Malayalam Breaking News
നാഗവല്ലിക്ക് രൂപം നല്‍കിയ ശില്പി ഇവിടെയുണ്ട്; കുറിപ്പ് ശ്രദ്ദേയം..
നാഗവല്ലിക്ക് രൂപം നല്‍കിയ ശില്പി ഇവിടെയുണ്ട്; കുറിപ്പ് ശ്രദ്ദേയം..
മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളിൽ ഒന്നാണ് 1993ൽ ഫാസിൽന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. ചിത്രത്തിലെ പാട്ടുകളോടൊപ്പം തന്നെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ ഇരും കയ്യും നീട്ടി സ്വീകരിച്ചു. ചിത്രത്തിലൂടെയായിരുന്നു നാഗവല്ലിയെ പരിചയപ്പെടുത്തിയത്.
എന്നാൽ എപ്പോയെങ്കിലും നാഗവല്ലിയെ ചിത്രത്തിലൂടെ കാണിച്ച വ്യക്തിയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഒരു ചിത്രത്തിലൂടെ ആ കഥാപാത്രത്തിന് ജീവൻ നൽകിയ കലാകാരനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ടി.എസ് ഹരിശങ്കര്‍.തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയില്‍ 1960-70 കാലഘട്ടത്തില്‍ ബാനര്‍ ആര്‍ട്ട് വര്‍ക്കിലൂടെ പ്രശസ്തനായ ആര്‍ട്ടിസ്റ്റ് ശ്രീ ആര്‍. മാധവന്‍ ആണ് നാഗവല്ലിക്ക് രൂപം നല്‍കിയത്
ടി.എസ്. ഹരിശങ്കറിന്റെ കുറിപ്പ്….
നാഗവല്ലിക്ക് രൂപം നല്‍കിയ ശില്പി
കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തില്‍ മിത്തും ഫാന്റസിയും കോര്‍ത്തിണക്കി ഫാസില്‍ ഒരുക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നല്‍കിയ ചലച്ചിത്ര അനുഭവം വേറിട്ടതായി. സിനിമയില്‍ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകന്‍ പ്രേക്ഷകരിലേക്ക് പകര്‍ത്തിയത് നാഗവല്ലിയുടെ ഒരു ലൈഫ് സൈസ് ചിത്രത്തിലൂടെയാണ്.
സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല. തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയില്‍ 1960-70 കാലഘട്ടത്തില്‍ ബാനര്‍ ആര്‍ട്ട് വര്‍ക്കിലൂടെ പ്രശസ്തനായ ആര്‍ട്ടിസ്റ്റ് ശ്രീ ആര്‍. മാധവന്‍ ആണ് നാഗവല്ലിക്ക് രൂപം നല്‍കിയത്. ലൈവ് മോഡല്‍ ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ട്.
അദ്ദേഹത്തിന്റെ മരുമകന്‍ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആര്‍ട്ട് ഡയറക്ഷന്‍ നിര്‍വഹിച്ചത്. മാന്നാര്‍ മത്തായി സ്പീകിംഗ്, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ആര്ട്ട് ഡയറക്ടര്‍ ആണ് മണി സുചിത്ര. ഇന്ത്യയിലെ ഇതിഹാസതുല്യനായ കലാകാരന്‍ ആര്‍ട്ടിസ്റ്റ് കെ. മാധവന്റെ അമ്മാവന്റെ മകനാണ് ആര്‍ട്ടിസ്റ്റ് ശ്രീ ആര്‍. മാധവന്‍.
FAZIL
