Connect with us

ധന്യ മേരി വര്‍ഗീസിന് പിന്നാലെ ഭർത്താവും എത്തുന്നു;പുതിയ പരമ്പരയിൽ തിരിച്ച വരവ് നടത്തി ജോണ്‍ ജേക്കബ്!

Malayalam

ധന്യ മേരി വര്‍ഗീസിന് പിന്നാലെ ഭർത്താവും എത്തുന്നു;പുതിയ പരമ്പരയിൽ തിരിച്ച വരവ് നടത്തി ജോണ്‍ ജേക്കബ്!

ധന്യ മേരി വര്‍ഗീസിന് പിന്നാലെ ഭർത്താവും എത്തുന്നു;പുതിയ പരമ്പരയിൽ തിരിച്ച വരവ് നടത്തി ജോണ്‍ ജേക്കബ്!

മലയാളികളുടെ പ്രിയ താരദമ്പതിമാരാണ് നടി ധന്യ മേരി വര്‍ഗീസും നടൻ ജോണ്‍ ജേക്കബും.ഇരുവരും ഇപ്പോഴും മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും വളരെ ഏറെ ആരാധകരുള്ള താരങ്ങളാണ്.ഒരുപാട് നാളുകൾ ഈ ദമ്പതിമാർ സിനിമയിൽ നിന്നും സീരിയലിൽ നിന്നുമെല്ലാം ഇടവേള എടുത്തിട്ടുണ്ടായിരുന്നു. എന്നാൽ നടി മിനിസ്‌ക്രീനിൽ തിളങ്ങാൻ തുടങ്ങിയതിനു പിന്നാലെ ആണ് താരത്തിൻറെ ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബും തിരിച്ച് വരവ് നടത്തുന്നത്. നടിയും മോഡലും നര്‍ത്തികിയുമൊക്കെയായി ധന്യ തിളങ്ങിയപ്പോള്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളായിരുന്നു ജോണിനെ ശ്രദ്ധേയനാക്കിയത്. രണ്ട് വര്‍ഷം മുന്‍പ് റിയല്‍ എസ്റ്റേറ്റ് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നടിയും ഭര്‍ത്താവുമെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ നടി തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളിലാണ് താരദമ്പതികള്‍ സജീവമായിരിക്കുന്നത്. ജോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയല്‍ കൂടി ഉടന്‍ വരാന്‍ പോവുകയാണെന്ന് താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയായിരുന്നു ജോണ്‍ ജേക്കബ് വീണ്ടും അഭിനയിക്കാന്‍ വരുന്നതിനെ കുറിച്ച് പറഞ്ഞത്.

‘ആദ്യമായി മുഖം കാണിച്ച സിനിമ 2001 ല്‍ റിലീസ് ചെയ്ത ജഗപൊഗ ആയിരുന്നു. അന്ന് ഒരിക്കലും വിചാരിച്ചില്ല ജീവിതത്തില്‍ പിന്നെയും അവസരങ്ങള്‍ കിട്ടുമെന്ന്. പക്ഷേ 2019 കഴിയുമ്പോള്‍ മുഖത്ത് ചായം വീണിട്ട് 18 വര്‍ഷങ്ങള്‍ ആകുന്നു. ഓര്‍മയില്‍ എണ്ണാവുന്നതിനും അപ്പുറം സ്റ്റേജുകളില്‍ ഡാന്‍സ് ചെയ്തു, 13 സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചു, അതില്‍ 6 സിനിമകളില്‍ ലീഡ് റോളും ചെയ്യാന്‍ കഴിഞ്ഞു. എല്ലാം ദൈവാനുഗ്രഹം മാത്രമാണ്. അവസരങ്ങള്‍ തന്ന എല്ലാവരോടും ഒരുപാടു കടപ്പെട്ടിട്ടുണ്ട്.

അന്നും ഇന്നും എനിക്ക് സ്‌നേഹവും പ്രോത്സാഹനവും മാത്രം തന്നിട്ടുള്ള എന്റെ പ്രിയ സുഹൃത്തുക്കളോട്. ഡിസംബര്‍ 23 മുതല്‍ മഴവില്‍ മനോരമയില്‍ ആരംഭിക്കുന്ന ‘അനുരാഗം’ എന്ന സീരിയലിലൂടെ ഞാനും നിങ്ങളുടെ മുന്നില്‍ എത്തുന്നു. നിങ്ങളുടെ സ്‌നേഹവും പ്രോത്സാഹനവും ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാരും കാണണം കേട്ടോ’.

about danya meri varghese and john jacob

Continue Reading
You may also like...

More in Malayalam

Trending