍ വന്നിരുന്ന് ഇത്തരം ഭോഷ്‌ക്ക് പറഞ്ഞു ഇരട്ടത്താപ്പ് കാണിക്കുന്നത് വളരെ അരോചകമാണ് എന്നാണ് സോഷ്യല്‍ മീഡിയ റിമയോട് പറയുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റിമ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത്. ‘നന്‍പകല്‍, റോഷാക്ക് പോലുള്ള പടങ്ങള്‍ മമ്മൂക്ക ചെയ്യുന്നത് കാണുന്നത് വലിയൊരു പ്രചോദനമാണ്. എന്നാല്‍ ഉര്‍വശിയേയോ ശോഭനെയോ രേവതിയെയോ പോലുള്ള നടിമാരെ വച്ച് ആരും ഇത്തരം സിനിമകള്‍ ചെയ്യുന്നില്ല എന്നത് എന്നത് ഹൃദയഭേദകമാണ്’, എന്നും റിമ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയിലെ പോസ്റ്റ് ഇങ്ങനെ;
‘നന്‍പകല്‍, റോഷാക്ക് പോലുള്ള പടങ്ങള്‍ മമ്മുക്ക ചെയ്യുന്നത് കാണുന്നത് വലിയൊരു പ്രചോദനമാണ്. എന്നാല്‍ ഉര്‍വശിയേയോ ശോഭനെയോ രേവതിയെയോ പോലുള്ള നടിമാരെ വച്ച് ആരും ഇത്തരം സിനിമകള്‍ ചെയ്യുന്നില്ല എന്നത് എന്നത് ഹൃദയഭേദകമാണ്!’ ധന്യ വര്‍മയുമായിട്ടുള്ള അഭിമുഖത്തിലെ റിമയുടെ വാക്കുകള്‍.
റിമ ഒരു നിര്‍മാതാവ് കൂടിയാണ്. മേല്‍പറഞ്ഞ നടിമാരെ വച്ച് ഇതുപോലത്തെ സബ്‌ജെക്ടുകള്‍ സ്വന്തം ഗ്രൂപ്പിലുള്ള ഏതെങ്കിലും എഴുത്തുകാരെ വച്ച് പ്ലാന്‍ ചെയ്ത് അത് നിര്‍മിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.
എന്നിട്ടും എന്തുകൊണ്ട് അത് ചെയ്യുന്നില്ല? നടീനടന്മാര്‍ക്ക് തുല്യ വേതനം നല്‍കുന്നില്ല, ഇത് അനീതിയാണ് എന്ന് Tedxല്‍ പോയി പ്രസംഗിക്കും, എന്നാല്‍ മായാനദിയില്‍ ടോവിനോയ്ക്കും ഐശ്വര്യ ലക്ഷ്മിക്കും ഒരു വേതനമാണോ നല്‍കിയത്, നാരദനില്‍ ടോവിനോയ്ക്കും അന്ന ബെന്നിനും ഒരേ വേതനമാണോ നല്‍കിയത് എന്ന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കില്ല.
റിമ എന്ന നിര്‍മാതാവ് എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നുവോ അതേ കാരണം കൊണ്ടാണ് മറ്റുള്ള നിര്‍മാതാക്കളും അങ്ങനെ ചെയ്യുന്നത്. ഇത് സൗകര്യപൂര്‍വ്വം മറച്ചുവച്ച് അഭിമുഖങ്ങളില്‍ വന്നിരുന്ന് ഇത്തരം ഭോഷ്‌ക്ക് പറഞ്ഞു ഇരട്ടത്താപ്പ് കാണിക്കുന്നത് വളരെ അരോചകമാണ്.
ആര്‍ വി ദീപു