Malayalam
കൽപ്പാത്തി ഗ്രാമത്തിലെ വ്യത്യസ്തമായൊരു വിവാഹ വീഡിയോ ഷൂട്ട്,വധുവിന്റെയും വരന്റെയും എനർജി കണ്ടോ; ഇത് പൊളിച്ചു!
കൽപ്പാത്തി ഗ്രാമത്തിലെ വ്യത്യസ്തമായൊരു വിവാഹ വീഡിയോ ഷൂട്ട്,വധുവിന്റെയും വരന്റെയും എനർജി കണ്ടോ; ഇത് പൊളിച്ചു!
ഇപ്പോൾ കുറച്ചു നാളുകളായി യൂട്യൂബിൽ നിറയുന്നത് വെഡിങ് ഫോട്ടോ ഷൂട്ടുകളും വീഡിയോ ഷൂട്ടുകളുമാണ്.സിനിമയെ വെല്ലുന്ന റൊമാൻസ് രംഗങ്ങൾ കൊണ്ടാണ് പലതും ജനശ്രദ്ധ പിടിച്ചു പറ്റുന്നതും.ഇപ്പോളിതാ റൊമാൻസും കോമഡിയുമൊക്കെയുള്ള ഒരു കിടിലൻ വീഡിയോ ഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.Fairytale Weddings Palakkad ആണ് ഈ മനോഹരമായ ഫോട്ടോഷൂട് വീഡിയോ ഒരുക്കിയിരിക്കുന്നത്. പാലക്കാട് കൽപ്പാത്തി ഗ്രാമ പശ്ചാത്തലത്തിലുള്ള വിഡിയോയിൽ രാകേഷും ദേവികയുമാണ് വധുവും വരനും.
കൂടുതൽ വീഡിയോകൾക്കായി Fairytale Weddings ന്റെ പേജ് സന്ദർശിക്കുക https://www.facebook.com/fairytalemedia/
ഇത്തരം വിവാഹ വീഡിയോ ഷൂട്ടുകൾ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടങ്കിൽ താഴെ പറയുന്ന നമ്പറുമായി ബന്ധപെടുക 8714330556, 9447285961
ഇപ്പോൾ ഇറങ്ങുന്ന വെഡിങ് ഷൂട്ടുകൾ ഹോട്ടാക്കാൻ ശ്രമിക്കുമ്പോൾ റൊമാൻസിനും കോമഡിക്കുമാണ് Fairytale Weddings Palakkad പ്രാധാന്യം കൽപ്പിക്കുന്നത്.’യാരടി നീ മോഹിനി’ എന്ന തമിഴ് ചിത്രത്തിലെ ‘പാലക്കാട്ട് പക്കത്തിലെ ഒരു അപ്പാവി രാജാ’ എന്ന മനോഹരമായ ഗാനത്തിനാണ് രാകേഷും ദേവികയും അഭിനയിച്ച് തകർക്കുന്നത്.ചിത്രത്തിൽ ധനുഷും ശരണ്യയും നൃത്തച്ചുവടുകൾ വെച്ച് ജന ഹൃദയം കീഴടക്കിയ പശ്ചാത്തലം തന്നെയാണ് ഫെയറി ടെയിൽ വെഡിങ്ങും ഒരുക്കിയിരിക്കുന്നത്.തനി ബ്രാഹ്മണ വിവാഹത്തിന്റെ വസ്ത്രധാരണവും അഗ്രഹാര കാഴ്ചകളും വീഡിയോക്ക് കൂടുതൽ ഭംഗി നൽകുന്നു.അതുകൊണ്ട് തന്നെ ഇതുവരെ കണ്ട വിവാഹ ഫോട്ടോ ഷൂട്ടുകളിൽ നിന്നും ഇത് കുറച്ച് വേറിട്ട കാഴ്ചയാണ് പ്രേക്ഷകർക്ക് നൽകുന്നത്.
Fairytale Weddings Palakkad video shoot
