Connect with us

പുതിയ കാറിന് ഇഷ്ട നമ്പര്‍ വേണം; മെഗാസ്റ്റാര്‍ ചെലവാക്കിയത് ലക്ഷങ്ങള്‍

Malayalam

പുതിയ കാറിന് ഇഷ്ട നമ്പര്‍ വേണം; മെഗാസ്റ്റാര്‍ ചെലവാക്കിയത് ലക്ഷങ്ങള്‍

പുതിയ കാറിന് ഇഷ്ട നമ്പര്‍ വേണം; മെഗാസ്റ്റാര്‍ ചെലവാക്കിയത് ലക്ഷങ്ങള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് വാഹനങ്ങളോടുള്ള പ്രിയം പരസ്യമാണ്. നിരവധി അത്യാഡംബര വാഹനങ്ങള്‍ അദ്ദേഹത്തിനുണ്ട്. താരത്തിന്റെ വാഹനത്തിന്റെ കളക്ഷനും വിശേഷങ്ങളും ഇടക്കിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.

ഇപ്പോഴിതാ പുതുതായി വാങ്ങിയ മെഴ്‌സിഡസ് ബെന്‍സിനും തന്റെ ഇഷ്ട നമ്പര്‍ സ്വന്തമാക്കിയിരിക്കുകയാണ് മെഗാസ്റ്റാര്‍. KL 07 DC 369 എന്ന നമ്പരിനായി വലിയ മത്സരമുണ്ടായിരുന്നെങ്കിലും ഒടുവില്‍ മമ്മൂട്ടി തന്നെ ഈ നമ്പര്‍ സ്വന്തമാക്കി.

കഴിഞ്ഞ ദിവസം എറണാകുളം ആര്‍ടിഒ ഓഫീസില്‍ നടന്ന നമ്പര്‍ ലേലത്തിലാണ് താരം ഈ നമ്പര്‍ സ്വന്തമാക്കിയത്. ഫാന്‍സി നമ്പര്‍ താരം നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇതേ നമ്പറിനായി മറ്റ് രണ്ട് പേര്‍കൂടി എത്തിയതോടെയാണ് ലേലത്തില്‍ വെയ്ക്കാന്‍ തീരുമാനിച്ചത്. 5000 രൂപയായിരുന്നു അടിസ്ഥാന വില. ഒടുവില്‍ ഓണ്‍ലൈന്‍ നടന്ന ലേലത്തില്‍ 1.31 ലക്ഷത്തിനാണ് താരം നമ്പര്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടിയുടെ ഗരാജിലെ മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് GLS 600, G-വാഗണ്‍, മെര്‍സിഡീസ് ബെന്‍സ് ഢVക്ലാസ്, മെര്‍സിഡീസ് ബെന്‍സ് Sക്ലാസ്, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, റേഞ്ച് റോവര്‍, ഫോക്‌സ്വാഗണ്‍ പോളോ GTI തുടങ്ങി കാറുള്‍ക്കും ഇതേനമ്പരാണുള്ളത്. മെഗാസ്റ്റാറിന്റെ കാരവാനുകള്‍ വരെ 369 നമ്പറിലാണ്.

More in Malayalam

Trending