Malayalam
ശ്രീനിവാസന് സംസാരിക്കാൻ പോലും വയ്യ…. പ്രായമായതിന്റെ പ്രശ്നമാണോയെന്ന് അറിയില്ല, എന്താണ് ഇത്ര വലിയ തെറ്റ് മോഹൻലാൽ ചെയ്തതെന്ന് മനസിലാവുന്നില്ല! ജീവിതത്തിൽ ഇയാൾക്ക് അടുപ്പം മമ്മൂട്ടിയുമായിട്ടാണ്; സന്തോഷ് വർക്കി
ശ്രീനിവാസന് സംസാരിക്കാൻ പോലും വയ്യ…. പ്രായമായതിന്റെ പ്രശ്നമാണോയെന്ന് അറിയില്ല, എന്താണ് ഇത്ര വലിയ തെറ്റ് മോഹൻലാൽ ചെയ്തതെന്ന് മനസിലാവുന്നില്ല! ജീവിതത്തിൽ ഇയാൾക്ക് അടുപ്പം മമ്മൂട്ടിയുമായിട്ടാണ്; സന്തോഷ് വർക്കി
കഴിഞ്ഞ ദിവസത്തെ സൈബർ ലോകത്തെ ചൂടുപിടിപ്പിച്ച ചർച്ചാ വിഷയം ശ്രീനിവാസനായിരുന്നു. അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ നിരവധി വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചു. മോഹൻലാലിനെതിരെ ചില നിർണ്ണായക വെളിപ്പെടുത്തലും അദ്ദേഹം നടത്തുകയുണ്ടായി.
അമ്മയുടെ പരിപാടിയിൽ വെച്ച് മോഹൻലാൽ തനിക്ക് നൽകിയ ചുംബനം പോലും അഭിനയമായിരുന്നുവെന്നാണ് ശ്രീനിവാസൻ പറഞ്ഞത്. മോഹൻലാലിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും മരിക്കുന്നതിന് മുമ്പ് അതിനെ പറ്റിയെല്ലാം എഴുതുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
ശ്രീനിവാസന്റെ വെളിപ്പെടുത്തൽ വൈറലായതോടെ എന്തിനാണ് ഈ വയ്യാത്ത അവസ്ഥയിൽ ഇങ്ങനൊരു സാഹചര്യത്തിൽ വീണ്ടും മോഹൻലാലിനെ കുറ്റപ്പെടുത്തി സംസാരിച്ച് ഒരു വിഭാഗത്തിന്റെ വെറുപ്പ് ശ്രീനിവാസൻ സമ്പാദിച്ചത് എന്നാണ് സോഷ്യൽമീഡിയ ഉപഭോക്താക്കളിൽ ചിലർ ചോദിച്ചത്.
ഇപ്പോഴിത മോഹൻലാൽ സിനിമ ആറാട്ടിന്റെ റിവ്യു പറഞ്ഞ് വൈറലായ സന്തോഷ് വർക്കി ശ്രീനിവാസന്റെ ഏറ്റവും പുതിയ അഭിമുഖത്തെ കുറ്റപ്പെടുത്തി എത്തിയിരിക്കുകയാണ്. ശ്രീനിവാസന് പ്രായത്തിന്റേതായ എന്തോ കുഴപ്പമാണെന്നും മോഹൻലാൽ എന്തിനാണ് ഇതെല്ലാം ക്ഷമിക്കുന്നതെന്നുമാണ് സന്തോഷ് വർക്കി ചോദിച്ചത്.
‘ഇയാള് കുറേനാൾ കൊണ്ട് പറയുന്നതാണ്. പണ്ട് മുതലെ പറയാറുണ്ട്. ഇയാൾക്ക് മോഹൻലാലിനോട് ഇത്ര വിരോധമുണ്ടായിരുന്നുവെങ്കിൽ എന്തിനാണ് മോഹൻലാലിനെ വെച്ച് പടം ചെയ്തത്. ശരിക്കും ജീവിതത്തിൽ ഇയാൾക്ക് അടുപ്പം മമ്മൂട്ടിയുമായിട്ടാണ്. പിന്നെ ഇയാൾ മോഹൻലാലിനെ വെച്ച് പടവും എടുക്കും എന്നിട്ട് കുറ്റവും പറയും.’ ‘മോഹൻലാൽ ക്ഷമിക്കുന്നതുകൊണ്ടാണ്. ഞാൻ വീഡിയോ മുഴുവൻ കണ്ടിരുന്നു. ശ്രീനിവാസന് സംസാരിക്കാൻ പോലും വയ്യ. ആ അവസ്ഥയിലാണ് സംസാരിക്കുന്നത്. പ്രായമായതിന്റെ പ്രശ്നമാണോയെന്ന് അറിയില്ല. എന്താണ് ഇത്ര വലിയ തെറ്റ് മോഹൻലാൽ ചെയ്തതെന്ന് എനിക്ക് മനസിലാവുന്നില്ല.’
അല്ലെങ്കിൽ പിന്നെ ഇയാൾ മോഹൻലാലിനെ വെച്ച് സിനിമ ചെയ്യരുതായിരുന്നു. എട്ട്, ഒമ്പത് പടങ്ങൾ ഒരുമിച്ച് ചെയ്തിട്ട് ഇങ്ങനൊക്കെ പറയുന്നത് മോശമാണ്. അതുമാത്രമല്ല പുള്ളി ഉമ്മ കൊടുത്തത് പോലും ആക്ടിങ്ങാണെന്ന് പറയുന്നു. വളരെ മോശമായിപ്പോയി. മോഹൻലാലിന് കാപട്യമുണ്ടെന്ന് തോന്നിയെങ്കിൽ പിന്നെ എന്തിനാണ് സ്റ്റേജിലേക്ക് വിളിച്ചപ്പോൾ ചെന്നത്?. ചെല്ലേണ്ട ആവശ്യമില്ലായിരുന്നല്ലോ?.’ ‘പ്രേം നസീർ വിഷയം പണ്ട് പറയാതെ ഇപ്പോൾ പറഞ്ഞത് എന്തിനാണ്. മാത്രമല്ല പ്രേം നസീറിനെ റിജക്ട് ചെയ്തത് മോഹൻലാൽ അല്ല മമ്മൂട്ടിയാണ്. മോഹൻലാലും പ്രേം നസീറും നല്ല അടുപ്പമായിരുന്നു. ഇയാൾക്ക് പ്രായത്തിന്റേതായ എന്തോ കുഴപ്പമാണ്. പ്രായമായി അസുഖമായി പിന്നെ ഇപ്പോൾ ബുക്ക് എഴുതാൻ പോകുന്നുവെന്ന് പറയുന്നു. ബുക്ക് മുഴുവൻ കോമഡിയായിരിക്കും. ചിരിച്ച് ചിരിച്ച് ആൾക്കാർ ചാവും. മോഹൻലാൽ എന്തിനാണ് ഇതെല്ലാം ക്ഷമിക്കുന്നതെന്ന് അറിയില്ല.’ എന്നാണ് സന്തോഷ് വർക്കി പറഞ്ഞത്
. സന്തോഷിന്റെ വീഡിയോ വൈറലായതോടെ നീയും മോഹൻലാലിനെ കുറ്റം പറഞ്ഞ് നടക്കുന്നയാളല്ലേയെന്നാണ് ഒരു വിഭാഗം സന്തോഷിനോട് ചോദിച്ചത്. പറഞ്ഞതൊക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പോൾ ഈ വയ്യാത്തകാലത്ത് ശ്രീനിവാസൻ പറയരുതായിരുന്നു. അദ്ദേഹം മലയാളത്തിന്റെ സൂപ്പർ സ്റ്റാറാണ്, എന്തായാലും സന്തോഷ് വർക്കി ലാലിനെ പറഞ്ഞപ്പോലെയൊന്നും ശ്രീനിവാസൻ പറഞ്ഞിട്ടില്ല. ശ്രീനി ഒരു സത്യം പറഞ്ഞു. എന്നെല്ലാമാണ് ആരാധകർ കുറിച്ചത്.
നേരത്തെയും ശ്രീനിവാസനും മോഹന്‍ലാലും തമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് താരങ്ങള്‍ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ രോഗാവസ്ഥയെ അതിജീവിച്ച് എത്തിയ ശ്രീനിവാസന് ഉമ്മ കൊടുക്കുന്ന മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.