Connect with us

ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങള്‍ എനിക്ക് എന്നും ഒരു വിസ്മയയാണ്; കെ. എസ്. ശബരിനാഥന്‍

Malayalam

ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങള്‍ എനിക്ക് എന്നും ഒരു വിസ്മയയാണ്; കെ. എസ്. ശബരിനാഥന്‍

ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങള്‍ എനിക്ക് എന്നും ഒരു വിസ്മയയാണ്; കെ. എസ്. ശബരിനാഥന്‍

നടന്‍ മമ്മൂട്ടിയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് കെ. എസ്. ശബരിനാഥന്‍. കാതല്‍ ചിത്രത്തിലെ ഏറ്റവും മനോഹരമായി രം?ഗം കുടുംബകോടതി സീന്‍ ആണെന്ന് ആണെന്ന് ശബരിനാഥന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിശയോക്തിയില്ലാത്ത, ആര്‍ദ്രതയുള്ള ജിയോ ബേബിയുടെ ഈ കാതലിന് മഴവില്‍ അഴകാണെന്ന് ശബരിനാഥന്‍ കുറിച്ചു.

ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങള്‍ എനിക്ക് എന്നും ഒരു വിസ്മയയാണ്. തനിയാവര്‍ത്തനവും ഭൂതക്കണ്ണാടിയും ഉണ്ടയും ഇപ്പോള്‍ കാതലും.മറ്റുള്ള നടിനടന്മാരും സാങ്കേതിക രംഗത്തുള്ളവരും എല്ലാവരും മനോഹരമെന്നും ശബരിനാഥന്‍ കുറിച്ചു.

കെ. എസ്. ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചത്;

ജിയോ ബേബിയുടെ കാതല്‍ എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് കുടുംബകോടതിയിലെ ഒരു സീന്‍ ആണ്. ഡിവോഴ്‌സ് കേസ് നടക്കുന്ന സമയം മാത്യുവും( മമ്മൂട്ടി) ഭാര്യ ഓമനയും(ജ്യോതിക) അടുത്തടുത്ത് നില്‍ക്കുകയാണ്. ഓമനയെ വിസ്ത്തരിക്കാന്‍ വിളിക്കുമ്പോള്‍ അവര്‍ ഹാന്‍ഡ്ബാഗ് ഏല്‍പ്പിക്കുന്നത് മാത്യുവിനാണ്. വിസ്താരം കഴിയുമ്പോള്‍ മാത്യു ബാഗ് ഓമനയെ ഏല്‍പ്പിക്കുന്നു.

തണുത്തുവിറങ്ങലിച്ച അവരുടെ ദാമ്പത്യത്തിലും അവര്‍ക്ക് പരസ്പരമുള്ള ബഹുമാനവും കരുതലും ഇതിലും നല്ലതായി ചിത്രീകരിക്കുവാന്‍ കഴിയില്ല. ചിത്രത്തിന്റെ അടിത്തറ തന്നെ ദാമ്പത്യത്തിലെയും കുടുംബത്തിലെയും സമൂഹത്തിലെയും ഈ പരസ്പരബഹുമാനമാണ്, dignity ആണ്. അത് മാത്യുവും ഓമനയും ചാച്ചനും തങ്കനും മകളും വക്കിലും എല്ലാവരും പരസ്പരം പ്രകടിപ്പിക്കുന്നുണ്ട്.

അതിശയോക്തിയില്ലാത്ത, ആര്‍ദ്രതയുള്ള ജിയോ ബേബിയുടെ ഈ കാതലിന് മഴവില്‍ അഴകാണ്. പിന്നെ മമ്മൂക്ക ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങള്‍ എനിക്ക് എന്നും ഒരു വിസ്മയയാണ് ! തനിയാവര്‍ത്തനവും ഭൂതക്കണ്ണാടിയും ഉണ്ടയും ഇപ്പോള്‍ കാതലും. മറ്റുള്ള നടിനടന്മാരും സാങ്കേതിക രംഗത്തുള്ളവരും എല്ലാവരും മനോഹരം.

love you all

More in Malayalam

Trending

Recent

To Top