Malayalam Breaking News
സൂര്യ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് പ്രധാനമന്ത്രിയായി ;നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് സിനിമക്ക് വേണ്ടി !!!
സൂര്യ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് പ്രധാനമന്ത്രിയായി ;നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് സിനിമക്ക് വേണ്ടി !!!
By
സൂര്യ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് പ്രധാനമന്ത്രിയായി ;നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് സിനിമക്ക് വേണ്ടി !!!
മോഹൻലാലും സൂര്യയും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു ആരാധകർ. കെ വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ഇപ്പോൾ മോഹൻലാൽ ചിത്രത്തിൽ ചെയുന്ന കഥാപാത്രത്തെ പറ്റി പുറത്ത് വിവരങ്ങൾ എത്തിയിരിക്കുകയാണ്.
മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷമാണ് ചെയ്യുന്നത് എന്നാണ് റിപോർട്ടുകൾ.ആദ്യം ഒരു രാഷ്ട്രീയ നേതാവായാണ് മോഹന്‍ലാല്‍ എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . ചന്ദ്രകാന്ത് വര്‍മ്മ എന്നകഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. അതേസമയം, സൂര്യയുടെ വേഷമെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.
നരേന്ദ്രമോദിയുടേത് സമാനമായ വേഷമാണോ എത്തുന്നത് എന്നാണ് ഇനി കണ്ടറിയേണ്ടത്. സമാനമായ വേഷവുമായാണ് അദ്ദേഹം പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി കണ്ടതിനെക്കുറിച്ച് നവമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.വൈകാതെയാണ് പ്രധാനമന്ത്രിയായി അദ്ദേഹം തിരശ്ശീലയില്‍ എത്തുന്നത്.
ചിത്രത്തിന്റെ കുളു, മണാലി ലൊക്കേഷനില്‍ നിന്നുള്ള ഒരു സ്റ്റില്ലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം ആര്യയും സമുദ്രക്കനിയും ബൊമാന്‍ ഇറാനിയുമൊക്കെ ഒന്നിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചനകള്‍.
mohanlals role in k v anand – suriya movie