Connect with us

ജാസ്മിന് എട്ടിന്റെ പണി; പിടിവിട്ട ജാസ്മിൻ ജിന്റോയ്ക്ക് കൊടുത്ത അടി വീണ്ടും തിരിച്ചടിയാകുന്നു..? ഇത് ജിന്റോയുടെ തന്ത്രമോ!!!

Bigg Boss

ജാസ്മിന് എട്ടിന്റെ പണി; പിടിവിട്ട ജാസ്മിൻ ജിന്റോയ്ക്ക് കൊടുത്ത അടി വീണ്ടും തിരിച്ചടിയാകുന്നു..? ഇത് ജിന്റോയുടെ തന്ത്രമോ!!!

ജാസ്മിന് എട്ടിന്റെ പണി; പിടിവിട്ട ജാസ്മിൻ ജിന്റോയ്ക്ക് കൊടുത്ത അടി വീണ്ടും തിരിച്ചടിയാകുന്നു..? ഇത് ജിന്റോയുടെ തന്ത്രമോ!!!

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഈ സീസൺ ഇപ്പോൾ അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക പ്രീയം നേടിയപ്പോൾ മറ്റു ചിലർ നെഗറ്റീവ് ഇംപ്രഷനും നേടി.

പുതിയതായി വൈൽഡ് കാർഡ് എൻട്രിയിൽ എത്തിയ മത്സരാർത്ഥികളും, മത്സരത്തിന്റെ ട്രാക്കിലേക്ക് എത്തിക്കഴിഞ്ഞു. ഈ സീസണിലെ ഏറ്റവും കരുത്തുറ്റ മത്സരാർത്ഥികളിൽ രണ്ടുപേരാണ് ജാസ്മിൻ ജാഫറും ജിന്റോയും. തുടക്കം മുതലേ പരസ്പരം പോരടിക്കാറുള്ള ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസവും വലിയൊരു വാക്കുതർക്കം ഉണ്ടാകുകയും അത് കയ്യാങ്കളിയിൽ എത്തിയ സാഹചര്യം വരെ ഉണ്ടായിരിക്കുകയാണ്. ഈ ആഴ്ച മറ്റ് മത്സരാർത്ഥികള്‍ ചേർന്ന് ജയിലിലേക്ക് പറഞ്ഞ് വിട്ടതും ജാസ്മിനേയും ജിന്റോയേയുമായിരുന്നു.

കിടക്കുന്ന സ്ഥലത്തെ ചൊല്ലിയായിരുന്നു ജാസ്മിനും ജിന്റോയും തമ്മിലുള്ള തർക്കം. എസിയുടെ തണുപ്പ് ലഭിക്കുന്നതിനായി രണ്ടുപേരും കിടക്കാനായി തിരഞ്ഞെടുത്തത് ഏകദേശം ഒരേ സ്ഥലമായിരുന്നു. ഇതോടെ ജാസ്മിന് കാല് നീട്ടിവെക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇതേ തുടർന്നാണ് ജാസ്മിന്‍ ജിന്റോയോട് അല്‍പം മാറികിടക്കാന്‍ പറയുന്നത്.

എന്നാല്‍ ജിന്റോ ഇതിനോട് പ്രതികരിച്ചത് “എസിയില്‍ കിടക്കാന്‍ വേണ്ടിയല്ല ജയില്‍” എന്ന് പറഞ്ഞുകൊണ്ടായിരുന്നു. മാറികിടക്കാനും അദ്ദേഹം തയ്യാറായില്ല. ജിന്റോ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ജാസ്മിന്‍ കൂടുതല്‍ പ്രകോപിതയാകുകയും ശബ്ദം ഉയർത്തി സംസാരിക്കുകയും ചെയ്തു. ഇതോടെ വീട്ടിലെ മറ്റ് മത്സരാർത്ഥികളും ജയിലിന് പരിസരത്തേക്ക് എത്തി.

ഇതിന് ഇടയിലാണ് അങ്ങോട്ട് മാറിക്കിടക്കടാ എന്നും പറഞ്ഞു കൊണ്ട് ജാസ്മിന്‍ ജിന്റോയുടെ കയ്യില്‍ അടിക്കുന്നത്. ആ രീതി ശരിയായില്ലെന്ന് മാത്രം പറഞ്ഞുകൊണ്ട് നന്ദന ഒഴികേയുള്ള മത്സരാർത്ഥികള്‍ അത് കാര്യമാക്കി എടുത്തില്ല. നന്ദന ഈ വിഷയം ചോദിച്ചുകൊണ്ടേയിരുന്നു.

ഇന്നലെ ജയിലില്‍ നടന്ന സംഭവ വികാസങ്ങളില്‍ ബിഗ് ബോസ് പ്രേക്ഷകരും രണ്ട് തട്ടിലാണ്. ജിന്റോ ജാസ്മിനെ അനാവശ്യമായി പ്രകോപിപ്പിച്ചുവെന്നാണ് ജാസ്മിനെ അനുകൂലിക്കുന്നവർ പറയുന്നത്. ‘ജാസ്മിന് കാല് നിവർത്തി കിടക്കാൻ ഇടം കൊടുക്കാതെ അവളുടെ കാലിൻ്റെ ചുവട്ടിൽ ജിൻ്റോ കിടക്കുന്നതിൻ്റെ അർത്ഥം എന്താണ്’ എന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം.

അതേസമയം ജിന്റോയെ പിന്തുണച്ചും നിരവധി പേർ എത്തിയിട്ടുണ്ട്. എന്തൊക്കെ ആയാലും ജാസ്മിന്‍ ജിന്റോയെ അടിച്ചത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. ‘അവിടെ എത്രയോ സ്ഥലം ഉണ്ട്. അങ്ങോട്ട്‌ മാറി കിടക്കണം. അപ്പൊ തോറ്റു പോയാലോ. ആര് എന്ത് പറഞ്ഞാലും അനുസരിക്കാതെ ഇരിക്കുമ്പോൾ ഓർക്കണം മറ്റുള്ളവരെ അനുസരിപ്പിക്കാൻ പാട് പെടും എന്ന്.

ജാസ്മിൻ മൈക്ക് ധരിക്കു. വയ്യടോ താൻ കൊണ്ട് കേസ് കൊട്. ജാസ്മിൻ കാലു താഴെ വക്ക്. വയ്യടോ.. താൻ ഒന്ന് പോടോ. എന്നൊക്കെ പറയുമ്പോള്‍ താന്നോടും ആരെങ്കിലും ഇങ്ങനെ കാണിക്കുമെന്ന് ജാസ്മിനും ഓർക്കണമായിരുന്നു’ എന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ജിന്റോ ഇന്നലെ കളിച്ചത് മികച്ച ഗെയിം ആണെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.

‘ഇന്നലെ ശരിക്കും തേഞ്ഞത് ജാസ്മിനാണ്. കാരണം അവൾക്കു വയ്യ എന്നെ നോമിനേഷനിൽ ഇടല്ലേ എന്ന് കരഞ്ഞു ആദ്യം തേഞ്ഞു. പിന്നെ ജയിലിൽ അവിടെ എസിയുടെ തണുപ്പുള്ളത് കൂജ ഇരിക്കുന്നിടത്താണ്. അത് മാറ്റി വെച്ച് അവിടെ സുഖമായി കിടക്കാം എന്ന് വിചാരിച്ചു.

നിങ്ങൾ മണ്ടൻ എന്ന് വിളിക്കുന്ന ജിന്റോ അത് മനസിലാക്കി അവളെ അവിടുന്ന് ഓടിച്ചു എസിയുടെ തണുപ്പുള്ളടത്ത് കിടന്നു. ജാസ്മിൻ ഇനി കിടക്കണമെങ്കിൽ ജിന്റോയുടെ വലതു വശത്തു കിടക്കണം. അവിടെ എസിയുടെ തണുപ്പ് കിട്ടില്ല. അത് കാരണം ജാസ്മിൻ ഉറങ്ങാതെ ഇരിക്കാനേ പറ്റു. ജാസ്മിന്റെ തന്ത്രം പൊളിച്ചു ജിന്റോ.’ ഒരു ജിന്റോ ആരാധകന്‍ അഭിപ്രായപ്പെട്ടു.

More in Bigg Boss

Trending