Malayalam
സമ്മാനം കിട്ടാത്ത ആള്‍ക്കാര്‍ വിഷമിക്കേണ്ട, ലോട്ടറി അടിച്ചവര്‍ നന്നായിട്ട് അത് ഉപയോഗിക്കുക ആണെങ്കില്‍ അത് നിലനില്‍ക്കും; ഞങ്ങളും ബംബര്‍ എടുത്തിരുന്നുവെന്ന് എലിസബത്ത്
സമ്മാനം കിട്ടാത്ത ആള്‍ക്കാര്‍ വിഷമിക്കേണ്ട, ലോട്ടറി അടിച്ചവര്‍ നന്നായിട്ട് അത് ഉപയോഗിക്കുക ആണെങ്കില്‍ അത് നിലനില്‍ക്കും; ഞങ്ങളും ബംബര്‍ എടുത്തിരുന്നുവെന്ന് എലിസബത്ത്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. അടുത്തിടെയാണ് താരം കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അപ്പോഴും മലയാളികള്‍ ഒന്നടങ്കം താരത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ബാലയുടെ ഭാര്യ എലിസബത്തിലൂടെയാണ് അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ പ്രേക്ഷകരിലേയ്ക്ക് എത്തിയത്.
ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ബാലയും ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം താര ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തം യുട്യൂബ് ചാനലിലൂടെ എലിസബത്ത് വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്നത് പതിവാണ്. ഓരോ ദിവസം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള ഡെയ്‌ലി വ്‌ലോഗ്‌സും എലിസബത്ത് പ്രേക്ഷകരുമായി പങ്കിടാറുണ്ട്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം എലിസബത്ത് പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കേരളക്കരയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയമായ ഓണം ബംമ്പറിനെ കുറിച്ചാണ് എലിസബത്ത് പറയുന്നത്. എല്ലാവരെയും പോലെ ഏറെ പ്രതീക്ഷയോടെ എടുത്ത ഓണം ബമ്പറിന് സമ്മാനം അടിച്ചോ ഇല്ലയോ എന്നും എലിസബത്ത് തുറന്ന് പറയുന്നുണ്ട്. എലിസബത്ത് ഉദയന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
ഓണം ബമ്പര്‍ ഫലം വന്നതിന്റെ വാര്‍ത്തകളാണ് എങ്ങും. ഞങ്ങളും ടിക്കറ്റുകള്‍ എടുത്തിരുന്നു. ഒന്നും കിട്ടിയിട്ടില്ല. ഒരു ആയിരം, രണ്ടായിരം ഒക്കെ മുന്‍പ് കിട്ടിയിട്ടുണ്ട്. അതില്‍ കൂടുതല്‍ സമ്മാനങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. എന്റെ പരിചയത്തില്‍ ഉള്ളവര്‍ക്കും ഇതുവരെ അങ്ങനെ വലിയ സമ്മാനങ്ങള്‍ ഒന്നും അടിച്ചിട്ടില്ല. സമ്മാനം കിട്ടാത്ത ആള്‍ക്കാര്‍ വിഷമിക്കേണ്ട. ലോട്ടറി അടിച്ചിട്ട് ഒരാള്‍ നന്നാവണമെന്നോ മോശമാകണമെന്നോ ഇല്ലല്ലോ. ലോട്ടറി അടിച്ചവര്‍ നന്നായിട്ട് അത് ഉപയോഗിക്കുക ആണെങ്കില്‍ അത് നിലനില്‍ക്കും.
നമുക്കൊരു നല്ല കാലം വരുമ്പോള്‍ ഒപ്പം നിന്നവരെ ചവിട്ടി പുറത്താക്കുന്നവരൊക്കെ ഉണ്ട്. അങ്ങനെ ഉള്ളവര്‍ നന്നാവുമോ എന്നൊന്നും അറിയില്ല. ഇതൊക്കെ എനിക്ക് തോന്നിയ കാര്യങ്ങളാണ്. സമ്മാനം കിട്ടാത്തതില്‍ വിഷമിക്കേണ്ട കാര്യമൊന്നും ഇല്ല. നമ്മളൊന്ന് ഹാര്‍ഡ് വര്‍ക്ക് ചെയ്താല്‍ കിട്ടാവുന്നതെ ഉള്ളൂ ഇതൊക്കെ. സമ്മാനം അടിച്ചവര്‍ നല്ല കാര്യങ്ങള്‍ ചെയ്യുക. സമ്മാനം അടിച്ചവര്‍ ഇനി ജോലിയൊന്നും ചെയ്യണ്ട എന്ന് കരുതി ഇരിക്കുന്നത് ശരിയായ കാര്യമല്ല. നല്ല കാലം വരുമ്പോള്‍ ഒപ്പം ഉണ്ടായിരുന്നവരെ ഓര്‍ക്കുകയും വേണം എന്നും എലിസബത്ത് പറയുന്നു.
നിരവധി പേരാണ് എലിസബത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. നിങ്ങള്‍ ഇത്രയ്ക്ക് പാവമായിരുന്നോ, എന്ത് രസമായിട്ടാ കാര്യങ്ങള്‍ പറയുന്നത്. നിങ്ങള്‍ നല്ലൊരു മനസിനുടമയാണ് എലിസബത്ത് എന്ന് തുടങ്ങി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ബാല പങ്കുവെച്ച വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാപ്പു തന്റെയടുക്കല്‍ വരുന്ന ദിവസത്തിനായി കാത്തിരിക്കുന്നുവെന്നാണ് വീഡിയോയില്‍ ബാല പറഞ്ഞത്.
‘ചില ഓര്‍മകള്‍ നമ്മള്‍ ലോകത്ത് എവിടെയാണെങ്കിലും മറക്കാന്‍ പറ്റില്ല. അത്തരത്തില്‍ എന്റെ മകളെ കുറിച്ചുള്ള ഓര്‍മകള്‍ എനിക്ക് മറക്കാനാവില്ല. ഹാപ്പി ബെര്‍ത്ത് ഡെ പാപ്പു… എല്ലാവരും മറന്ന് പോയി. ആര് മറന്നാലും ഞാനുണ്ട് പാപ്പു. നിന്റെ അടുത്ത് തന്നെ ഞാനുണ്ട്. എന്റെ സ്വന്തം മകള്‍ക്ക് ഞാനില്ലേ… പാപ്പു നിനക്ക് അച്ഛനുണ്ട്. ഡാഡിയുണ്ട്… ഹാപ്പി ബര്‍ത്ത് ഡെ പാപ്പു’, എന്നാണ് ബാല മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് പങ്കുവെച്ച വീഡിയോയില്‍ ബാല പറഞ്ഞത്. നീ എന്റെയടുക്കല്‍ വരുന്ന ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഈ പ്രത്യേക ദിനം നിങ്ങള്‍ എല്ലാവരും മറന്നെങ്കില്‍ കുഴപ്പമില്ല’, എന്ന് കുറിച്ചാണ് വീഡിയോ ബാല പോസ്റ്റ് ചെയ്തത്.
നടന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ആരാധകര്‍ ബാലയുടെ മകള്‍ക്ക് ആശംസകളുമായി എത്തുകയും മകളെ പിരിഞ്ഞ് ജീവിക്കുന്ന ബാലയെ ആശ്വസിപ്പിക്കുകയും ചെയ്തു. അച്ഛനെ മറക്കാന്‍ ഒരു മകള്‍ക്കും പറ്റില്ല. പാപ്പുവിന്റെ ഉള്ളം നിറയെ ഉണ്ടാവും സ്‌നേഹം. സാഹചര്യം ആയിരിക്കും കാരണം, ഒരുനാള്‍ അവള്‍ നിങ്ങളിടെ അടുക്കല്‍ വന്ന് ചേരും എന്നെല്ലാമുള്ള കമന്റുകളും വീഡിയോയ്ക്ക് നിറയുന്നുണ്ട്. അമൃതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഡോക്ടര്‍ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ബാല പതിയെ ജീവിതത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്.
