Connect with us

സീരിയൽ നടൻ ആയത് കൊണ്ട് പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് അനൂപ് മേനോൻ..

Malayalam Breaking News

സീരിയൽ നടൻ ആയത് കൊണ്ട് പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് അനൂപ് മേനോൻ..

സീരിയൽ നടൻ ആയത് കൊണ്ട് പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് അനൂപ് മേനോൻ..

നടനും സംവിധയകനായും, തിരക്കഥാകൃത്തായും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞ നടനാണ് അനൂപ് മേനോൻ . സീരിയൽ രംഗത്ത് നിന്ന് മലയാള സിനിമയിലേക്ക് എത്തിയ താരം കൂടിയാണ് . എന്നാൽ സീരിയൽ നടൻ ആയത് കൊണ്ട് തന്നെ പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനൂപ് മേനോൻ. കൗമുദി ടി.വി താരപ്പകിട്ടിലൂടെയാണ് അനൂപ് മേനോൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

അനൂപ് മേനോന്റെ വാക്കുകൾ ഇങ്ങനെ

‘സീരിയലിൽ നിന്നും വന്ന ഒരാളാണ് ഞാൻ. സീരിയൽ എന്നു പറയുന്നത് സിനിമയ്ക്ക് ഒരു ആന്റി ഡോട്ടായിട്ട് വർക്ക് ചെയ്യുന്ന കാര്യമാണ്. കാരണം പലപ്പോഴും പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. സീരിയൽ ആക്ടർ ആണെന്ന പേരിൽ. ഇതിൽ ആരെയും കുറ്റം പറയാൻ പറ്റില്ല. പലപ്പോഴും അത് തിയേറ്ററിൽ പ്രതിഫലിക്കും.സീരിയലിൽ അഭിനയിച്ച ഒരു ആക്ടർ ഇൻസൽട്ടഡ് ആകും.​ അവരെ കുറ്റം പറയാൻ പറ്റില്ല. കാരക്ടർ അവിടെ നിൽക്കുമ്പോൾ തിയേറ്ററിൽ കാണുന്ന സമയത്ത് ഇത് നമ്മുടെ മറ്റേ ഇന്ന സീരിയലിലെ മറ്റേ പയ്യനല്ലേ എന്ന് പറയുന്നിടത്ത് ഈ കാരക്ടറിനെ കട്ടാവും. ഒരു ബിലീവബിളിറ്റി പോകും എന്ന ധാരണ മൊത്തത്തിലുണ്ട്. അങ്ങനെ രണ്ട് വർഷം ഞാൻ ഒരു സീരിയലിലും അഭിനയിച്ചില്ല. “തിരക്കഥ യ്ക്കുമുന്നെ” -അനൂപ് പറയുന്നു

കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിൽ പകൽ നക്ഷത്രങ്ങൾ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറുകയായിരുന്നു . 2008-ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച തിരക്കഥ എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായി വേഷമിട്ടു.

പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ അനൂപ് മേനോൻ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്.പിന്നീട്, പല ചലച്ചിത്രങ്ങളിൽക്കൂടിയും മേനോൻ ഏറെ ശ്രദ്ധേയനായി. തിരകഥക്ക് ശേഷം പ്രദർശിപ്പിച്ച ലൗഡ്സ്പീക്കർ, കേരള കഫെ, കോക്ടെയിൽ, ട്രാഫിക്‌, പ്രണയം എന്നി ചലച്ചിത്രങ്ങളിൽ ഏറെ നല്ല കഥാപാത്രങ്ങളും അവതരിപ്പിക്കാൻ കഴിഞ്ഞു.

actor anoop menon

More in Malayalam Breaking News

Trending

Recent

To Top