Connect with us

‘പ്രളയം സ്റ്റാര്‍’ എന്ന് വിളിച്ചപഹസിക്കപ്പെട്ട ടൊവിനോയ്ക്ക് അതേ പ്രളയമടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ അതേ മലയാളിയുടെ കയ്യടികിട്ടുന്നു; ഇത് കാലം കാത്തുവച്ച കാവ്യ നീതി; റോഷ്ന

News

2018-ന്റെ അവസാനം ടൊവിനോ തോമസെന്ന നടന് കിട്ടുന്ന മനസുനിറഞ്ഞുള്ള കയ്യടികള്‍ കാലം കാത്തുവച്ച കാവ്യനീതിയാണെന്ന് നടി റോഷ്‌ന ആന്‍ റോയ്. നടിയുടെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്

റോഷ്‌നയുടെ കുറിപ്പ്:

കേരളത്തിലെ വെള്ളപ്പൊക്കം മരണം വരെയും മറക്കാനാവില്ല. സര്‍വ്വതും നഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു തന്ന വെള്ളപ്പൊക്കം. 2018-ന്റെ അവസാനം ടൊവിനോ തോമസെന്ന നടന് കിട്ടുന്ന മനസുനിറഞ്ഞുള്ള കയ്യടികള്‍ കാലം കാത്തുവച്ച കാവ്യനീതിയാണ്.

താരപരിവേഷമുപേക്ഷിച്ച് പ്രളയകാലത്ത് ദുരിതമനുഭവിച്ച മനുഷ്യര്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിച്ചിട്ടും, എല്ലാം നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി സ്വന്തം വീടുതുറന്നിടുക പോലും ചെയ്തിട്ടും സാമൂഹികമാധ്യമങ്ങളില്‍ ചില പ്രബുദ്ധന്മാരുടെയുള്‍പ്പടെ പരിഹാസത്തിനിരയായ, ‘പ്രളയം സ്റ്റാര്‍’ എന്നു വിളിച്ചപഹസിക്കപ്പെട്ട ടൊവിനോയ്ക്ക് അതേ പ്രളയമടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ അതേ മലയാളിയുടെ തന്നെ കയ്യടികിട്ടുന്ന കാവ്യനീതി.

സിനിമ കണ്ടിറങ്ങിയപ്പോള്‍ ഏതാണ്ട് വല്ലാത്തൊരു അവസ്ഥ ആണ്.. സന്തോഷം ആണോ സങ്കടം ആണോ.. എന്തായാലും ഉള്ള് നിറഞ്ഞു. ഹൗസ്ഫുള്‍ ആയി ഇരുന്നു ഒരു സിനിമ കണ്ടിട്ട് കാലങ്ങള്‍ ആയി. ഇത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സിനിമ ആണ്.. ജാതിയോ, മതമോ, കൊടിയുടെ നിറമോ ഇല്ലാതെ നമ്മള്‍ ഒന്നിച്ചു നീന്തി കയറിയ.. നന്മ ഉള്ള ഒരുപാട് മനുഷ്യരുടെ ജീവിതം ആണ് 2018.

വിഎഫ്ക് ആണോ ഒറിജിനല്‍ ആണോ എന്ന് അറിയാന്‍ പറ്റാത്ത തരത്തില്‍ ആണ് സിനിമ എടുത്ത് വെച്ചിരിക്കുന്നത്, നന്ദി ജൂഡ് ആന്തണി ഇത്രയും നല്ലൊരു സിനിമ തന്നതിന് നന്ദി. ടൊവിനോ തോമസ് പ്രളയകാലത്ത് നിങ്ങളെ ആക്ഷേപിച്ച ചുരുക്കം ചില മനുഷ്യര്‍ക്കുള്ള മറുപടി ആണ് അനൂപ്. നിങ്ങള്‍ ഒരു അസാധ്യ നടന്‍ ആണ്. ആസിഫ് അലി, ചാക്കോച്ചന്‍, ലാല്‍, നരേന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങി വലിയ താര നിരയുള്ള ഈ സിനിമ തിയറ്ററില്‍ തന്നെ കാണണം. കൊച്ചു കുട്ടികള്‍ തൊട്ട് അഭിനയിച്ച എല്ലാവരും മനസ് നിറച്ചു.

More in News

Trending

Recent

To Top